1 GBP = 89.80 INR                       

BREAKING NEWS

തമ്മില്‍ഭേദം മെട്രോ ബാങ്കും ഫസ്റ്റ് ഡയറക്ടും നേഷന്‍ വൈഡും ബാര്‍ക്ലെയ്‌സും; എച്ച്.എസ്.ബി.സി. അനുനിമിഷം പിന്നിലേക്ക്; ബ്രിട്ടനില്‍ ബാങ്കുകളുടെ ഗുണവും ദോഷവും ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

ബ്രിട്ടനിലെ ഏറ്റവും വിശ്വസ്തതയുള്ള ബാങ്കുകള്‍ ഫസ്റ്റ് ഡയറക്ടും മെട്രോയുമാണെന്ന് സര്‍വേ ഫലം. കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 16,000-ത്തോളം പേരില്‍നിന്ന് ബാങ്കുകളിലെ ഇടപാടുകള്‍ സംബന്ധിച്ച വിവരം ശേഖരിച്ചാണ് സര്‍വേ നടത്തിയത്. സ്വന്തം ബാങ്കുകളെക്കുറിച്ച് ഇടപാടുകാരുടെ ധാരണയറിയുന്നതിനായിരുന്നു സര്‍വേ.

ഗുണഭോക്താക്കളില്‍ 83 ശതമാനം പേരും അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മെട്രോ ബാങ്കില്‍ ഇടപാടുതുടങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് സര്‍വേയില്‍ കണ്ടെത്തി. ഫസ്റ്റ് ഡയറക്ടിന്റെ 82 ശതമാനം പേരും ഇടപാടുകളില്‍ തൃപ്തരാണ്. നേഷന്‍ വൈഡ് ബില്‍ഡിങ് സൊസൈറ്റിയാണ് മൂന്നാം സ്ഥാനത്ത്. ഗുണഭോക്താക്കളില്‍ 72 ശതമാനവും സംതൃപ്തരാണ്.

ഗുണഭോക്താക്കളുമായുള്ള ഇടപാടുകളിലും ഓണ്‍ലൈന്‍ ബാങ്കിങ്ങിലുമുള്ള മേല്‍ക്കൈയാണ് മെട്രോയെയും ഫസ്റ്റ് ഡയറക്ടിനെയും പ്രിയപ്പെട്ട ബാങ്കായി നിലനിര്‍ത്തുന്നത്. അക്കൗണ്ടുകള്‍ നിലനിര്‍ത്തുന്നതില്‍ ഗുണഭോക്താക്കള്‍ക്കുള്ള താത്പര്യം, ഉപഭോക്താക്കളോട് ബാങ്ക് ജീവനക്കാരുടെ ഇടപെടല്‍, പരാതി പരിഹകിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ സംഘടിപ്പിച്ചത്.   
     
പേഴ്‌സണല്‍ അക്കൗണ്ട് തുടങ്ങുന്ന കാര്യത്തില്‍ 80 ശതമാനം പേരും മെട്രോ ബാങ്കിനെയും ഫസ്റ്റ് ഡയറക്ടിനെയുമാണ് തിരഞ്ഞെടുക്കുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. ടിഎസ്ബി, കോ-ഓപ് ബാങ്ക്, ക്ലൈഡെസ്‌ഡേല്‍ ബാങ്ക്, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് എന്നിവയാണ് ഗുണഭോക്താക്കളുടെ താത്പര്യത്തില്‍ പിന്നിലുള്ളത്. ആര്‍.ബി.എസാണ് ഏറ്റവും പിന്നില്‍.

ഗുണഭോക്താക്കളുടെ താത്പര്യത്തില്‍ മെട്രോ ബാങ്ക് 83 ശതമാനവുമായി മുന്നിട്ടുനില്‍ക്കുന്നു. ഫസ്റ്റ് ഡയറക്ട് (82 ശതമാനം), നേഷന്‍ വൈഡ് (72), കവന്‍ട്രി ബില്‍ഡിങ് സൊസൈറ്റി (70), ബാര്‍ക്ലെയ്‌സ് (64), യോര്‍ക്ക്ഷയര്‍ ബാങ്ക് (64), സന്റാന്‍ഡര്‍ (61), ഹാലിഫാക്‌സ് (60), ലോയ്ഡ്‌സ് ബാങ്ക് (60), നാറ്റ്‌വെസ്റ്റ് (59), ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് (58), എച്ച്.എസ്.ബി.സി. (57), ടി.എസ്.ബി. (52), കോ-ഓപ് ബാങ്ക് (52), ക്ലൈഡെസ്‌ഡേല്‍ (51), റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് (47) എന്നിങ്ങനെയാണ് മറ്റു ബാങ്കുകളുടെ സ്ഥിതി. 

ഓണ്‍ലൈന്‍ ബാങ്കിങ്ങില്‍ ഫസ്റ്റ് ഡയറക്ടാണ് മുന്നില്‍. 83 ശതമാനം പേരും അനുകൂലിക്കുന്നു. ബാര്‍ക്ലെയ്‌സ് (81 ശതമാനം), മെട്രോ (81), ഹാലിഫാക്‌സ് (80), ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് (78), നേഷന്‍വൈഡ് (78), ലോയ്ഡ്‌സ് ബാങ്ക് (76), നാറ്റ്‌വെസ്റ്റ് (76), സന്റാന്‍ഡര്‍ (75), എച്ച്.എസ്.ബി.സി. (73), കവന്‍ട്രി ബില്‍ഡിങ് സൊസൈറ്റി (72), യോര്‍ക്ക്‌ഷെയര്‍ ബാങ്ക് (70), റോയല്‍ ബാങ്ക് ഓഉഫ് സ്‌കോട്ട്‌ലന്‍ഡ് (67), ക്ലൈഡെസ്‌ഡേല്‍ (66), കോ-ഓപ് ബാങ്ക് (64), ടി.എസ്.ബി. (64) എന്നിങ്ങനെയാണ് മറ്റു ബാങ്കുകളുടെ സ്ഥിതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category