1 GBP = 87.90 INR                       

BREAKING NEWS

ഇന്ത്യന്‍ ഗാനത്തിനൊത്ത് ചുവട് വെച്ച് പാക്ക് പതാകയ്ക്കൊപ്പം ത്രിവര്‍ണ പതാക വീശി; ദിവസങ്ങള്‍ക്കകം കറാച്ചിയിലെ സ്‌കൂളിന് നേരെ നടപടി; രാജ്യത്തിന്റെ 'അന്തസ്' കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ് മമ്മാ ബേബി കെയര്‍ കേംബ്രിജ് സ്‌കൂളിന്റെ റജിസ്ട്രേഷന്‍ റദ്ദാക്കി പാക്ക് അധികൃതര്‍; സ്‌കൂള്‍ ഉടമയോട് വിശദീകരണം തേടിയെന്നും സൂചന

Britishmalayali
kz´wteJI³

കറാച്ചി: ഇന്ത്യന്‍ ഗാനത്തിനൊത്ത് ചുവട് വയ്ക്കുകയും പാക്ക് പതാകയ്ക്കൊപ്പം ത്രിവര്‍ണ പതാക വീശുകയും ചെയ്ത സംഭവത്തിന് പിന്നാലെ കറാച്ചിയിലെ സ്‌കൂളിനെതിരെ നടപടിയുമായി അധികൃതര്‍. കറാച്ചിയിലെ മമ്മാ ബേബി കെയര്‍ കേംബ്രിജ് സ്‌കൂളിന്റെ റജിസ്ട്രേഷനാണ് പാക്ക് അധികൃതര്‍ റദ്ദാക്കിയത്. ഇന്ത്യന്‍ ഗാനത്തിനൊത്ത് ചുവട് വയ്ച്ചതും ത്രിവര്‍ണ പതാക വീശിയതും രാജ്യത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കുന്നതാണെന്നാണ് പാക്ക് അധികൃതരുടെ വിശദീകരണം.

സംഭവത്തിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ബുധനാഴ്ച്ച ഡയറക്ടറേറ്റ് ഓഫ് ഇന്‍സ്പെക്ഷന്‍ ആന്‍ഡ് റജിസ്ട്രേഷന്‍ ഓഫ് പ്രൈവറ്റ് ഇന്‍സ്റ്റിസ്റ്റ്യൂഷന്‍ ഇന്‍ സിന്ധ് അധികൃതരുടെ മുന്നില്‍ ഹാജരാകണമെന്നാണ് സ്‌കൂള്‍ ഉടമയ്ക്ക് നിര്‍ദ്ദേശം ലഭിച്ചത്. സംഭവം നടന്ന് ഒരാഴ്ച്ചയിലേറെ ആയെങ്കിലും സ്‌കൂളില്‍ നടന്ന പരിപാടിയുടെ വീഡിയോ ഏതാനും ദിവസം മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെയാണ് വിവാദവും ശക്തമായത്.

വീഡിയോ പുറത്ത് വന്ന് മണിക്കുറുകള്‍ക്കകം തന്നെ സ്‌കൂളിന്റെ റജിസ്ട്രേഷന്‍ റദ്ദാക്കിയിരുന്നു. സ്‌കൂളിന്റെ റജിസ്ട്രേഷന്‍ റദ്ദാക്കിയതിന് പിന്നാലെ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് സ്‌കൂള്‍ ഉടമയോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങളിലെ സംസ്‌കാരങ്ങള്‍ കുട്ടികള്‍ക്ക് വിശദീകരിക്കുന്ന പരിപാടി സ്‌കൂളില്‍ വച്ച് നടന്നുവെന്നും സൗദി അറേബ്യ, യുഎസ്, ഈജിപ്റ്റ്, പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങളുടെ പതാക അടക്കമുള്ള കാര്യങ്ങള്‍ പരിപാടിയുണ്ടായിരുന്നുവെന്നും സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായ ഫാത്തിമ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category