1 GBP = 87.90 INR                       

BREAKING NEWS

12 സംസ്ഥാനങ്ങളില്‍ ഇന്നലെ കണ്ണീരില്‍ പൊതിഞ്ഞു ദേശീയത കത്തി ജ്വലിച്ചു; സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ എല്ലായിടത്തും സംസ്‌ക്കാരം; എല്ലാ വീടുകളിലും ആശ്വസിപ്പിക്കാന്‍ സംസ്ഥാന-കേന്ദ്ര മന്ത്രിമാര്‍ എത്തി; പുല്‍വാമയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തവരുടെയും ഓരോ കണ്ണീര്‍തുള്ളിക്കും മറുപടി നല്‍കുമെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി ആ രക്തസാക്ഷിത്വം വെറുതേയാകില്ലെന്ന പ്രതീക്ഷയോടെ രാജ്യം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്നലെ വൈകുന്നേരത്തോടെ വയനാട്ടിലെ കല്‍പ്പെറ്റയില്‍ ധീരജവാന്‍ വിവി വസന്ത്കുമാറിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ അങ്ങ് ബിഹാറിലും ഉത്തര്‍പ്രദേശിലും ബംഗാളിലും അടക്കം 12 സംസ്ഥാനങ്ങളും തേങ്ങുകയായിരുന്നു. വസന്ത് കുമാറിന് പോലെ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കുകയായാരുന്നു രാഷ്ട്രം. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജന്മാനാടുകളിലെത്തിക്കുകയായിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.

ഭീകരതയുടെ ഇരകളായി ജീവിക്കേണ്ടി വന്ന ഇന്ത്യാരാജ്യം ജവാന്മാരുടെ ജീവത്യാഗത്തിന് മറുപടി ചോദിക്കുമെന്ന് ഉറക്കെപ്പറയുകയായിരുന്നു. ഇന്നലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ധീരതയോടെ നെഞ്ചുറപ്പോട് സല്യൂട്ട് നല്‍കിയവര്‍ നിരവധിയായിരുന്നു. ഉത്തരാഖണ്ഡിലെ മോഹന്‍ ലാല്‍ എന്ന സൈനികന്റെ മൃതദേഹത്തിന് മുന്നില്‍ നിന്ന് അദ്ദേഹത്തിന്റെ മകള്‍ തലയുയര്‍ത്തിപ്പിടിച്ചു നല്‍കിയ സല്യൂട്ടിലുണ്ട് രാജ്യത്തിന്റെ ധൈര്യം മുഴുവനും.

12 സംസ്ഥാനങ്ങളിലായി, പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ, രാഷ്ട്രീയത്തിന്റെയും സമുദായത്തിന്റെയും സമ്പത്തിന്റെയും ഭേദങ്ങളൊന്നുമില്ലാതെ ഒത്തുചേര്‍ന്ന ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് 40 സിആര്‍പിഎഫ് ജവാന്മാരെയും ഇന്നലെ രാജ്യം യാത്രയാക്കിയത്. യുപിയിലെ കനൗജില്‍ പ്രദീപ് സിങ് യാദവിന്റെ മകള്‍ 10 വയസ്സുകാരി സുപ്രിയ തലകറങ്ങി വീണപ്പോള്‍ താങ്ങാന്‍ ഒരുനൂറു കൈകളുണ്ടായിരുന്നു. അവളുടെ അനുജത്തി രണ്ടരവയസ്സുകാരിക്ക് കാര്യങ്ങളൊന്നും പിടികിട്ടിയിട്ടില്ല. അച്ഛന്‍ പോയെന്ന് അവള്‍ തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ.

ആഗ്രയിലെ കര്‍ഹായി ഗ്രാമത്തില്‍ കൗശല്‍ കുമാര്‍ റാവത്തിന്റെ മകള്‍ അപൂര്‍വ പറഞ്ഞു, 'അച്ഛന്റെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നാണ് എന്റെ പ്രതീക്ഷ.' ബിഹാറിലെ ഭഗല്‍പുരില്‍ നിന്നുള്ള രത്തന്‍ കുമാര്‍ ഠാക്കൂറിന്റെ അച്ഛന്‍ നിരഞ്ജന്‍ ഠാക്കൂര്‍ പറഞ്ഞത്, തന്റെ രണ്ടാമത്തെ മകനെയും സൈന്യത്തിലേക്കു തന്ന അയയ്ക്കുമെന്നാണ്. 'അനുജനെ പഠിപ്പിച്ചു വലിയ നിലയിലെത്തിക്കണമെന്നായിരുന്നു അവന്റെ സ്വപ്നം. രണ്ടാമത്തവനെയും ഞാന്‍ സൈന്യത്തിലേക്കു തന്നെ അയയ്ക്കും. രത്തന്റെ മരണം വെറുതെയാകരുത്' വാക്കുകള്‍ ഇടറാതെ ആ അച്ഛന്‍ പറയുന്നു.

