1 GBP = 87.90 INR                       

BREAKING NEWS

കണ്ണീര്‍പ്പൂക്കളുമായി നദി പോലെ ഒഴുകിയെത്തിയത് കണ്ടിട്ടും കേട്ടിട്ടും പോലുമില്ലാത്ത ആയിരങ്ങള്‍; പ്രിയപ്പെട്ടവന്റെ മൃതദേഹം എത്തിയെങ്കിലും ഒരു നോക്കു കാണാന്‍ പോലും സാധിക്കാതെ കരഞ്ഞു തളര്‍ന്നു കിടന്ന ഷീനയെ ആശ്വസിപ്പിക്കാനാവാതെ ബന്ധു ജനങ്ങള്‍; അനാമികയുടെയും അമര്‍ദ്വീപിന്റെയും നിസ്സംഗതക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി ആള്‍ക്കൂട്ടം; മുഷ്ടി ചുരുട്ടി അമര്‍ രഹേ.. വിളിച്ചു കൊടുങ്കാറ്റ് വീശിയപ്പോഴും ചങ്കില്‍ തീയുമായി കേരള ജനത

Britishmalayali
kz´wteJI³

കല്‍പ്പറ്റ: അമര്‍ രഹേ.. അമര്‍ രഹേ.. വസന്തകുമാര്‍ അമര്‍ രഹേ... ഭാരതമാതാ കീ ജയ്... പുല്‍വാവ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരസൈനികന്‍ വസന്തകുമാറിന്് ഒരു നാട് മുഴുവന്‍ യാത്രാമൊഴി നല്‍കിയത് കണ്ണീരില്‍ കുതിര്‍ന്ന് ആകാശത്തേക്ക് മുഷ്ടി ചുരുട്ടിക്കൊണ്ട് മുദ്രാവാക്യം വിളിച്ചായിരുന്നു. ഇനി വസന്ത് കുമാര്‍ ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ അനശ്വരനായി ജീവിക്കും.. ഇന്നലെ രാത്രിയോടയാണ് സിആര്‍പിഎഫ് ജവാന്‍ വസന്ത് കുമാരിന്റെ ഭൗതികദേഹം സംസ്‌ക്കരിച്ചത്. ഭാരതാംബയുടെ പ്രിയപുത്രന് ആദരാഞ്ജലി അര്‍പ്പിക്കാനായി ആയിരങ്ങളായിരുന്നു ഇന്നലെ വയനാട്ടിലേക്ക് എത്തിയത്. വയനാട് ചുരത്തിലെ ഗതാഗതം പോലും വാഹനപ്പെരുക്കത്താല്‍ വീര്‍പ്പുമുട്ടി.

ധീരയോദ്ധാവിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ പലരും വിങ്ങിപ്പൊട്ടുന്ന അവസ്ഥയായിരുന്നു. ഉച്ചയോടെ കണ്ണൂരില്‍നിന്ന് അസിസ്റ്റന്റ് കമന്‍ഡാന്റ് അലക്സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സിആര്‍പിഎഫ് സംഘമെത്തി. തൊട്ടുപിന്നാലെ സുബേദാര്‍ ഗോവിന്ദ് സിങ്ങിന്റെ നേതൃത്വത്തില്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ അംഗങ്ങളും വീട്ടിലെത്തി സുരക്ഷാച്ചുമതല ഏറ്റെടുത്തു. ലക്കിടിയില്‍നിന്നു വസന്തകുമാറിന്റെ വീട്ടിലേക്കുള്ള വഴിയിലുടനീളം പൊലീസ് കാവലൊരുക്കി.

ലക്കിടിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് ലക്കിടി സ്‌കൂളിലും പൊതുദര്‍ശനം നടന്നു. തുടര്‍ന്നാണ് തൃക്കൈപ്പറ്റയില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. ഭീകരര്‍ക്കു ചുട്ടമറുപടി കൊടുക്കണമെന്നു മാത്രമായിരുന്നു വസന്തകുമാറിന്റെ വീട്ടുകാരെ സന്ദര്‍ശിച്ചു തിരിച്ചെത്തിയവര്‍ക്കു പറയാനുണ്ടായിരുന്നത്. അത്രയ്ക്ക് വികാര നിര്‍ഭരമായ യാത്രമൊഴിയാണ് ധീരജവാന് സ്വന്തം നാട് ഒരുക്കി നല്‍കിയത്.

