1 GBP = 87.90 INR                       

BREAKING NEWS

പാക്കിസ്ഥാന്റെ മുഖത്ത് ഇന്ത്യ മൂന്നാമത്തെ അടിയും ഏല്‍പിച്ച് ഇന്ത്യ; ശത്രുവിന്റെ ശത്രു മിത്രം എന്ന നയതന്ത്രത്തോടെ ഇറാനുമായി കൈകോര്‍ത്ത് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കും; യുദ്ധമെങ്കില്‍ യുദ്ധം എന്ന തരത്തില്‍ തന്നെ കൂടിയാലോചനകള്‍ക്ക് ടെഹ്റാനില്‍ നേരിട്ടെത്തി ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചനടത്തി സുഷമ സ്വരാജ്; സൗഹൃദരാഷ്ട്ര പദവി ഇല്ലാതാക്കിയും ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തിയും ഇരട്ട പ്രഹരം നല്‍കിയ ഇന്ത്യ ഇറാനുമായി ഒരുമിക്കുന്നത് പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടാന്‍ തന്നെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ ഞെട്ടിച്ച് വന്‍ നയതന്ത്ര നീക്കവുമായി ഇന്ത്യ. ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം പുറത്തെടുത്ത് പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടെടുത്ത ഇറാനുമായി കൈകോര്‍ക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാന്‍ സന്ദര്‍ശിച്ചു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയ സുഷമ അവിടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തികച്ചും അപ്രതീക്ഷിതമായി ആണ് സുഷമയുടെ ടെഹ്റാന്‍ സന്ദര്‍ശനം.

പാക്കിസ്ഥാനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍ എന്നാണ് സൂചന. പാക്കിസ്ഥാന്റെ ഭീകരവാദം വളര്‍ത്തല്‍ തന്നെ അവരെയും പ്രകോപിപ്പിക്കുന്നത്. ഇതോടെ ഭീകര പ്രവര്‍ത്തനം വളര്‍ത്തുന്ന പാക്കിസ്ഥാന് ശക്തമായ താക്കീത് നല്‍കി ഇറാന്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. ഇന്ത്യക്ക് സമാനമായ സ്ഥിതിയിലാണ് പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഇറാനും. അവിടെ ബലൂചിസ്ഥാന്‍ മേഖലയിലൂടെ നുഴഞ്ഞുകയറിയ ഭീകരര്‍ ഇറാന്‍ സൈന്യമായ റവല്യൂഷണറി ഗാര്‍ഡിന് നേരെ ആക്രമണം നടത്തുകയും 27 ഭടന്മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഇന്ത്യയെ അനുകൂലിച്ചും പാക്കിസ്ഥാന് ശക്തമായ താക്കീത് നല്‍കിയും ഇറാനും രംഗത്തെത്തി.

ഈ സാഹചര്യത്തിലാണ് തികച്ചും അപ്രതീക്ഷിതമായി ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാന്‍ സന്ദര്‍ശിച്ചിരിക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തിയ സുഷമ ബള്‍ഗേറിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി ഇറാനില്‍ ഇറങ്ങുകയായിരുന്നു. അതിനാല്‍ തന്നെ പാക്കിസ്ഥാന് എതിരെ ശക്തമായ നീക്കത്തിന് കൈകോര്‍ക്കാനാണ് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നത് എന്ന സൂചനയാണ് പുറത്തുവരുന്നത്. അമേരിക്കയെ പോലും വെല്ലുവിളിക്കുന്ന രാജ്യമാണ് ഇറാന്‍. അതിനാല്‍ തന്നെ പാക്കിസ്ഥാന് ഒരു പ്രഹരം കൊടുക്കുമ്പോള്‍ അത് കശ്മീര്‍ അതിര്‍ത്തിയില്‍ നിന്ന് മാത്രം ആവില്ലെന്നും വേണ്ടിവന്നാല്‍ ഇറാന്‍ അതിര്‍ത്തിയിലൂടെയോ ഇന്ത്യയുടെ മറ്റൊരു സൗഹൃദ രാഷ്ട്രമായ അഫ്ഗാന്‍ അതിര്‍ത്തിയിലൂടെയോ ആകാമെന്ന സന്ദേശം പാക്കിസ്ഥാന് ഇതോടെ നല്‍കുകയാണ് ഇന്ത്യ.

