1 GBP = 87.90 INR                       

BREAKING NEWS

ലണ്ടനില്‍ പാക് ഹൈകമ്മീഷനു മുന്നിലെത്തി ഇന്ത്യക്കാരുടെ പ്രതിഷേധം; തെറ്റിന് മാപ്പില്ലെന്നു മുന്നറിയിപ്പ്; കവന്‍ട്രി കേരള സ്‌കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ധീര ജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലി; ജമ്മുവിലേക്കുള്ള യാത്രക്ക് ബ്രിട്ടന്റെ യാത്ര മുന്നറിയിപ്പ്; ചാവേര്‍ ആക്രമണത്തിന് മുന്‍പ് ലണ്ടനില്‍ ജെകെഎല്‍എഫ് കൂട്ടായ്മയും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: വ്യാഴാഴ്ച രാജ്യത്തെ ഞെട്ടിച്ചു 39 സി ആര്‍ പി എഫ് ജവാന്മാരുടെ ജീവനെടുത്ത ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ക്ക് രാജ്യം മാപ്പു നല്‍കില്ലെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വംശജരുടെ വന്‍പ്രതിഷേധം ലണ്ടനില്‍. ഇന്നലെ ഉച്ചയ്ക്ക് ലണ്ടനിലെ പാക് ഹൈ കമ്മീഷന്‍ ഓഫീസിനു മുന്നിലെത്തിയാണ് ഈ തെറ്റ് ഞങ്ങള്‍ മറക്കില്ലെന്ന് ഇന്ത്യക്കാര്‍ ഓര്‍മ്മിപ്പിച്ചത്. വെള്ളിയാഴ്ച സോഷ്യല്‍ മീഡിയ വഴി പ്രത്യേക സംഘടനയുടെ ഒന്നും ലേബല്‍ ഇല്ലാതെ നടന്ന പ്രതിക്ഷേധ ആഹ്വനത്തില്‍ നൂറു കണക്കിന് ആളുകളുടെ സാന്നിധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രധാനമായും സിഖ് വംശജരാണ് റാലിയില്‍ കൂടുതലും പങ്കെടുത്തത്. കഴിഞ്ഞ കുറെ മാസങ്ങളായി സിഖുകാരില്‍ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്തു ഖാലിസ്ഥാന്‍ വിമോചന പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ വിഭാഗത്തിനുള്ള മുന്നറിയിപ്പ് കൂടിയായി ഈ കൂട്ടായ്മ. ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ഒരിന്ത്യക്കാരും കൂട്ട് നില്‍ക്കില്ലെന്ന പ്രഖ്യാപനവും പാക് ഹൈ കമ്മീഷന്‍ ഓഫീസിനു മുന്നില്‍ എത്തിയവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

കയ്യില്‍ ഇന്ത്യന്‍ ദേശീയ പതാക എന്തിയവര്‍ ഭാരത് ജവാബ് ദേഖാ (ഇന്ത്യക്കു മറുപടിയുണ്ട്) എന്ന് വികാരഭരിതമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. ഞങ്ങള്‍ ഇത് മറക്കില്ല. ഓര്‍മ്മയില്‍ ചോരമണമുള്ള ഈ ദിനം ഞങ്ങള്‍ സൂക്ഷിക്കും എന്നൊക്കെയുള്ള മുദ്രവാക്യങ്ങള്‍ക്കൊപ്പം വീര ജവാന്‍ അമര്‍ രഹെ എന്ന് മുഴക്കിയും ദേശ സ്നേഹികള്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ചു  ദാരുണമായ ആക്രമണത്തില്‍ ഇന്ത്യക്കു നിശബ്ദമായിരിക്കാന്‍ കഴിയില്ല എന്നോര്‍മ്മിപ്പിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം ലണ്ടനും പങ്കു ചേര്‍ന്നത്. ലണ്ടനില്‍ തുടര്‍ച്ചയായി പാക് അനുകൂല സംഘടനകള്‍ കാശ്മീര്‍ വിഷയം ചര്‍ച്ചയാക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധത്തിനു വലിയ പ്രാധാന്യമാണ് നിരീക്ഷകര്‍ നല്‍കുന്നത്.
 