അവസാന നോക്ക് കാണാനാകാതെ ഷീന

രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച് പിതാവ് വസന്ത് കുമാറിന്റെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ മകള്‍ അനാമികയുടെ മുഖത്ത് ഇരുട്ടു പടര്‍ന്നു. അമ്മ ഷീനയുടെ നിലവിളി കൂടി കേട്ടതോടെ അവളുടെ കണ്ണു നിറഞ്ഞു. ഈ സമയം പെങ്ങളെ തന്നിലേക്ക് ചേര്‍ത്തു നിര്‍ത്തുകയായിരുന്നു  അമര്‍ദ്വീപ്. പിതാവിന്റെ മൃതദേഹം കാണാന്‍ ഈ കുടുംബത്തിന് സാധിച്ചില്ല. വസന്തകുമാറിന്റെ മക്കളായ അനാമികയെയും അമര്‍ദീപിനെയും കണ്ട് സ്ത്രീകള്‍ വിങ്ങിപ്പൊട്ടുന്ന അവസ്ഥയായിരുന്നു.

ഭാര്യ ഷീനയും അമ്മ ശാന്തയും അപ്പോഴും വീട്ടിനുള്ളില്‍ കരഞ്ഞുതളര്‍ന്നു കിടക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. ഭക്ഷണവും കഴിച്ചില്ല. ഉച്ചയായപ്പോഴേക്കും ഇരുവരും അവശരായി. വൈത്തിരി താലൂക്ക് ആശുപത്രിയില്‍നിന്നു മെഡിക്കല്‍ സംഘമെത്തി പരിശോധിച്ചു. രാവിലെ മുതല്‍ വൈകിട്ട് ആറുമണിക്ക് മൃതദേഹമെത്തുന്നതുവരെ വാഴക്കണ്ടിയില്‍ വീട്ടില്‍ കാത്തുനിന്നവര്‍ പിന്നീട് ലക്കിടി ഗവ. എല്‍പിസ്‌കൂളിലേക്കും തൃക്കൈപ്പറ്റയിലെ ശ്മശാനത്തിലേക്കും വിലാപയാത്രയായി അനുഗമിച്ചു.

രാവിലെ മുതല്‍ വീട്ടിലേക്കു വന്നുകൊണ്ടിരുന്ന യൂണിഫോംധാരികളെ കണ്ടപ്പോള്‍ അനാമികയുടെ കുഞ്ഞുമുഖം വാടി. സഹോദരന്‍ അമര്‍ദീപിനെ നെഞ്ചോടുചേര്‍ത്ത് അവള്‍ നിന്നു. അകത്ത് മരണവീട്ടിലെ നിശബ്ദത മുറിച്ചുകൊണ്ട് വസന്തകുമാറിന്റെ അമ്മയുടെ കരച്ചില്‍ മുഴങ്ങി. മകന്റെ ഓര്‍മകള്‍ എണ്ണിപ്പറഞ്ഞു കരയുന്ന അമ്മ ശാന്തയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും കുഴങ്ങി. കഴിഞ്ഞ കുറച്ചുമാസങ്ങളായി ശാന്തയുടെ കാലിനു വേദനയുണ്ട്. ഈയിടെ അവധിക്കു വന്നപ്പോള്‍ ആശുപത്രിയില്‍ പോകാമെന്നു വസന്തകുമാര്‍ നിര്‍ബന്ധിച്ചു. അടുത്തതവണ മകന്‍ വരുമ്പോള്‍ പോകാമെന്ന് അമ്മ മകന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

വസന്തകുമാറിന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സിആര്‍പിഎഫിന്റെ ഉന്നത ഉദ്യോഗസ്ഥരും ഇന്നലെ ലക്കിടിയിലെ വീട്ടിലെത്തിയിരുന്നു. അസിസ്റ്റന്റ് കമന്‍ഡാന്റ് അലക്സ് ജോര്‍ജിനെയും സംഘത്തെയും വസന്തകുമാറിന്റെ അര്‍ധസഹോദരന്‍ സജീവന്‍ മക്കളായ അനാമികയ്ക്കും അമര്‍ദീപിനും പരിചയപ്പെടുത്തി.

