1 GBP = 87.90 INR                       

BREAKING NEWS

ജീപ്പില്‍ പിന്തുടര്‍ന്ന സംഘം അടിച്ചു വീഴ്ത്തി കൃപേഷിനേയും ശരത്തിനേയും കുറ്റിക്കാട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി തുരുതരാ വെട്ടി നുറുക്കി; ശരത് സിപിഎം നേതാവിനെ മര്‍ദ്ദിച്ചു എന്ന പേരില്‍ റിമാന്‍ഡിലായ 11 പേരില്‍ ഒരാള്‍; നോക്കി നിന്ന് മടുത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു; സിപിഎം ഭരണത്തിന്റെ മറവില്‍ വീണ്ടും കേരളം കൊലക്കളം ആവുമ്പോള്‍

Britishmalayali
kz´wteJI³

കാഞ്ഞങ്ങാട്: കാസര്‍കോട് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നുതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. രാവിലെ ആറു മതുല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കോലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപനം. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വിദ്യാഭാസ ബന്ദിന് കെ എസ് യുവും ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളം പ്രതിഷേധവും സംഘടിപ്പിക്കും.

കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. പെരിയയില്‍ സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകം ആസൂത്രിതമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണത്തിന്റെ തണലില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തിങ്കാളാഴ്ച പ്രതിഷേധദിനമായി ആചരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് കെഎസ്യു ആഹ്വാനം ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ജനമഹായാത്രയുടെ തിങ്കളാഴ്ചത്തെ പരിപാടികള്‍ മാറ്റിവച്ച് കാസര്‍കോട്ടേക്ക് പോകും. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പങ്കില്ലെന്നു സിപിഎം പറഞ്ഞു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

അതിക്രൂരമായ രാഷ്ട്രീയ കൊലപാതകമാണ് കാസര്‍ഗോഡുണ്ടായതെന്ന് വ്യക്തമാണ്. എന്നിട്ടും ഹര്‍ത്താല്‍ പോലുള്ള പ്രതിഷേധങ്ങള്‍ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മടിച്ചു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിനുണ്ടായ വലിയ നഷ്ടമാണ് ശരത്തിന്റേയും കൃപേഷിന്റേയും കൊലപാതകമെന്നാണ് അവരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേരിട്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുക പതിവല്ല. എന്നാല്‍ കെപിസിസിക്ക് ഹര്‍ത്താലിനോട് താല്‍പ്പര്യമില്ലെന്ന് മനസ്സിലാക്കിയാണ് കോണ്‍ഗ്രസിന്റെ യുവജന സംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കെഎസ് യുവും പിന്തുണയുമായെത്തി. അവര്‍ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തു.

പരീക്ഷകള്‍ മാറ്റി
ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന SSLC മോഡല്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ് എന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതാത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം എന്ന് പരീക്ഷ സെക്രട്ടറി. പ്രാക്ടിക്കല്‍ പരീക്ഷ സ്‌കൂള്‍ തലത്തില്‍ ആണ് നടത്തുന്നത്. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി മാതൃകാ പരീക്ഷ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് സംഭവം. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. ഇതിന് അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് റോഡിലൂടെ പോയവരാണ് അക്രമം ആദ്യം അറിഞ്ഞത്. ബെക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി.

ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്. ഇതിനിടെ ബേക്കല്‍ പൊലീസും സ്ഥലത്തെത്തി. പൊലീസ് കൃപേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി. കൃപേഷ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് മംഗ്ലൂരു യൂണിറ്റി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു. ശരവേഗത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ മരണ വാര്‍ത്ത നാടെങ്ങും പടര്‍ന്നു. അര്‍ദ്ധരാത്രിയില്‍ തന്നെ കാസര്‍ഗോഡ് നിശ്ചലമായി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

കൂരാങ്കരയിലെ സത്യാനാരായണന്റെ മകനാണ് ശരത്. സജീവ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവഹര്‍ ബാലജനവേദി പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റാണ്. പെയിന്റിങ് തൊഴിലാളി കൃഷ്ണന്റെയും ബാലാമണിയുടേയും മകനാണ് കൃപേഷ്. സിപിഎം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവത്തില്‍ 11 കോണ്‍ഗ്രസ്-യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിസ്റ്റിലായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം ഇവര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തില്‍ ശരത്തും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് വൈരാഗ്യമെന്നാണ് പ്രാഥമിക നിഗമനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category