കശ്മീരിലെ പുല്‍വാമയില്‍ 40 ഇന്ത്യന്‍ ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണം പാക്കിസ്ഥാന്‍ സഹായത്തോടെ നടന്നതിന് പിന്നാലെ അവര്‍ക്കെതിരെ തുടര്‍ച്ചയായ മൂന്നാം ദിവസവും നിര്‍ണായക നയതന്ത്ര നീക്കംനടത്തി പിടി മുറുക്കുകയാണ് ഇന്ത്യ. പാക്കിസ്ഥാനെ സൗഹൃദരാഷ്ട്ര പട്ടികയില്‍ നിന്ന് വെള്ളിയാഴ്ച ഒഴിവാക്കിയ ഇന്ത്യ ശനിയാഴ്ച പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 200ശതമാനം ഇറക്കുമതി ചുങ്കവും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇതാ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി തന്നെ നേരിട്ട് പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടെടുത്ത ഇറാനില്‍ എത്തി അവിടത്തെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു.

തീവ്രവാദികളെ തീര്‍ക്കാന്‍ കൈകോര്‍ക്കും
ഇറാന്‍ വിദേശകാര്യമന്ത്രിയുമായി അവര്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ മേഖലയിലെ തീവ്രവാദശക്തികളെ തുടച്ചുനീക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനം ഇറാനില്‍ നിന്നുണ്ടായി. ബുധനാഴ്ച്ച തെക്കുകിഴക്കന്‍ ഇറാനിലുണ്ടായ ചാവേറാക്രമണത്തില്‍ ഇറാന്‍ സൈന്യത്തിന്റെ ഭാഗമായ റവല്യൂഷണറി ഗാര്‍ഡിലെ 27 ഭടന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളാണെന്നും തീവ്രവാദികളെ തുണയ്ക്കുന്ന നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ തുറന്നടിച്ചിരുന്നു.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചപ്പോഴാണ് സമാനമായ അവസ്ഥയില്‍ ഇറാനും പാക്കിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തേക്ക് വന്നത്. ഇതിന് പിന്നാലെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇറാനിലെത്തിയിരിക്കുന്നത്.

സുഷമയെ സ്വാഗതം ചെയ്ത ഇറാന്‍ വിദേശകാര്യസഹമന്ത്രി സയ്യീദ് അബ്ബാസ് അര്‍ഗാച്ചി ഇന്ത്യയും ഇറാനും തീവ്രവാദത്തിന്റെ ഇരകളാണെന്ന് ട്വിറ്റില്‍ കുറിച്ചു. മേഖലയിലെ തീവ്രവാദശക്തികളെ തുടച്ചു നീക്കാന്‍ ഇരുരാജ്യങ്ങളും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച അര്‍ഗാച്ചി ഇത്തരം സംഭവങ്ങള്‍ ഇനി വച്ചു പൊറുപ്പിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സിആര്‍പിഎഫ് ഭടന്മാര്‍ക്ക് നേരെ കശ്മീരിലെ പുല്‍വാമയിലുണ്ടായതിന് സമാനമായ ആക്രമണമാണ് ഇറാന്‍ സൈന്യത്തിന് നേരേ ബുധനാഴ്ച്ച ഉണ്ടായത്. ഗാര്‍ഡുകള്‍ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ചാവേര്‍ ആക്രമണം നടന്നത്. വിശിഷ്ട സേനാ വിഭാഗമായ വിപ്ലവഗാര്‍ഡുകള്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിയുടെ നിയന്ത്രണത്തിലുള്ള സേനയാണ്. ഏതായാലും അമേരിക്ക ശത്രുരാഷ്ട്രമായി കാണുന്ന ഇറാനോട് ഇന്ത്യ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കൈകോര്‍ക്കാന്‍ തീരുമാനിച്ചത് ലോക രാഷ്ട്രങ്ങളും വലിയ കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് നോക്കിക്കാണുന്നത്.
ക്ഷമ കെട്ടിരിക്കുന്നു എന്ന് പാക്കിസ്ഥാന് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്
ചാവേറുകളെ തുണയ്ക്കുന്ന പാക്കിസ്ഥാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ ശനിയാഴ്ചയാണ് രംഗത്തുവന്നത്. അതിര്‍ത്തിക്കടുത്ത് 27 റവല്യൂഷണറി ഗാര്‍ഡുകളെ ഭീകരര്‍ വകവരുത്തിയതാണ് ഇറാന്റെ പ്രകോപനത്തിന് കാരണം. ഇറാന്റെ പ്രാദേശിക എതിരാളികളായ സൗദി അറേബ്യയ്ക്കും യുഎഇക്കും ഈ മുന്നറിയിപ്പുണ്ട്. ഇറാന്‍ സേനയെ ആക്രമിക്കുന്ന ഭീകരസംഘങ്ങളെ ഈ രാഷ്ട്രങ്ങള്‍ പിന്തുണയ്ക്കുവെന്നാണ് ആരോപണം. ഇത് തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും റവല്യൂഷണി ഗാര്‍ഡ്്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അലി ജാഫരി പറഞ്ഞു. ബുധനാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട റെവല്യൂഷണറി ഗാര്‍ഡുകളുടെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു കമാന്‍ഡര്‍ മേജര്‍ മുഹമ്മദ് അലി ജഫാരിയുടെ പ്രസ്താവന. എന്നാല്‍, മൂന്നുരാഷ്ട്രങ്ങളും ഇറാന്റെ ആരോപണം തള്ളി.

