1 GBP = 89.80 INR                       

BREAKING NEWS

50 പൗണ്ടിന്റെ നോട്ട് പ്ലാസ്റ്റിക് ആകുന്നു; പുതിയ പ്ലാസ്റ്റിക് നോട്ടിന്റെ കവര്‍പടമാകാന്‍ ഏതെങ്കിലും ഇന്ത്യക്കാര്‍ക്ക് ഭാഗ്യമുണ്ടാകുമോ? യുകെയിലെ ഏഷ്യക്കാരുടെയും കറുത്തവരുടെയും മുഖങ്ങള്‍ മറക്കരുതെന്ന ആവശ്യത്തിന് ശക്തിയേറുന്നു

Britishmalayali
kz´wteJI³

പ്ലാസ്റ്റിക് നോട്ടായി രൂപം മാറുന്ന 50 പൗണ്ടിന്റെ കറന്‍സിയില്‍ പതിക്കുന്ന മുഖം ആരുടേതാകും? ബ്രിട്ടന്റെ പുരോഗതിക്ക് സംഭാവന ചെയ്ത ഏഷ്യന്‍ വംശജരെയും കറുത്തവര്‍ഗക്കാരെയും മറക്കരുതെന്ന ആവശ്യം എംപിമാരുള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് സജീവമായതോടെ, കറന്‍സിയില്‍ ഒരു ഇന്ത്യക്കാരന്റെ മുഖം ആദ്യമായി വരുമോ എന്ന ചര്‍ച്ചയും ഉയര്‍ന്നുതുടങ്ങി.

പുതിയ കറന്‍സിയിലെ മുഖം ബ്രിട്ടനിലെ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വത്തിന്റെതാകണമെന്ന് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വൈസ് ചെയര്‍മാനും എംപിയുമായ ഹെലന്‍ ഗ്രാന്റ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ക്ക് കത്തുനല്‍കി. ബ്രിട്ടീഷ് ജനതയുടെ ബാഹുല്യം വ്യക്തമാക്കുന്നതാവണം പുതിയ കറന്‍സി. 

ചരിത്രത്തിലിതേവരെ നാല് വനിതകളുടെ മുഖം മാത്രമാണ് കറന്‍സിയില്‍ വന്നിട്ടുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് ആരുടെയും ചിത്രം കറന്‍സിയില്‍ വന്നിട്ടുമില്ല. ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കാതെ കറന്‍സി നോട്ടുകള്‍ പ്രചരിക്കുന്നത് അവരോടുള്ള വിവേചനം കൂടിയാണെന്നും ഹെലന്‍ ഗ്രാന്റ് ചൂണ്ടിക്കാട്ടി. 

രാജ്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാകും പുതിയ കറന്‍സി നോട്ടെന്ന് ട്രഷറി മിനിസ്റ്റര്‍ റോബര്‍ട്ട് ജെന്‍ട്രിക്ക് പറഞ്ഞു. നോട്ടില്‍ പുതിയൊരു മുഖം പതിപ്പിക്കുന്നത്് ബാങ്കിനും തത്വത്തില്‍ സ്വീകാര്യമാണ്. ബ്രിട്ടീഷ്-ജമൈക്കന്‍ നഴ്‌സ് മേരി സീകോള്‍, ടെലിക്കമ്യൂണിക്കേഷന്‍ രംഗത്ത് ഫൈബര്‍ ഒപ്റ്റിക്‌സിന്റെ ഉപയോഗം കണ്ടെത്തിയ ചാള്‍സ് കുവേന്‍ കാവോ തുടങ്ങിയവരാണ് സജീവ പരിഗണനയിലുള്ളത്. 

അഞ്ച് പൗണ്ട് നോട്ടില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ മുഖമാണ് പതിച്ചിട്ടുള്ളത്. 10 പൗണ്ട് നോട്ടില്‍ ജെയ്ന്‍ ഓസ്റ്റിന്റെയും 20 പൗണ്ട് നോട്ടില്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആദം സ്മിത്തിന്റെയും മുഖമാണുള്ളത്. 2020-ല്‍ ആദം സ്മിത്തിന് പകരം ജെ.എം.ഡബ്ല്യു. ടേണറുടെ മുഖം 20 പൗണ്ട് നോട്ടുകളില്‍ വരും. നിലവില്‍ 50 പൗണ്ട് നോട്ടുകളില്‍ മാത്യു ബൗട്ടന്റെയും ജയിംസ് വാട്ടിന്റെയും ചിത്രങ്ങളാണുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category