1 GBP = 87.90 INR                       

BREAKING NEWS

ആകാശവാണി കേന്ദ്രം മുന്‍ ഡയറക്റ്റര്‍ സി പി രാജശേഖരന്‍ അന്തരിച്ചു; അന്ത്യം ഇന്ന് പുലര്‍ച്ചെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍; വിടപറഞ്ഞത് സാഹിത്യ രംഗത്തും അക്കാദമി രംഗത്തും മികവു തെളിയിച്ച വ്യക്തിത്വം

Britishmalayali
kz´wteJI³

തൃശൂര്‍: ആകാശവാണി/ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്ടര്‍ സി.പി രാജശേഖരന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ബന്ധുക്കളെത്തിയ ശേഷം നടത്തുമെന്ന് മരുമക്കള്‍ അറിയിച്ചു. നിരവധി നാടകങ്ങള്‍, ബാലസാഹിത്യം, ലേഖന സമാഹാരങ്ങള്‍, ഇംഗ്ലീഷ് കാവ്യസമാഹാരങ്ങള്‍, നിരൂപണങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്രാസ് യൂണിവേഴ്‌സിറ്റി, മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി, സി.ബി.എസ്.ഇ. എന്നീ പാഠ്യപദ്ധതികളില്‍ എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെയുള്ള പാഠപുസ്തകങ്ങളില്‍ സി.പി.ആറിന്റെ കൃതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാടകസംബന്ധമായ ചര്‍ച്ചകള്‍ക്കും ഡെമോണ്‍സ്‌ട്രേഷനുകള്‍ക്കുമായി ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിവിധ സര്‍വകലാശാലകളില്‍ ക്ലാസുകള്‍ നടത്തിയിട്ടുണ്ട്. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തില്‍ അഡീഷണല്‍ ബിരുദവുമുള്ള സി.പി. രാജശേഖരന്‍ വടക്കന്‍ പറവൂര്‍ സ്വദേശിയാണ്. വൈലോപ്പിള്ളി സ്മാരകസമിതി പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. ആകാശവാണിയുടേയും ദൂരദര്‍ശന്റേയും ഡയറക്ടറായി വിരമിച്ച ശേഷം സുപ്രഭാതം ദിനപത്രത്തിന്റെ പ്രഥമ ചീഫ് എഡിറ്ററായിരുന്നു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ദൂര്‍ദര്‍ശന്‍ അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, വിവിധ രചനകള്‍ക്കും സംവിധാനത്തിനുമായി ആകാശവാണിയുടെ 10 ദേശീയ അവാര്‍ഡുകള്‍, ഇന്ത്യയിലെ ബെസ്റ്റ് പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റര്‍ അവാര്‍ഡ്, ബോംബെ ആവാസ് അവാര്‍ഡ്, ഇറാന്‍ റേഡിയോ ഫെസ്റിവല്‍ ഇന്റര്‍നാഷണല്‍ നോമിനേഷന്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: ശൈലജ നായര്‍. മക്കള്‍: രാജ് കീര്‍ത്തി, ദിവ്യ കീര്‍ത്തി. മരുമക്കള്‍: അനുരാജ്, മനു നായര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category