1 GBP = 90.50 INR                       

BREAKING NEWS

സമൃദ്ധിയുടെ യൂറോപ്യന്‍ ജീവിതം ഉപേക്ഷിച്ച് ആടു മേയ്ക്കാന്‍ പോയ 800 യുവതീയുവാക്കള്‍ അമേരിക്കന്‍ കസ്റ്റഡിയില്‍; തിരികെയെത്തിച്ച് ജയിലില്‍ അടച്ചില്ലെങ്കില്‍ തുറന്ന് വിടുമെന്ന് ഭീഷണിയുയര്‍ത്തി ട്രംപ്; ഐസിസില്‍ ചേര്‍ന്ന പിള്ളേരെ എന്ത് ചെയ്യുമെന്നറിയാതെ ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും

Britishmalayali
kz´wteJI³

സിറിയയില്‍ നിന്നും യുഎസ് സേന പിടികൂടി കസ്റ്റഡിയില്‍ വച്ചിരിക്കുന്ന യൂറോപ്യന്‍ കാരായ 800 യുവതീ യുവാക്കളെ ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കൊണ്ട് പോയി തടവിലിടണമെന്നും ഇല്ലെങ്കില്‍ യുഎസ് കസ്റ്റഡിയിലുള്ള അവരെ യൂറോപ്പിലേക്ക് തന്നെ തുറന്ന് വിടുമെന്ന കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.സമൃദ്ധിയുടെ യൂറോപ്യന്‍ ജീവിതം ഉപേക്ഷിച്ചാണ് ഇവര്‍ ആട് മേയ്ക്കാന്‍ സിറിയയിലേക്ക് പോയത്. ഇത്തരത്തില്‍ ഐസിസില്‍ ചേര്‍ന്ന പിള്ളേരെ ഇനി എന്താണ് ചെയ്യേണ്ടതെന്നറിയാതെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും വട്ടം കറങ്ങുകയാണ്.

ശനിയാഴ്ച നടത്തിയ ഒരു ട്വീറ്റിലാണ് ട്രംപ് യൂറോപ്യന്‍ സഖ്യക്ഷികള്‍ക്ക് നേരെ  ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. നിലവില്‍ സിറിയയിലെ യുഎസ് കസ്റ്റഡിയില്‍ കഴിയുന്ന ജിഹാദികളെ പരീക്ഷണാര്‍ത്ഥമെങ്കിലും യൂറോപ്പിലേക്ക് കൊണ്ട് പോകേണ്ടതുണ്ടെന്നും ട്രംപ് നിര്‍ദേശിക്കുന്നു. 40ല്‍ അധികം രാജ്യങ്ങളില്‍ നിന്നെത്തിയ 800ഓളം ഐസിസ് പ്രവര്‍ത്തകരാണ് നിലവില്‍ സിറിയയിലെ യുഎസ് കസ്റ്റഡിയിലുള്ളത്. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് ശനിയാഴ്ച രാത്രി ഒരു കുഞ്ഞിന് ജന്മമേകിയ 19 കാരിയായ ബ്രിട്ടീഷ് ജിഹാദി ഷാമിമ ബീഗത്തെ  തിരിച്ച് കൊണ്ടു വരുന്ന കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്നറിയാലെ യുകെ ഒഫീഷ്യലുകള്‍ വലയുന്ന വേളയിലാണ് ട്രംപിന്റെ ഭീഷണി പുറത്ത് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്.

2015ല്‍ ലണ്ടനില്‍ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസില്‍ ചേര്‍ന്ന ഷാമിമ ഇക്കഴിഞ്ഞ ദിവസമായിരുന്നു ബ്രിട്ടനിലേക്ക് തിരിച്ച് വരുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്.ഐസിസിന്റെ ഇസ്ലാമിക് കലിഫറ്റ് നിലപരിശായെന്നും ഐസിസ് ഭീകരരെ വേരോടെ പിഴുതെറിയാന്‍ സാധിച്ചുവെന്നും അതിനാല്‍ തങ്ങളുടെ കസ്റ്റഡിയിലുള്ള ഐസിസ് ഭീകരരെ തിരിച്ചെടുക്കാന്‍ ബ്രിട്ടന്‍, ജര്‍മനി , മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ തയ്യാറാവണമെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ കസ്റ്റഡിയില്‍ കഴിയുന്ന ഐസിസ് ഭീകരര്‍ യൂറോപ്പിലേക്ക് പോകുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുറപ്പാക്കേണ്ടുന്ന ചുമതല യുഎസിനില്ലെന്നും അവര്‍ യൂറോപ്പിലേക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നും ട്രംപ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പേകുന്നു.

ഐസിസ് ഭീകരരെ ഇല്ലായ്മ ചെയ്യുന്നതിനായി യുഎസ് വളരെയേറെ ചെയ്തുവെന്നും നല്ല തോതില്‍ പണം ചെലവഴിച്ചുവെന്നും എന്നാല്‍ ഇനി ഇത്തരം കാര്യങ്ങള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും മുന്നിട്ടിറങ്ങേണ്ടുന്ന സമയമാണിതെന്നും ട്രംപ് ഓര്‍മിപ്പിക്കുന്നു.  ഐസിസിന് മേല്‍ നൂറ് ശതമാനം വിജയം നേടിയതിനാല്‍ അമേരിക്ക സിറിയയില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നുവെന്നും അതിനാല്‍ കസ്റ്റഡിയിലുള്ള യൂറോപ്യന്‍ ജിഹാദികളുടെ കാര്യത്തില്‍ ഇനിയൊരു തീരുമാനമെടുക്കേണ്ടത് അതത് യൂറോപ്യന്‍ രാജ്യങ്ങളാണെന്നും ട്രംപ് നിര്‍ദേശിക്കുന്നു.

ഇറാഖില്‍ നിന്നും സിറിയിയില്‍ നിന്നും നിരവധി ബ്രിട്ടീഷ് ജിഹാദികള്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ കോപ്പ് കൂട്ടുന്നുവെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പുയര്‍ന്നിരിക്കുന്നതെന്നതും നിര്‍ണായകമാണ്. ഇത്തരത്തില്‍ ബ്രിട്ടനിലേക്ക് തിരിച്ച് വന്നിരിക്കുന്ന 400ഓളം ജിഹാദികളില്‍ വളരെ കുറച്ച് പേരെ മാത്രമാണ് ബ്രിട്ടന് തീവ്രവാദ കുറ്റം ചുമത്തി ജയിലില്‍ ഇടാന്‍ സാധിച്ചിരിക്കുന്നത്. ശേഷിക്കുന്നവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അവര്‍ യുകെയിലെ സമൂഹത്തിന് ഭീഷണിയുയര്‍ത്തി ഇപ്പോഴും ഞെളിഞ്ഞ് നടക്കുന്ന ദുരവസ്ഥയാണുള്ളത്. അതിനാല്‍ ഇനിയും ഇത്തരം ഭീകരര്‍ സിറിയയില്‍ നിന്നും യുകെയിലെത്തിയാല്‍ അവരെ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് യാതൊരു നിശ്ചയവുമില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category