1 GBP = 87.90 INR                       

BREAKING NEWS

സെന്റ് പീറ്റേഴ്സ്ബര്‍ഗ് സര്‍വകലാശാലയില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ് 20 വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പെട്ടെന്ന് സൂചന; കെട്ടിടത്തിന്റെ 150 സ്‌ക്വയര്‍ മീറ്ററിലധികം വിസ്തൃതിയില്‍ അപകടമുണ്ടായെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍; ഇതുവരെ രക്ഷപെടുത്തിയത് 60 പേരെ

Britishmalayali
kz´wteJI³

മോസ്‌കോ: സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഐടിഎംഒ സര്‍വകലാശാലയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 20 വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ പെട്ടെന്ന് സൂചന. ഇവിടെ സര്‍വകലാശാല കെട്ടിടത്തിന്റെ അഞ്ചാം നില മുതല്‍ രണ്ടാം നില വരെയുള്ള ഫ്ളോറുകള്‍ ഇടിഞ്ഞ് താഴേയ്ക്ക് വീഴുകയായിരുന്നു. ശനിയാഴ്ച്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ 20 വിദ്യാര്‍ത്ഥികള്‍ പെട്ടു കിടപ്പുണ്ടെന്നാണ് വിവരം.

കെട്ടിടത്തില്‍ കുറച്ച് ദിവസങ്ങളായി അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയായിരുന്നെന്നാണ് സൂചന. ഇതിനിടെ ഫ്ളോറുകള്‍ ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 150 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ ഫ്ളോറുകള്‍ ഇടിഞ്ഞുവീണ് അവശിഷ്ടങ്ങള്‍ ചിതറുകയായിരുന്നു. വടക്ക് പടിഞ്ഞാറന്‍ മോസ്‌കോയിലാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. ഇതിനിടെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുന്ന വീഡിയോയും ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category