അതിനിടെ പുല്‍വാമയില്‍ ജീവന്‍ ബലി നല്‍കിയ ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കവന്‍ട്രി കേരള സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് മൗന പ്രാര്‍ത്ഥനയും ശ്രദ്ധാഞ്ജലിയും നടത്തി. മുതിര്‍ന്ന അധ്യാപകന്‍ എബ്രഹാം കുര്യന്‍ ഭീകരവാദത്തിന്റെ രൂക്ഷത വിശദീകരിച്ച പരിപാടിയില്‍ പ്രധാന അധ്യാപകന്‍ ലാലു സ്‌കറിയ, ഷിന്‍സണ്‍ മാത്യു, മാത്യു വര്‍ഗീസ്, റെജി യോഹന്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ ദേശീയതയെ കുറിച്ച് രണ്ടാഴ്ച മുന്‍പ് റിപ്പബ്ലിക് ദിനത്തില്‍ നൃത്താവിഷ്‌കാരം നടത്തിയ കുട്ടികള്‍ക്ക് തന്നെ അതെ ദേശീയത നേരിടുന്ന വിപത്തിന്റെ ചിത്രവും ബോധ്യമാക്കുന്നതിനു വേണ്ടിയാണു ഇത്തരം ഒരു ചടങ്ങു ക്രമീകരിച്ചത്. മലയാളി ജവാന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ലോകത്തിനൊപ്പം ദുഃഖം രേഖപ്പെടുത്തുന്നു എന്ന് വക്തമാക്കിയാണ് ദേശീയഗാനം ചൊല്ലി ചടങ്ങ് സമാപിച്ചത്.

ജമ്മു കാശ്മീരില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ബ്രിട്ടീഷ് സഞ്ചാരികള്‍ തല്‍ക്കാലം അങ്ങോട്ടുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലതു എന്ന മട്ടില്‍ ബ്രിട്ടന്‍ യാത്ര മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മുവില്‍ സംഘര്‍ഷം രൂക്ഷമാകുന്ന ഘട്ടങ്ങളില്‍ ഒക്കെ ബ്രിട്ടന്‍ ഇത്തരം മുന്നറിയിപ്പ് പ്രഖ്യാപിക്കുക സാധാരണമാണ്. അടുത്തിടെ കേരളത്തില്‍ ശബരിമല വിഷയത്തില്‍ സംഘര്‍ഷം ഉണ്ടായപ്പോഴും ഇത്തരത്തില്‍ ഉള്ള ജാഗ്രത നിര്‍ദേശം ബ്രിട്ടന്‍ പുറപ്പെടുവിച്ചിരുന്നു.

ഈ മാസം 9 നു ജമ്മു കാശ്മീര്‍ നാഷണല്‍ അവാമി പാര്‍ട്ടി പാക് അധീന കശ്മീരിലെ മനുഷ്യാവകാശ ലാംന്ഘനം ചൂണ്ടിക്കാട്ടി പാക് ഹൈ കമ്മീഷന്‍ ഓഫീസിനു മുന്നില്‍ പ്രതിക്ഷേധം നടത്തിയിരുന്നു. ഭീകരവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് മുന്നറിയിപ്പും ജെ കെ എന്‍ എ പി അന്ന് ഉയര്‍ത്തിയിരുന്നു. പാകിസ്താന് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ ജമ്മുവിലെ ജനങ്ങളുടെ കണ്ണീര്‍ കാണാതെ പോകുന്നത് എന്തുകൊണ്ടാണെന്നും പ്രതിഷേധക്കാര്‍ ആശങ്കപ്പെട്ടിരുന്നു. ജമ്മുവില്‍ കലാപം ഉയര്‍ത്താന്‍ ശ്രമിക്കുന്നവര്‍ പാക് അധീന കാശ്മീരില്‍ നടക്കുന്നത് എന്താണ് എന്ന് തിരിച്ചറിയണമെന്നും സംഘടനാ ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിഷേധത്തിനു മുന്നോടിയായി ഫെബ്രുവരി ആറിന് നൂറുകണക്കിന് ആളുകളെ അണിനിരത്തി കാശ്മീരി സോളിഡാരിറ്റി ഡേ എന്ന് പേരിട്ടു വലിയ ഇന്ത്യ വിരുദ്ധ പ്രകടനത്തിനും ലണ്ടന്‍ സാക്ഷിയായിരുന്നു.
ഇതിനു ബദല്‍ എന്നോണം രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ ഈ മാസം 11 നു തന്നെ ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ലണ്ടനില്‍ മറ്റൊരു പ്രതിഷേധം നടത്തിയിരുന്നു. ബര്‍മിങ്ഹാമില്‍ നാല്‍പതു വര്‍ഷം മുന്‍പ് രൂപം കൊണ്ട ഈ വിഘടിത സംഘടനക്ക് ബ്രിട്ടന് കൂടാതെ അമേരിക്കയിലും യൂറോപ്പിലും മിഡ്ഡില്‍ ഈസ്റ്റിലും കൂടാതെ പാക് അധീന കാശ്മീരിലും ജമ്മു കാശ്മീരിലും കാര്യമായ ആള്‍ സ്വാധീനമുണ്ട് 1994 കളില്‍ ഇവരുടെ ഇന്ത്യ ഘടകം വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി രംഗത്ത് വന്നു ഏറെക്കുറെ നിശബ്ദം ആയെങ്കിലും 2005 ല്‍ വീണ്ടും സംയുക്തമായി ആദ്യകാല ആവശ്യങ്ങളിലേക്കു മടങ്ങുക ആയിരുന്നു. പാകിസ്ഥാന്‍ ആര്‍മിയുടെ പൂര്‍ണ പിന്തുണയുള്ള ജെ കെ എല്‍ എഫ് സംഘടനാ സ്ഥാപകന്‍ മക്ബൂല്‍ ഭട്ടിന്റെ 35 ചരമ വാര്‍ഷികം പ്രമാണിച്ചാണ് ലണ്ടനില്‍ കഴിഞ്ഞ ആഴ്ച പത്ര സമ്മേളനവും കൂട്ടായ്മയും സംഘടിപ്പിച്ചത്. മൂന്നു നാള്‍ കഴിഞ്ഞു പുല്‍വാമയില്‍ ഉണ്ടായ ആക്രമണം ജെ കെ എല്‍ എഫ് അടക്കമുള്ള വിഘടന വാദികള്‍ക്ക് നല്‍കുന്ന ആവേശം ചെറുതായിരിക്കില്ല. ബ്രിട്ടനില്‍ തുടര്‍ച്ചയായി ഇന്ത്യ വിരുദ്ധ സംഘടനകള്‍ നടത്തുന്ന നീക്കങ്ങള്‍ക്കു എതിരെ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് കരുത്തു കാട്ടാന്‍ ജെ കെ എല്‍ എഫ് രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.

