1 GBP = 87.90 INR                       

BREAKING NEWS

എം26 ജംക്ഷന്‍ 2 എയില്‍ എക്സിറ്റ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വെറുതെ ഓടേണ്ടത് 36 മൈല്‍; എം1 ജംക്ഷന്‍ 10ല്‍ വിട്ട് പോയാല്‍ 37 മൈല്‍; ഒരു എക്സിറ്റ് കഴിഞ്ഞാല്‍ മൈലുകള്‍ അപ്പുറം മാത്രം ജംക്ഷനുകള്‍; അശ്രദ്ധ മൂലം മണിക്കൂറുകള്‍ നഷ്ടമാകാന്‍ ഇടയുള്ള മോട്ടോര്‍വേ ജംക്ഷനുകള്‍ ഇവ

Britishmalayali
kz´wteJI³

യുകെയില്‍ ചില മോട്ടോര്‍വേ ജംക്ഷനുകളില്‍ കൃത്യസമയത്ത് പ്രവേശിച്ചില്ലെങ്കില്‍ മൈലുകളോളം അധികം സഞ്ചരിക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം എം26 ജംക്ഷന്‍  2 എയില്‍ എക്സിറ്റ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വെറുതെ ഓടേണ്ടത് 36 മൈലാണെന്നാണ് അനുഭവസ്ഥര്‍ മുന്നറിയിപ്പേകുന്നത്. അതു പോലെ തന്നെ എം1 ജംക്ഷന്‍ 10ല്‍ വിട്ട് പോയാല്‍ 37 മൈല്‍ അധികമായി യാത്ര ചെയ്യേണ്ടി വരും.  ഒരു എക്സിറ്റ് കഴിഞ്ഞാല്‍ മൈലുകള്‍ അപ്പുറം മാത്രമാണ് അടുത്തത് ചില മോട്ടോര്‍വേകളിലുള്ളത്. അതിനാല്‍ ഈ വിധത്തില്‍ അശ്രദ്ധ മൂലം മണിക്കൂറുകള്‍ നഷ്ടമാകാന്‍ ഇടയുള്ള മോട്ടോര്‍വേ ജംക്ഷനുകള്‍ ഇവയാണ്.

വളരെ വേഗത്തില്‍ കടന്ന് പോകുന്നതിനെ തുടര്‍ന്നാണ് അശ്രദ്ധയാല്‍ ഈ വിധത്തില്‍ മോട്ടോര്‍വേ ജംക്ഷനുകളിലൂടെ കൃത്യസമയത്ത് പ്രവേശിക്കാതെ പോകുന്നത്. എം26 ജംക്ഷന്‍  2 എയില്‍ പ്രവേശിച്ചാല്‍ മാത്രമേ കെന്റിലേക്കുള്ള എ 20ലേക്ക് കയറാന്‍ പറ്റുകയുള്ളൂ.ഇതിലൂടെ ഡ്രൈവര്‍മാര്‍ക്ക് 31 മിനുറ്റുകള്‍ നഷ്ടമാവുകയും 3.40 പൗണ്ടിന്റെ ഇന്ധനം അധികമായി ചെലവാക്കേണ്ടി വരുകയും ചെയ്യുന്നുവെന്ന് ഇത് സംബന്ധിച്ച ഒരു പഠനത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. രാജ്യമാകമാനം ഇത്തരത്തിലുള്ള 18 എക്സിറ്റുകളുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 

ഇവയിലൂടെ കൃത്യസമയത്ത് പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചുരുങ്ങിയത് 12 മൈലെങ്കിലും അധികമായി ഓടേണ്ടി വരുമെന്നുറപ്പാണ്.  ഇതിലൂടെ പത്ത് മിനുറ്റ് പാഴാവുകയും ഒരു പൗണ്ടില്‍ കൂടുതല്‍ ഇന്ധനത്തിനായി കൂടുതല്‍ ചെലവാക്കേണ്ടി വരുകയും ചെയ്യും. കംപാരിസണ്‍ സൈറ്റായ ക്വാട്ടെസ്വണ്‍ ആണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരി്കകുന്നത്. കേബ്രിഡ്ജിലെ എം11ലൂടെ തെക്കോട്ട് സഞ്ചരിക്കുമ്പോള്‍ ജംക്ഷന്‍ 10ല്‍ നിന്നും കൃത്യസമയത്ത് തിരിഞ്ഞില്ലെങ്കില്‍  അടുത്ത യുടേണിനായി 17.5 മൈല്‍ കൂടി അധികമായി സഞ്ചരിക്കേണ്ടി വരും.  ഇതിനെ തുടര്‍ന്ന് മൊത്തത്തില്‍ 35 മൈല്‍ അധികമായി ഓടേണ്ടി വരും. ഇതിലൂടെ അരമണിക്കൂറും 3.33 പൗണ്ട് ഇന്ധനച്ചെലവും പാഴാവുകയും ചെയ്യും. 

ലങ്കാഷെയറിലെ എം6ല്‍ ജംക്ഷന്‍ 32 ഉം മോഫാറ്റിലെ എം74ല്‍ ജംക്ഷന്‍ 14 ഉം കെന്റിലെ മെയിന്‍സ്റ്റോണിലെ എം 20ലെ ജംക്ഷന്‍ 8ഉം മിസ് ആയാല്‍ 26 മൈലുകള്‍ അധികമായി ഓടേണ്ടി വരും. ഇതിലൂടെ 22  മിനുറ്റുകള്‍ നഷ്ടമാവുകയും ഇന്ധനച്ചെലവ് വകയില്‍ 2.50 പൗണ്ട് കൂടുതലായി ചെലവാവുകയും ചെയ്യും.  ലണ്ടനെ ചുറ്റി സഞ്ചരിക്കുന്ന എം25 നരകത്തിലേക്കുള്ള റോഡ് എന്നാണ് ക്വോട്ടെസ് വണിന്റെ സ്ഥാപകനായ ഗ്രെഗ് വില്‍സന്‍ പറയുന്നത്. യാദൃശ്ചികമായി  ആ റോഡില്‍ എത്തിപ്പെട്ടാല്‍  ലണ്ടനിലെ ഗതാഗതക്കുരുക്കില്‍ നിങ്ങള്‍ പെട്ട് പോകുമെന്നും ചുരുങ്ങിയത് 18 മൈലെങ്കിലും കുരുക്കില്‍ പെടുമെന്നും അതിന് ശേഷം മാത്രമേ അനുയോജ്യമായ എക്സിറ്റിലെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. 

ഇത്തരത്തിലുള്ള 18 എക്സിറ്റുകള്‍ താഴെക്കൊടുക്കുന്നു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category