1 GBP = 87.90 INR                       

BREAKING NEWS

ഉറങ്ങാന്‍ കിടക്കുന്നത് ഭാര്യയ്ക്കൊപ്പം കട്ടിലില്‍; ഭാര്യ ഉറക്കം പിടിച്ചാല്‍ കട്ടിലില്‍ നിന്ന് താഴെയിറങ്ങി പായില്‍ മകള്‍ക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോള്‍ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേല്‍ കാമഭ്രാന്ത് തീര്‍ത്ത് നരാധമനായ പിതാവ്; ഒരുവര്‍ഷത്തോളം നടന്ന പീഡനം പെണ്‍കുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തില്‍ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാര്‍ ആവര്‍ത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

പെരുമ്പാവൂര്‍: കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലില്‍. ഭാര്യ ഉറക്കം പിടിച്ചാല്‍ കട്ടിലില്‍ നിന്നിറങ്ങി താഴെ പായില്‍ക്കിടക്കുന്ന മകള്‍ക്കൊപ്പം ശയിക്കും. തുടര്‍ന്ന് ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി പിഞ്ചുശരീരത്തില്‍ കാമഭ്രാന്ത് തീര്‍ക്കും. നരാധമന് തുണയായത് ഭാര്യയുടെ അന്തം വിട്ടുള്ള ഉറക്കം. പെരുമാറ്റത്തിലെ പൊരുത്തക്കേട് കണ്ട് അധ്യപകര്‍ വിദ്യാര്‍ത്ഥിനിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോള്‍ പുറത്തുവന്നത് പിതാവില്‍ നിന്നും നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍.

പെരുമ്പാവൂര്‍ സ്വദേശിനിയായ 13കാരിയാണ് ഒരു വര്‍ഷത്തിലേറെയായി പിതാവില്‍ നിന്നും ലൈംഗിക പീഡനം നേരിടുന്നതായി സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തിയത്.നഗരത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പിതാവിന്റെ ലൈംഗിക അതിക്രത്തെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയ വിവരങ്ങള്‍ ആരിലും ഞെട്ടലുളവാക്കുന്നതാണെന്നാണ് പൊലീസില്‍ നിന്നും ലഭിച്ച വിവരം.അതിക്രൂരവും മൃഗീയവുമായിട്ടായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നാണ് തെളിവെടുപ്പില്‍ വ്യക്തമായിട്ടുള്ളത്.

വേദനയും ശാരീരിക അസ്വസ്ഥതകളും മൂലം കരയുമ്പോഴെല്ലാം ഇയാള്‍ വായ്‌പൊത്തിപ്പിടിച്ചാണ് ഇംഗിതം സാധിച്ചിരുന്നതെന്ന് പെണ്‍കുട്ടി മൊഴിയില്‍ വ്യക്തമാക്കിട്ടുണ്ടെന്നാണ് അറിയുന്നത്. 42കാരനായ പെണ്‍കുട്ടിയുടെ പിതാവ് ഡ്രൈവറാണ്. മദ്യത്തിനും കഞ്ചാവിനും പുറമേ മാനസിക രോഗ ചികത്സയ്ക്കുള്ള ഗുളകകളും താന്‍ ലഹരി്ക്കായി ഉപയോഗിച്ചിരുന്നതായിട്ടാണ് പെരുമ്പാവൂര്‍ പൊലീസില്‍ ഇയാള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

പീഡനത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഇയാള്‍ ശക്തമായി നിഷേധിച്ചിരുന്നെന്നും മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഗുളിക കഴിച്ചിട്ട് കിടക്കുന്നതല്ലേ എന്നും ചിലപ്പോള്‍ സംഭവച്ചിരിക്കാം എന്നുമായിരുന്നു ഇയാളുടെ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി താന്‍ പിതാവില്‍ നിന്നുള്ള പീഡനം സഹി്ക്കുകയായിരുന്നെന്നും പുറത്തറിയിച്ചാല്‍ കൊല്ലുമെന്നുള്ള ഭിഷണിയെ തുടര്‍ന്നാണ് വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നത് എന്നുമാണ് പെണ്‍കുട്ടി കൗണ്‍സലിംഗില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഒരു മുറിയിലാണ് മാതാപിതാക്കളും പെണ്‍കുട്ടിയും ഉറങ്ങിയിരുന്നത്. കിടന്ന് താമസിയാതെ ഉറക്കം പിടിക്കുന്ന സ്വഭാവക്കാരിയായിരുന്നു മാതാവ്. ഉറക്കത്തില്‍ കുലിക്കി വിളിച്ചാല്‍ പോലും ഉണരാതെ അന്തംവിട്ടുറങ്ങുന്ന സ്വഭാവക്കാരിയായിരുന്നു മാതവെന്ന് പെണ്‍കുട്ടി കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മാതാവിന്റെ ഉറക്കത്തിന്റെ രീതി മുതലാക്കിയാണ് പിതാവ് മകളെ ഉപദ്രവിച്ചിരുന്നതെന്നാണ് തെളിവെടുപ്പില്‍ വ്യക്തമായിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പിതാവ് ഇപ്പോള്‍ റിമാന്റിലാണ്. ബലാല്‍സംഗം, ബാലപീഡനം എന്നിവ ചുമത്തി പോക്സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category