ഏറെ വിഷമകരമായ ദൗത്യവുമായാണു കണ്ണൂരില്‍നിന്ന് സിആര്‍പിഎഫ് അസിസ്റ്റന്റ് കമന്‍ഡാന്റ് അലക്സ് ജോര്‍ജും സംഘവും വസന്തകുമാറിന്റെ വീട്ടിലെത്തിയത്. വീട്ടുകാരെ കണ്ടശേഷം അലക്സ് ജോര്‍ജ്, വസന്തകുമാറിന്റെ അര്‍ധസഹോദരന്‍ സജീവിനെ അടുത്തേക്കു വിളിച്ചു. കണ്ണീര്‍വറ്റിയ കണ്ണുകളോടെ സജീവന്‍ അനുഗമിച്ചു. ചുറ്റുംകൂടിയ ആളുകളില്‍നിന്ന് സജീവിനെ അല്‍പം ദൂരേക്കു മാറ്റിനിര്‍ത്തി കരച്ചിലടക്കി ആ ഉദ്യോഗസ്ഥന്‍ പതിയെപ്പറഞ്ഞു: വസന്തകുമാറിന്റെ പെട്ടി തുറക്കില്ല. ഭൗതികദേഹം കാണാന്‍ ആരും വാശിപിടിക്കരുത്. ഉറ്റവരെ ഇതറിയിക്കണം. മറുപടി പറയാനാകാതെ സജീവന്‍ തലതാഴ്ത്തി തിരിഞ്ഞുനടന്നു. വസന്തകുമാറിന്റെ മേലുദ്യോഗസ്ഥന്റെ സന്ദേശവുമായി വീടിനുള്ളിലേക്ക്. അവിടെ പതിഞ്ഞ ശബ്ദത്തില്‍ തേങ്ങലുയര്‍ന്നു.

പെട്ടിയിലടച്ചെത്തിയ പ്രിയതമനെ അവസാനമായി ഒരുനോക്കു കാണാന്‍പോലും സാധിക്കാതെ ഭാര്യ ഷീന തളര്‍ന്നുവീണു. അമ്മ ശാന്ത അലമുറയിട്ടുകരഞ്ഞു. മക്കളായ അനാമികയും അമര്‍ദീപും അച്ഛന്റെ പേടകത്തെ സ്നേഹവായ്പോടെ ചുംബിച്ചു.

'ധീരന്മാര്‍ക്കു മരണമില്ല, അവര്‍ ഈ നാടിന്റെ മനസ്സില്‍ എക്കാലവും ജീവിക്കും'

പുല്‍വാമയില്‍ സ്ഫോടനം ഉണ്ടായ ഘട്ടം വരെ വസന്ത് കുമാറിനെ അധികമാരും അറിയുമായിരുന്നില്ല. എന്നാല്‍, നാടിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരപുത്രനെ അവസാന നോക്കു കാണാന്‍ വേണ്ടി ഇന്നലെ ആയിരങ്ങളാണ് വയനാട്ടിലേക്ക് ഒഴുകി എത്തിയത്. അവര്‍ ഇടറിയ കണ്ഠങ്ങളോടെ, നിറഞ്ഞുതൂവിയ മിഴികളോടെ വീരനായകനെ ജന്മനാട് ഹൃദയത്തില്‍ ഏറ്റുവാങ്ങി. അമര്‍ രഹേ.. അമര്‍ രഹേ.. മുദ്രാവാക്യം വിളികളായിരുന്നു എല്ലായിടത്തും.

