1 GBP = 89.80 INR                       

BREAKING NEWS

ചാക്കോച്ചന്റെ അന്ത്യാഭിലാഷം ഇന്ന് നിറവേറും; ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ മൃതദേഹം നാട്ടിലെത്തി; ഇന്ന് സംസ്‌കാരം

Britishmalayali
kz´wteJI³

രുപാട് സ്വപ്നങ്ങളോടെ യുകെയില്‍ എത്തിയ ചാക്കോച്ചന് രോഗം ഗുരുതരമായപ്പോള്‍ ഒരു ആഗ്രഹമേ ബാക്കിയുണ്ടായിരുന്നൊള്ളൂ. എങ്ങനെയും മൃതദേഹം നാട്ടില്‍ എത്തിക്കുക എന്നത്. അതിന് വേണ്ടിയാണ് ഭാര്യ ദീപ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് സഹായം അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ചാക്കോച്ചന്റെ സ്വപ്‌നം സഫലമാകുകയായിരുന്നു. 

മൃതദേഹം ഇന്ന് രാവിലെ 9ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ചാലക്കുടിയിലെ വസതിയിലെത്തിക്കുന്ന മൃതദേഹം ഉചയ്ക്ക് മൂന്ന് മണിയോടെ മേലൂര്‍ സെന്റ് ജോസഫ് ചര്‍ച്ചില്‍ സംസ്‌കരിക്കും.വ്യാഴാഴ്ച്ച ദീപയുടെ അച്ചനും ചാക്കോച്ചന്റെ അമ്മയും നാട്ടിലേക്ക് തിരിച്ചിരുന്നു. പിന്നാലെ ഇന്നലെയാണ് ചാക്കോച്ചന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു. വിസയുടെ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ദീപക്ക് ചാക്കോച്ചന്റെ സംസ്‌കാരത്തിന് നാട്ടിലേക്ക് എത്താന്‍ കഴിയില്ല. അതിനാല്‍ ദീപയും അമ്മയും യുകെയില്‍ തന്നെ കഴിയുകയാണ്.
 
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹള്ളിനു സമീപത്തെ ബ്രിട്ലിങ്ടണില്‍ താമസിച്ചു വരികയായിരുന്ന ചാക്കോച്ചന്‍ മരണത്തിനു കീഴടങ്ങുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ശരീരത്തിലെ ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗത്തിന് ചികിത്സയിലായിരുന്നു ചാക്കോച്ചന്‍. 47 വയസ് മാത്രമായിരുന്നു പ്രായം. അബോധാവസ്ഥയിലായ ചാക്കോച്ചനെ ആംബുലന്‍സ് ടീം സി.പി.ആര്‍ (കൃത്രിമ ശ്വാസം) നല്‍കി ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ശ്രമിച്ചുവെങ്കിലും ആ ശ്രമം വിജയിച്ചില്ല. മരണ സമയത്ത് ഭാര്യയും കുഞ്ഞുങ്ങളും തന്റെ അമ്മയും ഭാര്യയുടെ മാതാപിതാക്കളും സമീപത്തു തന്നെയുണ്ടായിരുന്നു.

യുകെയിലെ മാറിയ വിസാ നിയമങ്ങളും എന്‍എംസിയുടെ നൂലാമാലകളും നിമിത്തം ഏകദേശം ഒമ്പതു വര്‍ഷമായി യുകെയിലേക്ക് കുടിയേറിയ ദീപയ്ക്ക് രജിസ്റ്റേര്‍ഡ് നേഴ്സായി ജോലി ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ചാക്കോച്ചന്റെ രോഗം മൂര്‍ച്ഛിച്ച് കിടപ്പിലായതിനാല്‍ 24 മണിക്കൂറും പരിചരണവും കുഞ്ഞു കുട്ടികളെ നോക്കേണ്ടതും ആവശ്യമായി വന്നതിനാല്‍ ദീപയ്ക്ക് ജോലി ചെയ്യുവാനും സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ചാക്കോച്ചന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനായി സഹായം ചോദിച്ചെത്തിയ ദീപയ്ക്ക് വായനക്കാര്‍ ചേര്‍ന്ന് 11519 പൗണ്ട് നല്കിയിരുന്നു.
വിര്‍ജിന്‍ മണി വഴി ലഭിച്ച 8216.50 പൗണ്ടിനൊപ്പം ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്തപ്പോള്‍ 10066.50 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1740 പൗണ്ടുമാണ് ലഭിച്ചിരിക്കുന്നത്. വിര്‍ജിന്‍ മണി വഴി ലഭിച്ച തുകയുടെ 3.5 ശതമാനം കമ്മീഷനായ 287 പൗണ്ട് കുറച്ചുള്ള 11519.5 പൗണ്ടാണ് ഇപ്പോള്‍ ചാക്കോച്ചന്റെ കുടുംബത്തിനു ലഭിച്ച തുക.

വായനക്കാരില്‍ നിന്നും കാശു ശേഖരിച്ച് ചാക്കോച്ചന്റെ കുടുംബത്തെ സഹായിക്കാനുള്ള ഞങ്ങളുടെ അപ്പീല്‍ ഇന്നലെ സമാപിച്ചെങ്കിലും അപ്പീലിന് കാശ് സ്വീകരിക്കുന്ന ലിങ്ക് തുടര്‍ന്നും വര്‍ക്ക് ചെയ്യുന്നതാണ്. ഒട്ടേറെ സംഘടനകളും വ്യക്തികളും ചാക്കോച്ചന് വേണ്ടി ഫണ്ട് സ്വീകരിക്കുന്നുണ്ട് എന്നറിയിച്ചിട്ടുള്ളതുകൊണ്ടാണിത്. ഇവര്‍ക്ക് തുടര്‍ന്നും കാശു നിക്ഷേപിച്ചാല്‍ ഗിഫ്റ്റ് എയ്ഡ് സഹിതം ഞങ്ങള്‍ കുടുംബത്തിന് കൈമാറുന്നതാണ്.
മേലൂര്‍ ചാലക്കുടി സ്വദേശിയായ ചാക്കോച്ചന്‍ ബ്രിഡ്ലിംഗ്ടണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ദീപ ആണ് ഭാര്യ. പ്രൈമറി ക്ളാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി യുകെയില്‍ എത്തിയപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലും പിന്നീട് ദീപക്ക് വര്‍ക്ക് പെര്‍മിറ്റ് നേടി ഡെവണിലും താമസിച്ചിരുന്നു. ഏകദേശം മൂന്നു വര്‍ഷം മുമ്പാണ് ബ്രിഡ്‌ലിംഗ്ടണിലേക്ക് എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category