രത്തനും ഭാര്യ രാജ്നന്ദിനിയും രണ്ടാമത്തെ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയായിരുന്നു. വൈകിട്ട് ശ്രീനഗറിലെത്തിയിട്ട് ഫോണ്‍ ചെയ്യാം എന്നു വ്യാഴാഴ്ച രാവിലെ വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. ആ വിളിയുണ്ടായില്ല. കാണ്‍പുര്‍ സ്വദേശിയായ പ്രദീപ് കുമാര്‍ സ്ഫോടനമുണ്ടാകുമ്പോള്‍ ഭാര്യ നീരജയോടു ഫോണില്‍ സംസാരിക്കുകയായിരുന്നു. അതിനിടെയാണ് സ്ഫോടനം ജീവനെടുത്തത്.തിരികെ വിളിക്കാന്‍ നീരജ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നാലെ സ്ഫോടനത്തിന്റെ വാര്‍ത്തയെത്തി. ഇനിയൊരിക്കലും ഫോണിനപ്പുറം പ്രദീപുണ്ടാകില്ലെന്ന ഏറ്റവും ദുഃഖഭരിതമായ അറിവും. ലീവ് കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രദീപ് ജോലി സ്ഥലത്തേക്കു മടങ്ങിയത്. 2 പെണ്‍മക്കളാണ് പ്രദീപിനും നീരജയ്ക്കും.

ഹിമാചല്‍ പ്രദേശിലെ കാംഗ്രയിലെ തിലക് രാജ്, ഒരുമാസക്കാരന്‍ മകനെ കാണാന്‍ കഴിഞ്ഞയാഴ്ച വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ചയാണ് ജോലിസ്ഥലത്തേക്കു മടങ്ങിയത്. 3 വയസ്സുള്ള മറ്റൊരു മകനുമുണ്ട്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മകനെയോര്‍ത്ത് അഭിമാനമുണ്ടെന്നാണ്, കൊടുംവേദനയിലും ഇന്നലെ തിലകിന്റെ അച്ഛനമ്മാര്‍ രാമറാമും ബിമലാദേവിയും പറഞ്ഞത്. വയനാട്ടിലെ ലക്കിടിയിലെ വസന്തകുമാറിന്റെ ഫേസ്ബുക് പേജ് ഇന്നലെ വെറുതെ എടുത്തുനോക്കിയപ്പോള്‍ കണ്ടു, അദ്ദേഹത്തിന്റെ ആദ്യത്തെ എഫ്ബി പോസ്റ്റ്. ഒരു സുഹൃത്ത് പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്. പട്ടാള ടാങ്കില്‍ ഒരു സൈനികന്‍ നില്‍ക്കുന്ന ആ ചിത്രത്തിനുമേല്‍ ഇങ്ങനെ എഴുതിയിരുന്നു 'നിങ്ങള്‍ സുഖമായി ഉറങ്ങിക്കൊള്ളൂ. ഞാനിവിടെ ഉണര്‍ന്നിരിക്കാം'.

അതേസമയം പുല്‍വാമയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തവരുടെയും ഓരോ കണ്ണീര്‍തുള്ളിക്കും മറുപടി നല്‍കുമെന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. സൈന്യത്തെ വിശ്വാസത്തിലെടുത്ത് ജനങ്ങള്‍ ക്ഷമ പാലിക്കണം. പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരുടെ ത്യാഗം വൃഥാവിലാവില്ല. ജവാന്മാരുടെ കുടുംബത്തോടൊപ്പം രാജ്യമുണ്ട്. പുതിയ രീതികളും നയങ്ങളും ഉള്ള പുതിയ ഇന്ത്യയാണിത്. നമുക്കു നേരെ നിറയൊഴിക്കുന്നവരെയും നമ്മുടെ സൈനികരെ ലക്ഷ്യം വയ്ക്കാന്‍ തോക്കുകളും ബോംബുകളും നല്‍കുന്നവരെയും വെറുതെ വിടില്ല. അവരെ സ്വസ്ഥമായി ഉറങ്ങാന്‍ അനുവദിക്കില്ല'.

