1 GBP = 94.20 INR                       

BREAKING NEWS

പഞ്ചാരിമേളത്തില്‍ തുടങ്ങി ശിങ്കാരി മേളത്തോടെ കൊട്ടിക്കയറുന്ന നാദവിസ്മയവുമായി ജയറാം ലണ്ടനിലേക്ക്; പാട്ടും കോമഡിയുമൊക്കെയായി താരനിബിഡമായി അരങ്ങേറുന്ന മെഗാ ഷോ ഹണ്‍സ്ലോയില്‍

Britishmalayali
kz´wteJI³

കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് നടന്‍ ജയറാം. അഭിനയവും , ഹാസ്യവും ഒരേ പോലെ വഴങ്ങുന്ന നടന് ഏറെ ആസ്വദിക്കുന്ന ഒന്നാണ് ചെണ്ടയും. സിനിമയുടെ ഇടവേളകളില്‍ നാട്ടിലെ പ്രശസ്തമായ ഉത്സവപറമ്പുകളില്‍ മേളപ്പെരുമ തീര്‍ക്കാന്‍ നടന്‍ എത്താറുമുണ്ട്. കേരളത്തില്‍ ജയറാമിന്റെ നാദവിസ്മയം കണ്ട് മതിമറന്നിരിക്കുന്ന യുകെ മലയാളി ആരാധകര്‍ക്ക് അത് നേരിട്ട് ആസ്വദിക്കാനൊരു അവസരം ഒരുങ്ങുകയാണ്.യൂറോപ്പില്‍ തന്നെ ആദ്യമായി, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ചെണ്ടയെന്ന വാദ്യത്തിന്റെ യഥാര്‍ത്ഥ മേളലഹരി ഒരുക്കുവാനാണ് ജയറാമും സംഘവും ലണ്ടനിലേക്ക് എത്തുക.

യു കെ യില്‍ ഉടനീളം നിരവധി സംഗീത സ്‌കൂളുകളിലായി പ്രായഭേദമന്യേ നൂറുകണക്കിന് ശിഷ്യരെ ശാസ്ത്രീയമായ രീതിയില്‍ ചെണ്ട അഭ്യസിപ്പിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത കലാകാരന്‍ വിനോദ് നവധാരയും ഒപ്പം തന്നെ അദ്ദേഹത്തിന്റെ നൂറില്‍പ്പരം ശിഷ്യരും, മേളത്തിലുള്ള തന്റെ പ്രാവീണ്യം കൊണ്ട് പൂരപ്പറമ്പുകളെ ജനസാഗരമാക്കി മാറ്റുന്ന ജയറാമിനൊപ്പം ലണ്ടനില്‍ കേരളത്തിന്റെ മേളപ്പെരുമ വിളിച്ചോതും.എണ്ണമറ്റ ആസ്വാദക മനസ്സുകളെ പൂരലഹരിയില്‍ ആറാടിക്കുന്ന, മേളങ്ങളില്‍ പ്രധാനിയായ പഞ്ചാരിമേളം അതിന്റെ തനിമയും ഭാവവും ഒട്ടും നഷ്ടപ്പെടാതെ തന്നെ യു കെ ആസ്വാദകര്‍ക്കായി പദ്മശ്രീ ജയറാമും വിനോദ് നവധാരയും അദ്ദേഹത്തിന്റെ ശിഷ്യരും അവതരിപ്പിക്കുമ്പോള്‍, മേളത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വാദ്യോപകരണങ്ങളായ കൊമ്പും കുഴലും കൈകാര്യം ചെയ്യാന്‍ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരും  ഇവരോടൊപ്പം ചേരും.