എന്തുകൊണ്ടാണ് പാക് സൈന്യവും സുരക്ഷാസേനയും ഈ വിപ്ലവ വിരുദ്ധ ഗ്രൂപ്പുകള്‍ക്ക് താവളം ഒരുക്കുന്നത്? ഒരുസംശയവും വേണ്ടാ..പാക്കിസ്ഥാന്‍ ഇരട്ടി വില നല്‍കേണ്ടി വരും, ജാഫരി പറഞ്ഞു. സുന്നി മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട തീവ്രവാദികളാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുകളുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയ്ക്ക് ആറോ, ഏഴോ ചാവേര്‍ ആക്രമണങ്ങള്‍ തടയാന്‍ കഴിഞ്ഞു. എന്നാല്‍,ദൗര്‍ഭാഗ്യവശാല്‍ ബുധനാഴ്ച മാത്രം അതുസംഭവിച്ചു, ജാഫരി പറഞ്ഞു. വംശീയ ന്യൂനപക്ഷമായ ബലൂച്ചികള്‍ക്ക് വേണ്ടി പോരാടുന്ന സുന്നി ഗ്രൂപ്പായ ജെയ്ഷ് അല്‍ അജല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

വഞ്ചകരായ സൗദി, യുഎഇ സര്‍ക്കാരുകള്‍ അറിയണം... ഇറാന്റെ ക്ഷമ കെട്ടിരിക്കുന്നു. ഒരു കാരണവശാലും ഇനി ഇസ്ലാം വിരുദ്ധ ക്രിമിനലുകള്‍ക്കുള്ള നിങ്ങളുടെ രഹസ്യ പിന്തുണ ഞങ്ങള്‍ വച്ചുപൊറുപ്പിക്കില്ല, ജാഫരി മുന്നറയിപ്പ് നല്‍കി. നമ്മുടെ രക്തസാക്ഷികളുടെ രക്തത്തിന് സൗദി, യുഎഇ സര്‍ക്കാരുകളോട് പകവീട്ടും. ഇതിനായി ഞങ്ങളുടെ കരങ്ങള്‍ കൂടുതല്‍ സ്വതന്ത്രമാക്കാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്, ജാഫരി പറഞ്ഞു. പാക്കിസ്ഥാന്‍ രഹസ്യതാവളമാക്കിയാണ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരുനടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യയുടേതും സമാനമായ അവസ്ഥയാണ്.
 
സൗഹൃദരാഷ്ട്ര പദവി ഒഴിവാക്കി; കൂടെ ഇരുട്ടടിയായി ഇറക്കുമതി ചുങ്കം കൂട്ടലും
പാക്കിസ്ഥാനെ സൗഹൃദരാഷ്ട്ര പദവിയില്‍ നിന്ന് ഇന്ത്യ ഒഴിവാക്കുകയും ചെയ്തു. നയതന്ത്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന നടപടികള്‍ക്ക് ഇതോടെ ഇന്ത്യ തുടക്കം കുറിക്കുകയായിരുന്നു. ഇതിന്റെ അടുത്ത പടിയെന്നോണം ഇന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി തീരുവ ഒറ്റയടിക്ക് 200 മടങ്ങ് വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതോടെ പാക് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ കമ്പോളസാധ്യത തീരെ ഇല്ലാതാകുന്ന സ്ഥിതിയാണ് ഉണ്ടാവുക.

ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായം നല്‍കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ഈ സന്ദേശം ലോകമാകെ പടര്‍ന്നതോടെ പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയെ അനുകൂലിച്ച് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെ നിരവധി ലോക രാഷ്ട്രങ്ങള്‍ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളെല്ലാം പാക്കിസ്ഥാനെതിരെ നിലപാടെടുത്തു. ഇന്ത്യക്കൊപ്പമാണ് ഞങ്ങളെന്ന നിലപാടും സ്വീകരിച്ചു. ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്ന് അമേരിക്ക ശക്തമായ താക്കീതും നല്‍കി.