മോദിയുടെ വാക്കുകളെ വിശ്വസിക്കുകയണ് ഇന്ത്യന്‍ ജനത മുഴുവനും. പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള രാജ്യാന്തര സമ്മര്‍ദ്ദങ്ങളും ഇതിനിടെ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നു വ്യക്തമാക്കിയ യുഎസ്, ഭീകരസംഘങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായവും അവയുടെ ആസ്തികളും മരവിപ്പിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഭീകരസംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ നിരീക്ഷിക്കുന്ന രാജ്യാന്തര സംവിധാനമായ സാമ്പത്തിക നടപടി കര്‍മ സമിതിക്ക് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് എഫ്എടിഎഫ്) പാക്കിസ്ഥാനെതിരെയുള്ള വിശദമായ രേഖകള്‍ ഉടന്‍ കൈമാറും. എഫ്എടിഎഫ് യോഗം ഇന്നു പാരിസില്‍ തുടങ്ങുകയാണ്. പാക്കിസ്ഥാനെ എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ പെടുത്തണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.

പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പാക്കിസ്ഥാനു ലോക ബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയവയില്‍ നിന്നുള്ള സഹായത്തിന് തടസ്സമുണ്ടാകാം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് ഇതു വലിയ തിരിച്ചടിയാവും. വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇന്നലെയും ചര്‍ച്ച നടത്തി. പുല്‍വാമ വിഷയം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം, ഒരുമിച്ചുനിന്ന് വെല്ലുവിളികളെ നേരിടാനുള്ള ദൃഢനിശ്ചയം വ്യക്തമാക്കി.

ഭീകരാക്രണണത്തിനെതിരായ രാജ്യമെങ്ങുമുയര്‍ന്ന ജനവികാരം പലയിടത്തും വന്‍പ്രതിഷേധമായി. മുംബൈയില്‍ ട്രെയിന്‍ തടഞ്ഞു. ജമ്മുവില്‍ സ്ഥിതി ശാന്തമായെങ്കിലും കര്‍ഫ്യൂ തുടരുകയാണ്. ഇതിനിടെ കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൂറത്തിലെ വ്യവസായി മകളുടെ വിവാഹസല്‍ക്കാരം വേണ്ടെന്നു വച്ചു. ഇതിലൂടെ മിച്ചംപിടിച്ച 11 ലക്ഷം രൂപ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനു നല്‍കും. 5 ലക്ഷം രൂപ ഇതര ക്ഷേമസംഘടനകള്‍ക്കായും കൈമാറും. ദേവാശി മനേക് എന്ന വജ്രവ്യാപാരിയാണ് വീരജവാന്മാരുടെ കുടുംബത്തെ സഹായിക്കാന്‍ വിവാഹസല്‍ക്കാരം ഒഴിവാക്കിയത്.

ഇത് കൂടാതെ സിനിമാ ക്രിക്കറ്റ് രംഗത്തു നിന്നും സഹായങ്ങള്‍ ഒഴുകുകയാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് രാജ്യമെങ്ങു നിന്നും സഹായവാഗ്ദാനം. 40 ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുമെന്ന് നടന്‍ അമിതാഭ് ബച്ചന്‍ അറിയിച്ചു. ആകെ 2 കോടി രൂപയാണു നല്‍കുക. കഴിഞ്ഞ വര്‍ഷവും വീരമൃത്യുവരിച്ച 44 സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് ബച്ചന്‍ 1 കോടി രൂപ നല്‍കിയിരുന്നു.

വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ മക്കള്‍ക്കു തന്റെ സ്‌കൂളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. ഹരിയാനയിലെ ജാജറിലാണ് 'സേവാഗ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍'. പുല്‍വാമ രക്തസാക്ഷികളുടെ കുടുംബത്തിന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്നു ഒളിംപിക് മെഡല്‍ ജേതാവ് ബോക്സിങ് താരം വിജേന്ദര്‍ സിങ്ങും വ്യക്തമാക്കി. ഹരിയാന പൊലീസ് ഉദ്യോഗസ്ഥനാണ് വിജേന്ദര്‍.

സൈനികരോടുള്ള ആദരസൂചകമായി തന്റെ പേരിലുള്ള ഫൗണ്ടേഷന്റെ സ്‌പോര്‍ട്‌സ് പുരസ്‌കാര സമര്‍പ്പണം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി മാറ്റിവച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന വിരാട് കോഹ്ലി ഫൗണ്ടേഷന്‍ ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് 'ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്സ്' ചടങ്ങാണ് മാറ്റിയത്. വീരജവാന്മാരുടെ ആശ്രിതരെ സഹായിക്കാന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി രഘുബര്‍ദാസ് അറിയിച്ചു. ഝാര്‍ഖണ്ഡില്‍ നിന്നുള്ള വിജയ് സോറംങിന്റെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category