1 GBP = 87.90 INR                       

BREAKING NEWS

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് തെളിഞ്ഞു; വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പിന്റെ പട്ടം തിരിച്ചെടുത്ത് പോപ്പ് ഫ്രാന്‍സിസ്; സഭയെ ശുദ്ധീകരിക്കാന്‍ കടുത്ത നിലപാടുകളുമായി പോപ്പ് മുന്നോട്ട്

Britishmalayali
kz´wteJI³

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ ഇവിടെ വൈദികന് കോടതി കടുത്ത ശിക്ഷ വിധിച്ച ദിവസം, വത്തിക്കാനും ശക്തമായൊരു നടപടി സ്വീകരിച്ചു. ലൈംഗിക കുറ്റവാളികളെ വെറുതെവിടില്ലെന്ന് ഉറച്ച തീരുമാനമെടുത്ത പോ്പ്പ് ഫ്രാന്‍സിസ്, കുട്ടികളെ പീഡിപ്പിച്ചുവെന്ന് തെളിഞ്ഞ വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പിന്റെ പട്ടം തിരിച്ചെടുത്തു.

അമേരിക്കയിലെ കത്തോലിക്കാ സഭയിലെ പ്രമുഖനായിരുന്ന തിയഡോര്‍ മക്കാരിക്കില്‍നിന്നാണ് പോപ്പ് പട്ടം തിരിച്ചെടുത്തത്.  പരാതിയുയര്‍ന്നപ്പോള്‍ത്തന്നെ തിയഡോറിനെ ആര്‍ച്ച്ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇപ്പോള്‍ കുറ്റം തെളിഞ്ഞതോടെ, ആര്‍ച്ച് ബിഷപ്പ് സ്ഥാനവും തിരിച്ചെടുക്കുകയായിരുന്നു. 

മൂന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും സെമിനാരി വിദ്യാര്‍ഥികളെയും പുരോഹിതന്മാരെയും അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നുമായിരുന്നു ആര്‍ച്ച് ബിഷപ്പിനെതിരായ പരാതികള്‍. കഴിഞ്ഞവര്‍ഷമാണ് ഇയാള്‍ക്കെതിരെ പരാതിയുയര്‍ന്നത്. 2980-കളില്‍ ന്യൂജഴ്‌സിയില്‍ ബിഷപ്പായിരുന്ന കാലത്താണ് മക്കാരിക്ക് കുട്ടികളെ ഉപദ്രവിച്ചത്.

വത്തിക്കാന്റെ വിശ്വാസ സംരക്ഷണ സഭ നടത്തിയ അന്വേഷണത്തിലാണ് മക്കാരിക്ക് കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ മക്കാരിക്കിന്റെ പട്ടം തിരിച്ചെടുത്തതായി പോപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം തന്നെ കര്‍ദിനാള്‍ പദവിയില്‍നിന്ന് മക്ക3രിക്കിനെ നീക്കിയിരുന്നു. ഇപ്പോള്‍ ആര്‍ച്ച് ബിഷപ്പ് പട്ടവും പോയതോടെ, മതപരമായ ചടങ്ങുകള്‍ നടത്താന്‍ അധികാരമുണ്ടായിരിക്കില്ല.

ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള പോപ്പിന്റെ ഉത്തരവ് അന്തിമമാണെന്നും അതിന് അപ്പീലില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ജൂലൈയിലാണ് മക്കാരിക് കര്‍ദിനാള്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത്. ഇതോടെ, കര്‍ദിനാള്‍ എന്ന നിലയില്‍ വഹിച്ചിരുന്ന എല്ലാ പദവികളില്‍നിന്നും മാര്‍പാപ്പ അദ്ദേഹത്തെ നീക്കുകയും ചെയ്തിരുന്നു. 50 വര്‍ഷം മുമ്പ് അള്‍ത്താര ബാലനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കര്‍ദിനാളിനെതിരേ ആദ്യം നടപടിയുണ്ടായത്. 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category