ഈ മാസം നാലിന് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ തന്നെ കണ്‍സര്‍വേറ്റിവ്, ലേബര്‍ പാര്‍ട്ടി അംഗങ്ങളായ മുസ്ലിം വിഭാഗത്തിലെ എംപിമാര്‍ ചേര്‍ന്ന് കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ഉയര്‍ത്തി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പാക് വിദേശ കാര്യാ മന്ത്രാലയത്തിന്റെ കുറിപ്പും എംപിമാര്‍ വിതരണം ചെയ്തിരുന്നു. ഇന്ത്യയെ അപലപിക്കും വിധമാണ് യോഗ നടപടികള്‍ മുന്നേറിയത്. ഇതറിഞ്ഞ ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനെ പ്രതിഷേധം അറിയിച്ചെങ്കിലും പാര്‍ലിമെന്റ് അംഗങ്ങളുടെ ഇത്തരം പ്രവര്‍ത്തനത്തില്‍ സ്വതന്ത്ര രാജ്യം എന്ന നിലയില്‍ ഇടപെടാന്‍ പ്രയാസം ഉണ്ടെന്നായിരുന്നു മറുപടി. പാര്‍ലിമെന്റ് അംഗങ്ങള്‍ അവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു ബ്രിട്ടന്റെ നിലപാട്.
പാകിസ്ഥാന്‍ വിദേശ കാര്യാ മന്ത്രിയുടെ ലണ്ടനിലെ അടുത്തിടെ ഉണ്ടായ സന്ദര്‍ശനവും കാശ്മീര്‍ കോണ്‍ഫ്രന്‍സ് എന്ന് പേരിട്ടു നടത്തിയ പരിപാടിയിലെ പങ്കാളിത്തവും ഒക്കെ ആശങ്ക ആയി ഇന്ത്യ അറിയിച്ചതിനു പിന്നാലെ എത്തിയ പുല്‍വാമ ആക്രമണത്തില്‍ ബ്രിട്ടന്‍ ശക്തമായ നിലപാട് പാകിസ്തനു എതിരെ എടുക്കണമെന്നും ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാല്‍ ഇന്ത്യ പ്രതീക്ഷിച്ച നിലയിലുള്ള പ്രതികരണമല്ല ബ്രിട്ടനില്‍ നിന്നും ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ പാക് ഹൈ കമ്മീഷന് മുന്നില്‍ ഉയര്‍ത്തിയ പ്രതിഷേധത്തിനു വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.  പാക് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം ഔദ്യോഗികം അല്ലായിരുന്നു എന്ന് മാത്രമാണ് ബ്രിട്ടന്‍ ഇന്ത്യക്കു നല്‍കിയ മറുപടിയില്‍ അറിയിച്ചത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category