1 GBP = 87.90 INR                       

BREAKING NEWS

ട്രാന്‍സ്ജെന്‍ഡറായ പൂജാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍; സംഭവം തൂത്തുക്കുടിക്ക് സമീപം മാണികാപുരത്ത്; ട്രാന്‍ജെന്‍ഡറായ യുവതിയുമായി ബന്ധപ്പെട്ട് സമീപവാസിയുമായുണ്ടായ തര്‍ക്കമാകാം കൊലയ്ക്ക് പിന്നിലെന്നും സൂചന

Britishmalayali
kz´wteJI³

തൂത്തുക്കുടി: ട്രാന്‍സ്ജെന്‍ണ്ടറായ പൂജാരിയെ കഴുത്തറുത്തുകൊന്നു. തൂത്തുക്കുടിക്ക് സമീപം മാണികാപുരം എന്ന സ്ഥലത്താണ് പൂജാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാജാത്തി (38) എന്ന ട്രാന്‍സെജെന്റര്‍ പൂജാരിയേയാണ് വെള്ളിയാഴ്ച്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിയാണെന്നാണ് വിവരം.

രണ്ടു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തൂത്തുക്കുടി ടൗണ്‍ ഡിഎസ്പി സംഭവ സ്ഥലത്തെത്തി പ്രഥമികാന്വേഷണം നടത്തി.സമീപത്തുള്ള ക്രോക്കറി കട ഉടമയ്ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഒരു ട്രാന്‍സ്‌ജെന്റര്‍ യുവതിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി രാജാത്തിയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category