1 GBP = 89.80 INR                       

BREAKING NEWS

രാവിലേ തന്നെ കുര്‍ബാനയ്ക്കെത്തി ഓര്‍ത്തഡോക്സ് പക്ഷം; അകത്ത് കയറാന്‍ വിടാതെ തടുത്തുനിന്ന് യാക്കോബായ വിശ്വാസികള്‍; ഗെയ്റ്റുകളെല്ലാം താഴിട്ട് പൂട്ടി അകത്തുള്ളവരെ പുറത്തേക്ക് വിടാതെ ഓര്‍ത്തഡോക്സ് ഉപരോധവും; പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ വീണ്ടും വലിയ സംഘര്‍ഷാവസ്ഥ

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

പെരുമ്പാവൂര്‍: ബഥേല്‍ സൂലോക്കോ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. ഓര്‍ത്തഡോക്‌സ് പക്ഷം പള്ളിയുടെ ഗെയിറ്റ് താഴിട്ട് പൂട്ടി. പള്ളിക്കകത്ത് തങ്ങള്‍ തടങ്കലില്‍ എന്ന് യാക്കോബായ പക്ഷം. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യത. പൊലീസ് ജാഗ്രതയില്‍.

ഇന്ന് രാവിലെ കുര്‍ബ്ബാനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് പക്ഷത്തെ യാക്കോബായ വിഭാഗം പള്ളിയില്‍ പ്രവേശിപ്പിച്ചില്ല. ഗെയിറ്റ് പൂട്ടിയിരുന്നതിനാല്‍ ഒര്‍ത്തഡോക്‌സ് പക്ഷത്തെ വികാരി യല്‍ദോ കുര്യക്കോസ് അടക്കമുള്ളവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനായില്ല. തുടര്‍ന്ന് ഇവര്‍ ഗെയിറ്റിന് പുറത്ത് നിലയുറപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പള്ളിയുടെ പ്രധാന ഗെയിറ്റുകള്‍ എല്ലാം ഓര്‍ത്തഡോക്‌സ് പക്ഷത്തെ വികാരിയുടെ നേതൃത്വത്തില്‍ പുറത്തുനിന്നും പൂട്ടുകയും ചെയ്തു. അകത്തുള്ള വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചത് അനധികൃതമായിട്ടാണെന്നും ഇവരെ ഇറക്കി വിടണമെന്നും ഓര്‍ത്തഡോക്‌സ് പക്ഷം പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാമെന്നും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നുമാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്.ഫലത്തില്‍ തങ്ങളെ പള്ളിക്കുള്ളില്‍ ബന്ദികളാക്കിയിരിക്കുകയാണെന്നും പള്ളിയില്‍ നിന്ന് തങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് മാര്‍ഗ്ഗമില്ലന്നും ഇക്കൂട്ടര്‍ വെളിപ്പെടുത്തുന്നു. പള്ളി തങ്ങളുടേതാണെന്നും പൊലീസിനെ അറിയിച്ചാണ് പള്ളിഗെയിറ്റുകള്‍ പൂട്ടിയിട്ടുള്ളതെന്നും ഓര്‍ത്തഡോക്‌സ് പക്ഷത്തെ തോമസ്സ് പോള്‍ റമ്പാന്‍ മറുനാടനോട് പ്രതികരിച്ചു.

ഇന്നത്തെ ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ അപ്രതീക്ഷിത നീക്കം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയെന്നാണ് പൊലീസും വിലയിരുത്തുന്നത്. പള്ളിയും പരിസരവും കനത്ത പൊലീസ് കാവലിലാണ്. ഇരുവിഭാഗങ്ങളും പ്രകോപനപരമായ നിലപാടുകള്‍ സ്വീകരിച്ചതോടെ രൂപപ്പെട്ടിട്ടുള്ള സംഘര്‍ഷാവസ്ഥ അക്രമസംഭവങ്ങളിലേക്ക് വഴിമാറുമോ എന്ന ആശങ്കയും വ്യാപകമാണ്. ഇന്നലെ രാവിലെയും ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കുര്‍ബ്ബാന അര്‍പ്പിക്കാന്‍ യാക്കോബായ പക്ഷം അവസരം നല്‍കിയിരുന്നില്ല. ഗെയിറ്റ് പൂട്ടി ഇവരുടെ പ്രവേശനം വിലക്കൂകയായിരുന്നു. ഏറെ നേരം പാതവക്കില്‍ നിന്ന ശേഷം ഇവര്‍ തിരിച്ചുപോകുകയായിരുന്നു.

എതാനും ദിവസം മുമ്പും സമാന സംഭവം ഇവിടെ ഉണ്ടായി. ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അവസരം ലഭിച്ചതോടെയാണ് ഗേറ്റിന് അപ്പുറവും ഇപ്പുറവുമായി തയ്യാറാക്കിയിരുന്ന പന്തലുകളില്‍ നിന്നും ഇരുകൂട്ടരും പിന്മാറിയത്. ഈ പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ഓര്‍ത്തഡോക്‌സ് പക്ഷത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ യാക്കോബായ പക്ഷം എതിര്‍വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കില്ല എന്ന നിലപാടെടുത്ത് രംഗത്തുവരികയായിരുന്നു.

