1 GBP = 93.00 INR                       

BREAKING NEWS

കാര്യസാധ്യത്തിന് വേണ്ടി അമേരിക്കയും സൗദിയും കാട്ടുന്ന വെളുക്ക ചിരിയെക്കാള്‍ ഇന്ത്യയ്ക്ക് വേണ്ടത് തന്റേടമുള്ള ഇറാന്റെ നിലപാടുകള്‍ തന്നെയാണ്; ഇസ്രയേലിനും അമേരിക്കയ്ക്കും വേണ്ടി ഇറാനെ തള്ളിയ നയതന്ത്രഞ്ജത മോദി തിരുത്തുമ്പോള്‍ ഉയര്‍ന്നത് ഇന്ത്യയുടെ ആത്മവിശ്വാസമാണ്; ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാതിരിക്കാനുള്ള മര്യാദ എങ്കിലും സൗദി രാജകുമാരന്‍ കാട്ടേണ്ടതായിരുന്നില്ലെ?

Britishmalayali
ഷാജന്‍ സ്‌കറിയ

സ്ലാമിക ലോകത്തിന്റെ ആധിപത്യം നിലനിര്‍ത്തുന്നതിന്റെ പോരാട്ടമാണ് എക്കാലത്തും സൗദിയും ഇറാനും തമ്മില്‍ നടത്തുന്നത്. ഷിയകളും സുന്നികളും തമ്മിലുള്ള മത്സരം എന്ന അര്‍ഥം കൂടി വരുമ്പോള്‍ ഇത് ഇസ്ലാമിക ലോകത്ത് ദൂരവ്യാപകമായ പ്രതിഫലനമാണ് സൃഷ്ടിക്കുന്നത്. ഭാഗ്യവശാല്‍ ഇന്ത്യ ഒരേസമയം ഇറാനോടും സൗദിയോടും മികച്ച ബന്ധമാണ് നിലനിര്‍ത്തി പോരുന്നത്. അമേരിക്കയുടെ മുഖ്യ ശത്രുവായി ഇറാന്‍ മാറിയതുകൊണ്ട് തന്നെ പലപ്പോഴും ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ ചില വിള്ളലുകള്‍ ബോധപൂര്‍വ്വം തന്നെ സംഭവിക്കാറുണ്ട്. ഇന്ത്യയും ഇറാനും തമ്മിലുള്ളവ്യാപാര ബന്ധത്തിന് ചരിത്രാധീത കാലം മുതലുള്ള പഴക്കവുമുണ്ട്. പേര്‍ഷ്യക്ക് പോയിരുന്നു എന്നൊക്കെ നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞ് കേട്ടിരുന്നത് ഇറാനിലേക്ക് ആയിരുന്നു.

ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങള്‍ എല്ലാം തന്നെ പരിഹരിക്കാന്‍ ഇറാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഗ്യാസ് പൈപ്പിന് കഴിയുമായിരുന്നിട്ടും അത് പൂര്‍ത്തിയാക്കാനോ മുന്നോട്ട് പോകാനോ ഇന്ത്യക്ക് കഴിയാത്തത് അമേരിക്കയും സൗദിയും നല്‍കുന്ന സമ്മര്‍ദ്ദം കാരണം മാത്രമാണ്. ചുരുക്കി പറഞ്ഞാല് ഇറാനുമായുള്ള ബന്ധം വഷളാക്കി നിര്‍ത്തേണ്ടത് ഇന്ത്യയുടെ ആവശ്യമല്ല മറിച്ച് അമേരിക്കയുടേയും സൗദിയുടേയും ആവശ്യമാണ്. മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ഇറാനുമായുള്ള ബന്ധത്തിന് കാര്യമായ ഗൗരവം കൊടുത്തിട്ടില്ല എന്നതാണ് വസ്തുത. ഒരു കാരണവും ഇല്ലാതെ ഇറാനുമായുള്ള ആണവ കരാര്‍ അമേരിക്ക റദ്ദ് ചെയ്തപ്പോഴും അതിനെ സ്വാഗതം ചെയ്യാനുള്ള ഗതികേടിലേക്ക് ഇന്ത്യ എത്തുന്ന സാഹചര്യം പോലും ഉണ്ടായി.

അത്തരം നയതന്ത്ര ബന്ധങ്ങളൊക്കെ ഞൊടിയിടയില്‍ മാറിയ അനുഭവമായിരുന്നു 40 ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവനെടുക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം. നിര്‍ലോഭമായ പിന്തുണ നല്‍കുകയും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യ്തതെ അംഗീകരിക്കുകയും ഒക്കെ അമേരിക്ക ചെയ്തെങ്കിലും പാക്കിസ്ഥാനാണ് ആഗോള തീവ്രവദത്തിന്റെ അച്ചുതണ്ട് എന്ന് തുറന്ന പറയാന്‍ അമേരിക്കയ്ക്ക് പോലും ഇനിയും കഴിയുന്നില്ല. കാശ്മീരില്‍ അനാവശ്യമായി പ്രശ്നം ഉണ്ടാക്കുകയും ഇന്ത്യയുടെ സമാധാനവും സൗര്യജീവിതവും തകര്‍ക്കുന്ന ജയ്ഷെ മുഹമ്മദ് എന്ന സംഘടനയെ ആഗോള ഭീകര സംഘടനയായി മുദ്രകുത്താന്‍ ഇവരാരും തയ്യാറാകുന്നില്ല. വെളുക്ക ചിരിക്കുന്നത് അല്ലാതെ ഒരു ചെറുകൈ സഹായം പോലും ഇവര്‍ നല്‍കുന്നില്ല.

പാക്കിസ്ഥാന്റെ മണ്ണില്‍ നിന്ന് ആ സംഘടനയെ വേരോടെ പിഴുത് മാറ്റണം എന്ന് പറയാന്‍ ഒരേ ഒരു രാജ്യം മാത്രമെ തന്റേടം കാണിച്ചുള്ളു.അത് ഇറാന്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ഏറെ ആലോചനകളും ചര്‍ച്ചകളും ഒന്നും തന്നെ നടത്താതെ കണ്ണടച്ച് തുറക്കും മുന്‍പ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാന്റെ മണ്ണില്‍ കാലുകുത്തിയെങ്കില്‍ അതിനെ ഏറ്റവും വലിയ രാജതന്ത്രം നയതന്ത്രം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. അമേരിക്കയുടേയും സൗദിയുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങി ഇത്വരെ ഇറാനെ അകറ്റി നിര്‍ത്തിയതിന്റെ പ്രായശ്ചിത്തം ഞൊടിയിടയില്‍ മോദിയും സുഷമ്മയും തീര്‍ത്തിരിക്കുകയാണ്. സൗദിയുടേയും അമേരിക്കയുടേയും വെളുക്കയു്ള ചിരിയല്ല ഇറാന്റ തന്റേടമുള്ള നിലപാടും വാക്കും പ്രവര്‍ത്തിയുമാണ് ഇന്ത്യക്ക് ഇന്ന് ആവശ്യം എന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രിയേയും വിദേശകാര്യമന്ത്രിയേയും അഭിനന്ദിക്കാതിരിക്കാന്‍ തരമില്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category