1 GBP = 89.80 INR                       

BREAKING NEWS

മരിച്ചിട്ടും വെറുതെ വിടാത്തവരുടെ കൂടെ ഗാന്ധിജി മാത്രമല്ല, കാറല്‍ മാര്‍ക്സുമുണ്ട്; ലണ്ടനിലെ മാര്‍ക്‌സ് പ്രതിമ രണ്ടാമതും ആക്രമിക്കപ്പെട്ടു; പ്രതിമയില്‍ വെറുപ്പിന്റെ വാചകങ്ങള്‍ എഴുതി അക്രമികള്‍

Britishmalayali
kz´wteJI³

ക്തസാക്ഷിത്വ ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ രൂപത്തിനുനേര്‍ക്ക് വെടിയുതിര്‍ത്ത ഹിന്ദു മഹാസഭയുടെ നടപടി അടുത്തിടെ വലിയ വിവാദമായി മാറിയിരുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയ്ക്ക് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഈ ഹീനകൃത്യം അവര്‍ നടപ്പാക്കിയത്. ഗാന്ധിജിയെ വീണ്ടും വധിച്ച നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയും ചെയ്തു. 

ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യയില്‍ മാത്രമല്ല നില നില്ക്കുന്നത്. ബ്രിട്ടനില്‍ കാറല്‍ മാര്‍ക്‌സിന്റെ പ്രതിമയ്ക്കു നേരെയാണ് വിദ്വേഷ പ്രകടനം ഉണ്ടായത്. വിദ്വേഷത്തിന്റെ വക്താവെന്നും വംശഹത്യയുടെ സ്രഷ്ടാവെന്നും എഴുതിവെച്ചാണ് നോര്‍ത്ത് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇതാദ്യമായല്ല മാര്‍ക്‌സിന്റെ ശവകുടീരത്തില്‍ അക്രമം നടക്കുന്നത്. രണ്ടാഴ്ച മുമ്പ് ശവകുടീരം തല്ലിപ്പൊളിക്കാന്‍ നീക്കം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് സെമിത്തേരിയുടെ നടത്തിപ്പുകാരായ ഹൈഗേറ്റ് സെമിട്രി ട്രസ്റ്റ് സ്മാരകത്തിന് കാവലും ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണ് ഇക്കുറി ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച രാത്രിയാണ് സ്മാരകത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകള്‍ ചുവന്ന പെയിന്റുപയോഗിച്ച് എഴുതിയതെന്നാണ് കരുതപ്പെടുന്നത്. ശനിയാഴ്ച രാവിലെ ഇവിടെയെത്തിയവരാണ് ഇതുകണ്ടത്. വിനോദ സഞ്ചാരികളേറെ എത്താറുള്ള സ്ഥലത്ത് അടിക്കടി ആക്രമണങ്ങളുണ്ടാകുന്നത് ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.

രാജ്യത്തെ സുപ്രധാന സ്മാരകങ്ങളുടെ കൂട്ടത്തിലാണ് കാറല്‍ മാര്‍ക്‌സ് സ്മാരകവും ഉള്ളത്. ഗ്രേഡ് 1 വിഭാഗത്തില്‍പ്പെട്ട ഇവിടെ അടിക്കടിയുണ്ടാകുന്ന അക്രമങ്ങളെ നേരിടാന്‍ ഇനിയെന്തുവേണമെന്ന ആലോചനയിലാണ് സെമിട്രി ട്രസ്റ്റ് അധികൃതതര്‍. കാറല്‍ മാര്‍ക്‌സിന്റെ ഭാര്യയായ ജെന്നി വോണ്‍ വെസ്റ്റ്ഫാലനെയാണ് ആദ്യം ഇവിടെയടക്കിയത് 1881-ലായിരുന്നു അത്. രണ്ടുവര്‍ഷത്തിനുശേഷം മാര്‍ക്‌സിനെയും.
 
1954-ലാണ് ഇത് കാറല്‍ മാര്‍ക്‌സ് സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടതും നവീകരിച്ചതും. ക്ലെര്‍ക്കന്‍വെല്ലിലെ മാര്‍ക്‌സ് മെമ്മോറിയല്‍ ലൈബ്രറിക്ക് കീഴിലുള്ള മാര്‍ക്‌സ് ഗ്രേവ് ട്രസ്റ്റാണ് ഇപ്പോള്‍ സ്മാരകം പരിപാലിക്കുന്നത്. സ്മാരകത്തിനുനേര്‍ക്കുണ്ടായ അക്രമത്തെക്കുറിച്ച് ട്രസ്റ്റ് മെറ്റ് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category