1 GBP = 87.90 INR                       

BREAKING NEWS

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നേടുന്ന ലൈക്കുകളും യുട്യൂബില്‍ അപ്‌ലോഡ് ചയ്ത് നേടുന്ന വരുമാനവും ലക്ഷ്യമാക്കി നിരപരാധികളെ കുത്തിവീഴ്ത്തുന്ന ചെറുപ്പക്കാരുടെ എണ്ണം പെരുകി; സോഷ്യല്‍ മീഡിയ ജീവിതം മാറ്റിമറിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ജീവിതം വൈറലാകുന്നതിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് നമ്മുടെ പുതുതലമുറ. ഫെയ്‌സ്ബുക്കില്‍ കിട്ടുന്ന ലൈക്കുകളുടെയും യുട്യൂബിലെ കാഴ്ചക്കാരുടെയും എണ്ണത്തിനുവേണ്ടിയാണ് പുതുതലമുറയുടെ, പ്രത്യേകിച്ച് കൗമാരക്കാരുടെ ജീവിതം. ഇംഗ്ലണ്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍പ്പലതും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി നടത്തുന്നവയാണ്. നിരപരാധികളെയെും ദുര്‍ബലരെയും കുത്തിവീഴ്ത്തുന്നതിന്റെയും അക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി അത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് കൗമാരക്കാരുടെ ഹരങ്ങളിലൊന്ന്.

കൗമാരക്കാരായ കുട്ടികളുടെ ഗ്യാങ്ങുകളാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുതല്‍ നടത്തുന്നതെന്ന് റേഡിയോ 4 അവതാരക കേസ്റ്റി ലാങ് പറയുന്നു. 1946-നുശേഷം ഏറ്റവുമുയര്‍ന്ന നിരക്കിലാണ് ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍. കൗമാരക്കാരുടെ സംഘങ്ങള്‍ പ്രകോപനമോ പ്രത്യേകിച്ച് ഉദ്ദേശമോ ഒന്നുമില്ലാതെതന്നെ നിരപരാധികളായ ആളുകളെ ആക്രമിക്കുന്നതാണ് കുറ്റകൃത്യങ്ങളുടെ എണ്ണം ഇതത്രത്തോളം പെരുകാനിടയായതെന്നും അവര്‍ പറയുന്നു.

സോഷ്യല്‍ മീഡിയയിലുള്ള ഭ്രമം മൂത്തതോടെയാണ് എന്തുചെയ്തും വൈറലാകാന്‍ ഇത്തരം സംഘങ്ങള്‍ ശ്രമം തുടങ്ങിയത്. മയക്കുമരുന്നിനും മറ്റും അടിപ്പെട്ട് കുറ്റകൃത്യങ്ങളിലേക്ക് വഴുതിമാറുന്ന സംഘങ്ങളുമുണ്ട്. മുഖംമൂടി ധരിച്ചാണ് മിക്കവാറും ആക്രമണങ്ങളെന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവയാണ് ഈ കുറ്റകൃത്യങ്ങളെന്ന് തെളിയിക്കുന്നു. ആക്രമണങ്ങളില്‍പ്പലതും സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ടെന്നതും അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

പുറമെനിന്ന് ആരെങ്കിലും നിങ്ങളുടെ ഏരിയയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അവരെ ആക്രമിച്ച് ശക്തിതെളിയിക്കുകയാണ് ഇത്തരം ഗ്യാങ്ങുകളുടെ മറ്റൊരു രീതി. പണത്തിനും കുപ്രസിദ്ധിക്കും അധികാരത്തിനുമായാണ് അവര്‍ നിരപരാധികളെപ്പോലും ഇരയാക്കുന്നത്. ചില ഓണ്‍ലാന്‍ ഗെയിമുകളും ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായുണ്ട്. കുട്ടികള്‍പോലും ഇത്തരം ഗെയിമുകള്‍ക്ക് അടിമയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗ്ലാസ്‌ഗോ ഒരുകാലത്ത് യൂറോപ്പിന്റെ കൊലപാതക കേന്ദ്രമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ 15 വര്‍ഷത്തിനിടെ, ഗ്ലാസ്‌ഗോ ആ കുപ്രസിദ്ധി ഒരുപരിധിവരെ മാറ്റിയെടുത്തു. പോലീസ് നടപടികള്‍ ശ്കതമാക്കിയും സ്‌കൂളുകളും ആശുപത്രികളും സാമൂഹ്യപ്രവര്‍ത്തകരും ഒരേമനസ്സോടെ പ്രവര്‍ത്തിച്ച് ബോധവത്കരണം നടത്തിയുമാണ് ഗ്ലാസ്‌ഗോയെ സമാധാനത്തിന്റെ കേന്ദ്രമാക്കി മാറ്റിയത്. ലണ്ടനിലും അത്തരം ശ്രമങ്ങളുണ്ടായില്ലെങ്കില്‍ കുറ്റകൃത്യങ്ങളുടെ പേരിലാകും ഭാവിയില്‍ നഗരം അറിയപ്പെടുകയെന്നും കേസ്റ്റി പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category