1 GBP = 89.80 INR                       

BREAKING NEWS

ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ക്കിടയിലൂടെ സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന വൈകൃതത്തിന് കടിഞ്ഞാണ്‍; 'അപ്പ് സ്‌കര്‍ട്ടിങ്ങ്' ക്രിമിനല്‍ കുറ്റമാണെന്ന നിയമത്തില്‍ ഒപ്പുവെച്ച് എലിസബത്ത് രാജ്ഞി; ലൈംഗിക വൈകൃതത്തിന് ഇരയായ ജീന മാര്‍ട്ടിന്‍ എന്ന യുവതിയുടെ പോരാട്ടം ഫലം കണ്ടു; ക്യാമറാ 'ഞരമ്പ് രോഗികള്‍' സൂക്ഷിച്ചോളൂ

Britishmalayali
kz´wteJI³

തിയേറ്ററിലും, പാര്‍ക്കിലും തുടങ്ങി മിക്ക പൊതു സ്ഥലങ്ങളിലും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുപോയതിന്റെ പേരില്‍ 'ക്യാമറ' കൊണ്ടുള്ള ലൈംഗിക വൈകൃത്തിന് ഇനി സ്ത്രീകള്‍ ഇരയാകില്ല. അപ്സകര്‍ട്ടിങ്ങിനെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമത്തില്‍ എലിസബെത്ത് രാജ്ഞി ഒപ്പിട്ടുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുന്നത്. യുവതികളുടെ അനുവാദമില്ലാതെ അവരുടെ ശരീരഭാഗങ്ങളുടെ മോശം ചിത്രങ്ങള്‍ പകര്‍ത്തുന്നതാണ് അപ്സ്‌കര്‍ട്ടിങ്. ആഗോളതലത്തില്‍ ഈ വൈകൃതത്തിന് സ്ത്രീകള്‍ ഇരയാകുന്നത് തടഞ്ഞത് ജീന മാര്‍ട്ടിന്‍ എന്ന യുവതിയുടെ നാളുകള്‍ നീണ്ട പോരാട്ടമാണ്.

നാളുകള്‍ക്ക് മുന്‍പ് ഒരു ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെ അപ്സ്‌കര്‍ട്ടിങ്ങിന് ഇരയായതോടെയാണ് ജീന തന്റെ പോരാട്ടം തുടങ്ങിയത്. രണ്ടുപേര്‍ ജീന അറിയാതെ അവരുടെ സ്വകാര്യ ശരീര ഭാഗങ്ങളുടെ ചിത്രം പകര്‍ത്തുകയായിരുന്നു. അതോടെയാണ് ജീന വിശ്രമമില്ലാത്ത സമരത്തിന് ഇറങ്ങുകയായിരുന്നു. പാര്‍ലമെന്റ് എംപിമാര്‍ പിന്തുണ അറിയിച്ചു. അപ്‌സ്‌കര്‍ട്ടിങ് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുകയും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുകയും വേണം എന്നതായിരുന്നു ജീനയുടെ ആവശ്യം. സര്‍ക്കാരും ജീനയുടെ ഭാഗത്തു തന്നെയായിരുന്നു.

ഒടുവില്‍ അപ്‌സ്‌കര്‍ട്ടിങ് ക്രിമിനല്‍ കുറ്റമായിക്കാണുന്ന നിയമത്തില്‍ രാജ്ഞി ഒപ്പുവച്ചു. അതായത് രാജകീയ അംഗീകാരവും ലഭിച്ചു. അപ്‌സ്‌കര്‍ട്ടിങ്ങ് കുറ്റം ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ ബ്രിട്ടനില്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. കൂടാതെ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ അവരുടെ പേരു ചേര്‍ക്കുകയും ചെയ്യും. സന്നദ്ധ സംഘടനകളും അണിചേര്‍ന്നു. 'ഒരു നീണ്ട യാത്രയായിരുന്നു എന്റേത്. വിജയം വരെയുള്ള യാത്ര. കഠിനമായിരുന്നെങ്കിലും ആ യാത്രയുടെ അവസാനത്തില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു എന്റെ സഹോദരിമാര്‍ക്കു വേണ്ടി.

ഇനി പേടിക്കാതെ സുരക്ഷിതരായി ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാം' ജീന പറയുന്നു. നിയമം നടപ്പിലാകുന്നതോടെ കുറ്റവാളികളെ ശിക്ഷിക്കാനും അതുവഴി ബ്രിട്ടനിലെ സ്ത്രീകളുടെ അന്തസ്സും മാന്യതയും നിലനിര്‍ത്താനും കഴിയുമെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റും പത്രക്കുറിപ്പില്‍ അറിയിച്ചു. ഇരകളുടെ പരാതികള്‍ ഇനി അതീവ ഗൗരവത്തോടെയായിരിക്കും പരിഗണിക്കുക. അതുകൊണ്ടു തന്നെ ലൈംഗിക വൈകൃതത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജയില്‍ശിക്ഷ തന്നെ ലഭിക്കുമെന്നുറപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category