1 GBP = 87.90 INR                       

BREAKING NEWS

ജോലിഭാരവും സമ്മര്‍ദങ്ങളും മൂലം കുടുംബജീവിതം തകരുന്നു; കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചത് 10,000 ജീവനക്കാര്‍; തൊഴില്‍ മടുത്തവരില്‍ ഏറെയും നഴ്സുമാര്‍

Britishmalayali
kz´wteJI³

എന്‍എച്ച്എസിലെ കടുത്ത ജോലിഭാരവും സമ്മര്‍ദങ്ങളും മൂലം  ജോലി രാജി വച്ച് പോകുന്ന നഴ്സുമാരടക്കമുള്ള ജീവനക്കാര്‍ പെരുകുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.  അമിത തൊഴില്‍ ഭാരവും അതുമായി ബന്ധപ്പെട്ട ടെന്‍ഷനും കാരണം തങ്ങളുടെ കുടുംബജീവിതം തകരാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ്  ഇത്തരത്തില്‍ എന്‍എച്ച്എസ് വിട്ട് പോകുന്ന ജീവനക്കാരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.  ഏറ്റവും പുതിയ കണക്ക് പ്രകാരം 2018ല്‍ ഇത്തരത്തില്‍ എന്‍എച്ച്എസ് വിട്ട് പോയത് 10,000ത്തോളം ജീവനക്കാരാണ്. ഈ വിധത്തില്‍ തൊഴില്‍ മടുത്ത് ഇട്ടെറിഞ്ഞ് പോയവരില്‍ ഏറെയും നഴ്സുമാരാണെന്നും വെളിപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ ജീവിതവും ജോലിയും തമ്മില്‍ ബാലന്‍സ് ചെയ്ത് പോകാന്‍ സാധിക്കാത്തതിന്റെ പേരില്‍ ഇത്തരത്തില്‍ എന്‍എച്ച്എസിനോട് ഗുഡ് ബൈ പറഞ്ഞു പോകുന്നവരേറിക്കൊണ്ടിരിക്കുകയാണ്.  ഹെല്‍ത്ത് ഫൗണ്ടേഷന്‍ തിങ്ക്ടാങ്കാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തി പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം 2010 ജൂണിനും 2011 ജൂണിനും ഇടയില്‍ 3689 എന്‍എച്ച്എസ് ജീവനക്കാരാണ് സര്‍വീസില്‍ നിന്നും വിട്ട് പോയിരിക്കുന്നത്.  എന്നാല്‍ 2018  ജൂണ്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ ഇത്തരത്തില്‍ എന്‍എച്ച്എസ് വിട്ട് പോയിരിക്കുന്നത് 10,257 പേരാണ്. ഇക്കാര്യത്തില്‍ ഈ കാലത്തിനിടെ 178 ശതമാനമാണ് പെരുപ്പമുണ്ടായിരിക്കുന്നത്. 

ഇത്തരത്തില്‍ വിട്ട് പോകുന്നവരില്‍ ഭൂരിഭാഗം പേരും നഴ്സുമാരാണ്.  ഈ ഏഴ് വര്‍ഷങ്ങള്‍ക്കിടെ എന്‍എച്ച്എസില്‍ നിന്നും വിട്ട് പോയിരിക്കുന്ന നഴ്സുമാര്‍ 1069ല്‍ നിന്നും 2910 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ജീവിതവും ജോലിയും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ സാധിക്കാത്തതാണ് ഇവരുടെ രാജിക്കുള്ള പ്രധാന കാരണമെന്നും സ്ഥിരീകരികരിക്കപ്പെട്ടിട്ടുണ്ട്.  ഇത്തരത്തില്‍ വിട്ട്  വിട്ട് പോകുന്ന ഡോക്ടര്‍മാരുടെ എണ്ണം ഇതിനേക്കാള്‍ അല്‍പം കുറവാണ്.  ഇത് പ്രകാരം  2017-18ല്‍ 270 ഡോക്ടര്‍മാരാണ് വിട്ട് പോയിരിക്കുന്നത്. 2010-11ല്‍ ഇത് 101 ഡോക്ടര്‍മാരായിരുന്നു. അതായത് ഇക്കാര്യത്തില്‍ 169 ശതമാനമാണ് പെരുപ്പമുണ്ടായിരിക്കുന്നത്. 

എന്‍എച്ച്എസ് ജീവനക്കാര്‍ കടുത്ത ജോലിഭാരത്താല്‍ ജീവിക്കാന്‍ പോലും പാട് പെടുന്നുവെന്ന മുന്നറിയിപ്പ് ഹെല്‍ത്ത് യൂണിയനുകള്‍ വര്‍ഷങ്ങളായി ഉയര്‍ത്തി വരുന്നുണ്ട്.  എന്നാല്‍ ഈ വിധത്തില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുമ്പോഴും കെയറിനുള്ള ആവശ്യക്കാര്‍ വര്‍ധിച്ച് വരുന്നതും പ്രശ്നം ഗുരുതരമാക്കുന്നുണ്ട്.  തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി നോര്‍മര്‍ ഔവേര്‍സിനേക്കാള്‍ കൂടുതല്‍ സമയം പതിവായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുവെന്ന് നിരവധി ജീവനക്കാര്‍ പരിതപിക്കുന്നുണ്ട്. 

ഫാമിലി ഡോക്ടര്‍മാര്‍ക്ക് കുടുംബജീവിതത്തിന് പോലും സമയമില്ലാത്ത ദുരവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നാണ്  ഹെല്‍ത്ത് ഫൗണ്ടേഷനിലെ ജിപിയും പോളിസി ഫെല്ലോയുമായ ബെക്ക്സ് ഫിഷര്‍ വെളിപ്പെടുത്തുന്നത്. ഹെല്‍ത്ത് സര്‍വീസിന്റെ സ്റ്റാറ്റിറ്റിക്കല്‍ ആമായ എന്‍എച്ച്എസ് ഡിജിറ്റല്‍ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.  നിലവില്‍ ഹെല്‍ത്ത് സര്‍വീസില്‍ 103,000 ഒഴിവുകള്‍ നികത്താനാവാതെ പാടുപെടുമ്പോഴാണ് അതിന് ആളിക്കത്തിക്കുന്ന വിധത്തിലുള്ള പുതിയ റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നത്. 

അതായത് എന്‍എച്ച്എസില്‍ 11ല്‍ ഒരു ജോലിയെന്ന നിലയില്‍ ഇപ്പോഴും നികത്തപ്പെടാതെ കിടക്കുന്ന അവസ്ഥയാണുള്ളത്.  നികത്തപ്പെടാതെ കിടക്കുന്ന 40,877 നഴ്സിംഗ് പോസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.  ഇതിന് പുറമെ 9337 ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്കും ആളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദം മൂലം 10.4 മില്യണ്‍ പ്രവര്‍ത്തി ദിവസങ്ങളാണ് എന്‍എച്ച്എസിന് പ്രതിവര്‍ഷം നഷ്ടമാകുന്നത്.  നിലവിലെ തൊഴില്‍ സേനാ പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതല്‍ അയവുള്ള ജോലി സാഹചര്യം ഹെല്‍ത്ത് സര്‍വീസിലുണ്ടാക്കുമെന്നാണ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച് എന്‍എച്ച്എസ് ലോംഗ് ടേം പ്ലാന്‍ എടുത്ത് കാട്ടുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category