1 GBP = 87.90 INR                       

BREAKING NEWS

ഒരാഴ്ചത്തെ ചൂടും ചൂരും തീരുന്നു; ഈയാഴ്ച വീണ്ടും ബ്രിട്ടന്‍ കൊടും തണുപ്പിലേക്ക്; ഫെബ്രുവരിയില്‍ വീണ്ടും മഞ്ഞുവീഴ്ചയെന്ന് മെറ്റ് ഓഫീസ്

Britishmalayali
kz´wteJI³

കൊടും ശൈത്യത്തിലൂടെയാണ് ബ്രിട്ടന്‍ ഇക്കുറി കടന്നുപോയത്. ഒരാഴ്ചയായി താപനിലയില്‍ വന്ന മാറ്റം ജനങ്ങളെ തെല്ലൊന്ന് ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍, തണുപ്പ് വിട്ടുപോയിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ആര്‍ട്ടിക്കില്‍നിന്നുള്ള ശീതക്കാറ്റ് വീണ്ടും ബ്രിട്ടനെ വിറപ്പിക്കാനായി എത്തുമെന്നാണ് പ്രവചനം. 

മൂടല്‍ മഞ്ഞും തണുപ്പും പല സ്ഥലങ്ങളിലും രൂക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. വരണ്ട കാലാവസ്ഥയായിരിക്കും. ഉയര്‍ന്ന താപനില ആറോ ഏഴോ ഡിഗ്രി സെല്‍ഷ്യസായിരിക്കാനാണ് സാധ്യത. തണുപ്പ് വെയ്ല്‍സിലേക്കും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലേക്കും കടക്കുന്നതോടെ ശക്തികുറയും. അതോടൊപ്പം താപനിലയിലും വ്യത്യാസം വരും. 

നോര്‍ത്ത് ഡെവണിലാണ് ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നത്. ഇവിടെ 13 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താന്‍ സാധ്യതയുണ്ട്. യുകെയുടെ ഉപഗ്രഹ ചിത്രങ്ങളില്‍ പല ഭാഗങ്ങളിലും വെയില്‍ കാണാമെങ്കിലും ചിലയിടങ്ങളില്‍ മൂടല്‍ മഞ്ഞും ചാറ്റല്‍ മഴയും ദൃശ്യമാണ്. നോര്‍ത്തംബര്‍ലന്‍ഡിന് സമീപം മോര്‍പ്പേതിലെ വാലിങ്ടണ്‍ ഹാളില്‍ നൂറുകണക്കിനാളുകളെത്തി മഞ്ഞുകണങ്ങളെ അനുസ്മരിപ്പിച്ച് ബള്‍ബുകള്‍ സ്ഥാപിച്ചു. എല്ലാവര്‍ഷവും ഇവിടെ നടക്കാറുള്ള ചടങ്ങാണിത്.

നാഷണല്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വാലിങ്ടണ്‍ ഹാളില്‍ എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ ഹാഫ് ടേം അവധിയോട് അനുബന്ധിച്ചാണ് ഈ ചടങ്ങ് നടത്താറ്. ഇന്നലെ രാവിലെ 11 മുതല്‍ മൂന്നുവരെയായിരുന്നു ചടങ്ങ്. 7000 പൗണ്ട് മുടങ്ങി ഒരുലക്ഷത്തോളം ബള്‍ബുകല്‍ ഇവിടെ സ്ഥാപിച്ചതായാണ് കണക്കാക്കുന്നത്.

ഈയാഴ്ച മിക്കയിടങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ഇന്നുച്ചയോടെ ശീതക്കാറ്റ് ഇംഗ്ലണ്ടിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ വീശാനിടയുള്ളതിനാല്‍, അവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തണുപ്പുണ്ടാകു. നോര്‍ത്തേണ്‍# അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലന്‍ഡിലും ചില ഭാഗങ്ങളില്‍ മഴയും തണുത്ത കാറ്റുമടിക്കാനിടയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category