രാജ്യം ചിതറാതിക്കാനുള്ള കാവലിനിടെ ചിതറിത്തെറിച്ച യോദ്ധാവിന് ആദരവോടെ അന്ത്യയാത്ര. വൈകിട്ട് ആറോയോടെയാണ് ഭൗതികദേഹം പൂക്കോട് സര്‍വകലാശാലയ്ക്കു സമീപത്തെ വാഴക്കണ്ടിയില്‍ വീട്ടിലെത്തിയത്.രാത്രി 10നു തൃക്കൈപ്പറ്റയിലെ മുള്ളകുറുമ സമുദായ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. അവിടെവരെ ധീരജവാനെ അനുഗമിച്ചവരിലേറെയും വസന്തകുമാറിനെ ഇതുവരെ അറിയാതിരുന്നവര്‍. എങ്കിലും, മരണവാര്‍ത്ത കേട്ടതുമുതല്‍ അവരെല്ലാം വസന്തകുമാറിന്റെ എല്ലാമെല്ലാമായി. വസന്തകുമാറിനെ സ്വന്തം കൂടപ്പിറപ്പോ ചങ്ങാതിയോ മകനോ ആയി നെഞ്ചേറ്റിയാണ് ആയിരങ്ങള്‍ മടങ്ങിയത്.

ആകാശത്തേക്കുയര്‍ത്തി അവര്‍ ധീരജവാന് അഭിവാദ്യമര്‍പ്പിച്ചു. വികാരഭരിത രംഗങ്ങള്‍ക്കാണു മരണവീട് സാക്ഷ്യം വഹിച്ചത്. വീട്ടുമുറത്തും പറമ്പിലുമെല്ലാം തടിച്ചുകൂടിയവര്‍ ഈറനണിഞ്ഞ കണ്ണുകളോടെ വസന്തകുമാറിനു യാത്രാമൊഴിയേകി. ഗൗരവഭാവത്തില്‍ യൂണിഫോമണിഞ്ഞുനിന്ന സഹപ്രവര്‍ത്തകരും പിടിച്ചുനില്‍ക്കാനാകാതെ വിങ്ങിപ്പൊട്ടി. അരമണിക്കൂര്‍ മാത്രമേ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചുള്ളൂ.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചുകഴിഞ്ഞയുടന്‍ ലക്കിടിയിലേക്കു പൊതുദര്‍ശനത്തിനു കൊണ്ടുപോയി. അവിടെ ഗവ.എല്‍പി സ്‌കൂളിലും അധികൃതരുടെ പ്രതീക്ഷ മറികടക്കുന്ന ജനപ്രവാഹം. നിശ്ചയിച്ച സമയവും പിന്നിട്ട് ഒന്നരമണിക്കൂറോളം പൊതുദര്‍ശനം നീണ്ടു. തൃക്കൈപ്പറ്റയിലെ തറവാട്ടുശ്മശാനത്തിലേക്ക് എടുത്തപ്പോഴും ലക്കിടി സ്‌കൂളിലേക്കുള്ള ജനങ്ങളുടെ വരവ് നിലച്ചിരുന്നില്ല. രാത്രി പത്തോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. തൃക്കെപ്പറ്റയിലെ കുടുംബശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് ഭൗതികദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാര്‍ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രയില്‍ വിവിധ ഇടങ്ങളില്‍ വെച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം വസന്തകുമാറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആളുകള്‍ കാത്തുനിന്നിരുന്നു. പൊലീസിന്റെയും സിആര്‍പിഎഫിന്റെയും ഔദ്യോഗിക ബഹുമതികള്‍ നല്‍കിയതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ, എംപിമാരായ എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, മന്ത്രി കെ.ടി.ജലീല്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, സി.കെ.ശശീന്ദ്രന്‍, മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, ഇ.പി.ജയരാജന്‍ തുടങ്ങിയവര്‍ അത്യാഞ്ജലി അര്‍പ്പിച്ചു. വി.വി.വസന്തകുമാറിന്റെ ഭൗതികശരീരം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ മുതല്‍ സംസ്‌ക്കാര ചടങ്ങുകള്‍ കഴിയുന്നതു വരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഒപ്പമുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category