പള്ളി തങ്ങളുടെ കൈവശമാണെന്നും മുന്‍സിഫ് കോടതി വിധി വന്ന സാഹചര്യത്തില്‍ മുന്‍ കോടതി വിധികള്‍ ബാധകമല്ലന്നും അതിനാല്‍ എതിര്‍വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കില്ലെന്നുമായിരുന്നു യാക്കോബായ പക്ഷത്തിന്റെ നിലപാട്. വര്‍ഷങ്ങളായി രാവിലെ 6 മുതല്‍ 8.45 വരെയുള്ള സമയത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവിടെ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ഓര്‍ത്തഡോക്‌സ് പക്ഷം കുര്‍ബ്ബാന അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ ഗെയിറ്റ് പൂട്ടിയ നിലയിലായിരുന്നു സമീപം യാക്കോബായ വിശ്വാസകള്‍ പ്രാര്‍ത്ഥനഗീതങ്ങള്‍ ആലപി്ക്കുന്നുമുണ്ടായിരുന്നു.

രാവിലെ 9 മണിവരെ ഈ നിലതുടര്‍ന്നു. പിന്നീട് പൊലീസ് ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരുകൂട്ടരും വീട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതിനിടയില്‍ പ്രാര്‍ത്ഥന സംഘത്തിനായി ഗെയിറ്റിനോട് ചേര്‍ന്ന് യാക്കോബായ പക്ഷം വെയിലേല്‍ക്കാതിരിക്കാന്‍ പന്തല്‍ തീര്‍ത്തു. 12 മണിയോടടുത്ത് പള്ളിഗെയിറ്റിന് അഭിമുഖമായി പാതയോരത്ത് ഓര്‍ത്തഡോക്‌സ് വിഭാഗവും പന്തല്‍ ഒരുക്കി.വികാരി യല്‍ദോ കുര്യക്കോസും വിശ്വാസികളും പന്തലില്‍ നിവലയുറപ്പിച്ചു.

ഇതിനിടയില്‍ യാക്കോബായ പക്ഷത്തെ ബസേലിയോസ് തോമസ്സ് പ്രഥമന്‍ ബാവ പള്ളിയിലെത്തി. ഈയവസരത്തില്‍ പുറമേ നിന്നുള്ളവരെ പള്ളിയില്‍ പ്രവേശിപ്പിച്ചതിനെതിരെ ഓര്‍ത്തഡോക്‌സ് പക്ഷം രംഗത്തെത്തി. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമൊക്കെ നടന്നു. പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ അന്ന് അക്രമ സംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു.

ഉച്ചകഴിഞ്ഞ് 3-30-തോടടുത്ത് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്സ് മെത്രപ്പൊലീത്ത ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പന്തലില്‍ എത്തി വികാരിക്കും വിശ്വാസികള്‍ക്കൊപ്പവും നിലയുറപ്പിച്ചു. ഇതോടെ ഓര്‍ത്തഡോക്‌സ് പക്ഷത്തും ഉണര്‍വ്വായി. സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായതോടെ പൊലീസ് ഇരുവിഭാഗത്തെയും അനുനയിപ്പിക്കുന്നതിന് എസ്പി തലത്തിലും ഡിവൈ എസ്പി തലത്തിലുമെല്ലാം ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ പ്രയോജന മുണ്ടായില്ല.

രാത്രി വൈകിയാണ് ഇന്ന് കുര്‍ബ്ബാനയ്ക്ക് അവസരമുണ്ടാക്കി തന്നാല്‍ തല്‍ക്കാലം പിന്മാറാമെന്നുള്ള നിലപാടിലേക്ക് ഓര്‍ത്തഡോക്‌സ് പക്ഷം പൊലീസിനെ അറിയിച്ചത്. ഇതുപ്രകാരം പൊലീസ് എതിര്‍പക്ഷവുമായി ആലോചിച്ച് ഇന്ന് പുലര്‍ച്ചെ ആറിനുള്ള കുര്‍ബ്ബാനയ്ക്ക് അവസരമൊരുക്കുകയായിരുന്നു. എന്നാല്‍ ഈ പിന്മാറ്റം താല്‍കാലികം മാത്രമാണ് എന്നും മുന്‍സിഫ് കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടുന്ന മുറയ്ക്ക് തങ്ങള്‍ വീണ്ടും പള്ളിയില്‍ പ്രവേശിക്കാനെത്തുമെന്നും ഓര്‍ത്തഡോക്‌സ് പക്ഷത്തെ തോമസ്സ് പോള്‍ റമ്പാന്‍ മറുനാടനോട് വ്യക്തമാക്കി. പള്ളിപരിസരത്ത് ഇപ്പോഴും ശക്തമായ പൊലീസ് കാവല്‍ തുടരുകയാണ്. അല്പസമയത്തിനുള്ളില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തെയും യാക്കോബായ പക്ഷത്തെയും വൈദീകരും മെത്രപ്പൊലീത്തമാരും മറ്റും പള്ളിയിലേയ്ക്ക് എത്തുമെന്നാണ് അറിയുന്നത്.

കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി വിഷയത്തില്‍ മൂവാറ്റുപുഴ മുന്‍സിഫ് കോടതിയില്‍ നിന്നും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ലഭിച്ചതിന് സമാനവിധിയാണ് സുലൂക്കോ പള്ളി വിഷയത്തില്‍ പെരുമ്പാവൂര്‍ കോടതിയില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. 2017-ലാണ് 1934-ലെ ഭരണഘടന പ്രകാരം പള്ളി ഭരണം തങ്ങള്‍ക്ക് ലഭിക്കണമെന്നും നിലവില്‍ യാക്കോബായ പക്ഷം നടത്തിവരുന്ന പ്രാര്‍ത്ഥന ചടങ്ങുകള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് പക്ഷത്തെ വികാരി യല്‍ദോ കുര്യക്കോസ് പെരുമ്പാവൂര്‍ കോടതിയിയെ സമീപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category