ഇത്തരത്തില്‍ നയതന്ത്ര ഒറ്റപ്പെടുത്തലിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുന്നതിനിടെയാണ് ഇപ്പോള്‍ പാക്കിസ്ഥാന് ഇരുട്ടടിയായി ഇന്ത്യ അടുത്ത നീക്കമായി കസ്റ്റംസ് തീരുവ ഒറ്റയടിക്ക് 200 മടങ്ങ് കൂട്ടുന്നത്. ഇതോടെ പാക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യയില്‍ ആളില്ലാത്ത സ്ഥിതിയാകും. ലോകത്തെ ചൈനയുള്‍പ്പെടെ പാക്കിസ്ഥാനുമായി കൂടുതല്‍ സൗഹൃദം കല്‍പിക്കുന്ന പല രാജ്യങ്ങള്‍ക്കും ശക്തമായ താക്കീതു കൂടിയാണ് ഇതെന്ന സൂചനയാണ് ഇന്ത്യ നല്‍കുന്നത്.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ശനിയാഴ്ച വൈകീട്ട് ട്വിറ്ററിലൂടെ പാക്കിസ്ഥാന് ഇറക്കുമതി ചുങ്കം 200ശതമാനം കൂട്ടാന്‍ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്. യാതൊരു വിവേചനവും കൂടാതെ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര ബദ്ധം ഉറപ്പാക്കുന്നതായിരുന്നു സൗഹൃദ രാഷ്ട്ര പദവി. ആദ്യഘട്ടമെന്ന നിലയില്‍ ഇന്നലെ ഈ പദവിയില്‍ നിന്ന് പാക്കിസ്ഥാനെ നീക്കിയതിന് പിന്നാലെയാണ് ഇന്ന് ഇറക്കുമതിച്ചുങ്കത്തില്‍ ഇരട്ടപ്രഹരം നല്‍കിയിട്ടുള്ളത്. സാമ്പത്തികമായി വളരെ ഞെരുക്കത്തിലുള്ള രാജ്യമാണ് പാക്കിസ്ഥാന്‍ എന്നതിനാല്‍ ഇത്തരത്തില്‍ ഇന്ത്യ സൃഷ്ടിക്കുന്ന വ്യാപാരപ്രഹരം അവര്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകള്‍.

പ്രധാനമായും പഴവര്‍ഗങ്ങള്‍, സിമന്റ്, തുകല്‍, രാസവസ്തുക്കള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയാണ് ഇന്ത്യ പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇവയ്ക്കുള്ള ചുങ്കമാണ് ഉയരുക. ഇരു രാജ്യങ്ങളും തമ്മില്‍ ശരാശരി പ്രതിവര്‍ഷം 200 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. അതേസമയം, ഇന്ത്യ പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കാര്യത്തിലും ഇത്തരത്തില്‍ പാക്കിസ്ഥാന്‍ നിലപാടെടുത്തേക്കുമെന്ന സൂചനകളും വരുന്നുണ്ട്. പരുത്തി, ഡൈകള്‍, രാസവസ്തുക്കള്‍, പച്ചക്കറികള്‍, ഇരുമ്പുരുക്ക് തുടങ്ങിയവയാണ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കുന്ന പ്രധാന വിഭവങ്ങള്‍.

നയതന്ത്ര ലോകത്ത് പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതാകും പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. ഒറ്റയടിക്ക് 200 ശതമാനം കൂട്ടിയതോടെ എല്ലാ പാക് ഉത്പന്നങ്ങളും ഇനി കൂടിയ വിലയ്‌ക്കേ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയൂ. ഒരു തരത്തില്‍ ഉപരോധത്തിന്റെ തന്നെ ഫലം ചെയ്യുന്ന നിലയിലാണ് ഇന്ത്യയുടെ പുതിയ നയതന്ത്ര നീക്കമെന്നാണ് വിലയിരുത്തല്‍. ഇതിനെല്ലാം പിന്നാലെയാണ് ഇറാനുമായി കൈകോര്‍ത്ത് പോര്‍മുഖം ഇന്ത്യ വികസിപ്പിക്കുന്നതും. ഇത്തരത്തില്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാകുന്നതോടെ പാക്കിസ്ഥാനെ ആദ്യം അങ്ങനെ ഒറ്റപ്പെടുത്താനും കൂടുതല്‍ പിന്തുണ ആര്‍ജിച്ച് ശക്തമായി തിരിച്ചടി നല്‍കാനുമാണ് ഇന്ത്യ ഒരുങ്ങുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category