1 GBP = 90.40 INR                       

BREAKING NEWS

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി തന്നെ നാമനിര്‍ദ്ദേശം ചെയ്തിരുന്നുവെന്ന് ട്രംപ്; യുഎസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടാണ് ആബെ ട്രംപിനെ നിര്‍ദ്ദേശിച്ചതെന്ന് ജപ്പാന്‍ മാധ്യമം; 'നൊബേല്‍ തനിക്ക് ലഭിക്കില്ലെന്നും ഒബാമയ്ക്ക് നല്‍കിയത് എന്തിനാണെന്ന് അദ്ദേഹത്തിനു പോലും അറിയില്ലെന്നും' പരിഹസിച്ച് ട്രംപ്

Britishmalayali
kz´wteJI³

വാഷിങ്ടന്‍: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നൊബേല്‍ സമാധാന പുരസ്‌കാരത്തിനായി തന്നെ നാമനിര്‍ദ്ദേശം ചെയ്തിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് നൊബേല്‍ വിഷയം ചര്‍ച്ചയാക്കിയത്. ഉത്തര കൊറിയയുമായി നടത്തിയ സമാധാന നീക്കങ്ങളുടെ പേരിലാണ് തന്നെ നോബലിന് പരിഗണിച്ചതെന്നും ട്രംപ് അവകാശപ്പെടുന്നു.

എന്നാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നൊബേല്‍ പുരസ്‌കാരത്തിനായി ട്രംപിനെ നിര്‍ദ്ദേശിച്ചതെന്നും ജപ്പാന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. തന്നെ പുരസ്‌കാരത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നറിയിച്ച് ആബെ തനിക്ക് അഞ്ച് പേജുകളുള്ള കത്തയച്ചിരുന്നുവെന്നും ഇതിനു പിന്നാലെ താന്‍ നന്ദി അറിയിച്ചിരുന്നുവെന്നും ട്രംപ് പറയുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് നൊബേല്‍ കിട്ടിയതിനെ പറ്റി വിമര്‍ശന സ്വരത്തോടെയാണ് ട്രംപ് സംസാരിച്ചത്.

'നൊബേല്‍ എനിക്ക് ഒരിക്കലും ലഭിക്കാനിടയില്ല. അവര്‍ അത് ഒബാമയ്ക്കു നല്‍കി. എന്തിനാണ് കിട്ടിയതെന്ന് അദ്ദേഹത്തിനുപോലും അറിയില്ല' ട്രംപ് പറഞ്ഞു. രാജ്യത്തിനായി നന്മയുള്ള ഒട്ടേറെ കാര്യങ്ങള്‍താന്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ അതിനുള്ള അംഗീകാരം ലഭിക്കുന്നില്ലെന്നാണു ട്രംപിന്റെ പരാതി. നൊബേല്‍ ഫൗണ്ടേഷന്‍ വ്യവസ്ഥ പ്രകാരം, രാഷ്ട്രത്തലവന്മാര്‍ക്കും നാമനിര്‍ദ്ദേശം നടത്താം. എന്നാല്‍, ഫലം കാണാത്ത നാമനിര്‍ദ്ദേശങ്ങളുടെ വിവരം 50 വര്‍ഷത്തേക്കു നൊബേല്‍ സമിതി പുറത്തുവിടാറില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category