പഞ്ചാരിമേളത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനുമുന്നെ തന്നെ ചടുല താളത്തിന്റെ മേളവുമായി ആസ്വാദകരെ ത്രസിപ്പിക്കുവാന്‍ ശിങ്കാരി മേളം അരങ്ങേറും. വിനോദ് നവധാരയുടെ ചിട്ടയായ പരിശീലനത്തിലൂടെ യൂറോപ്പിലെ നിരവധി വേദികളില്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹത്തിന്റെ നൂറ്റന്‍പത്തിലധികം ശിഷ്യരാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്. ഇതേതുടര്‍ന്ന്, കാണികള്‍ക്കു മറക്കാനാകാത്ത വിരുന്നൊരുക്കി, ചെണ്ട, സുഷിരവാദ്യമായ സാക്സോഫോണ്‍ എന്നിവയുടെ അത്യപൂര്‍വ്വമായ ഫ്യൂഷന്‍ പ്രകടനവും ഉണ്ടായിരിക്കുന്നതാണ്. ആദ്യ പകുതിയില്‍ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ മേളപ്പെരുമായും ആവേശവും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മേളപ്പെരുമയുടെ രണ്ടാം പകുതി തികച്ചും വ്യത്യസ്തമായ ഒരനുഭവം ആയിരിക്കും.
പാട്ടിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് മേളപ്പെരുമയുടെ രണ്ടാം ഭാഗം ആരംഭിക്കുക. അവതരണത്തിന്റെ രസകരമാര്‍ന്ന പുതിയ തലങ്ങള്‍ ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിലൂടെ നമുക്ക് മുന്നിലവതരിപ്പിക്കുകയും, നിരവധി മലയാള ചലച്ചിത്രങ്ങളിലെ തന്മയത്വമാര്‍ന്ന അഭിനയത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്ത അനുഗ്രഹീത കലാകാരന്‍ മിഥുന്‍ രമേശാണ് മേളപ്പെരുമയുടെ അവതാരകന്‍. തന്റെ ശബ്ദ സവിശേഷതയിലൂടെ കാണികളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് കടലിന്റെ ഇരമ്പമായും, കാറ്റിന്റെ തലോടലായും, പ്രണയ മഴയായുമെല്ലാം ഇറങ്ങിച്ചെല്ലുന്ന അസാമാന്യ പ്രതിഭ- പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ വില്‍ സ്വരാജ്, ശബ്ദാനുകരണത്തിലെ അഗ്രഗണ്യനും, ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ 200 ല്‍ അധികം പ്രശസ്തരുടെ ശബ്ദം വെറും 15 മിനിറ്റ് കൊണ്ട് അവതരിപ്പിച്ചു നമുക്കെല്ലാവര്‍ക്കും ഒരത്ഭുദമായി മാറിയ മിമിക്രി കലാകാരന്‍ സതീഷ് കലാഭവന്‍, കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ നിരവധി ചലച്ചിത്ര-സീരിയല്‍ കലാകാരന്മാര്‍ എന്നിവരെ കൂടാതെ, ഒട്ടനവധി  ഗാനമേള വേദികളെ ഇളക്കി മറിക്കുന്ന പ്രകടനവുമായി കേരളത്തിനകത്തും പുറത്തും പ്രശസ്തനായ ഗായകന്‍ സന്തോഷ് ഞാറക്കല്‍   എന്നിവരെല്ലാം അണി നിരക്കുന്ന താര നിബിഢമായ, ഒരത്യുഗ്രന്‍ മെഗാഷോ ആയിരിക്കും മേളപ്പെരുമ.

മെയ് മാസം 11 ആം തീയതി വൈകിട്ട് 4 മണിക്ക് ഹണ്‍സ്ലോയിലുള്CRANFORD  COMMUNITY COLLEGE SUPER DOME -ലാണ് മേളപ്പെരുമ അരങ്ങേറുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യാതൊരു തടസ്സവും കൂടാതെ എത്തിച്ചേരാന്‍ കഴിയുന്ന M - 25 -ന്റെ സമീപത്തായാണ്വേദി സ്ഥിതി ചെയ്യുന്നത്. മാത്രമല്ല വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും, 10000 ത്തോളം പേര്‍ക്ക് ഇരിക്കാവുന്ന അതിവിശാലമായ സീറ്റിങുമാണ് പ്രത്യേകതകളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category