1 GBP = 87.90 INR                       

BREAKING NEWS

എങ്കിലും രാജകുമാരാ ഈ ചതി ഞങ്ങളോട് വേണമായിരുന്നോ? ലോകം പാക്കിസ്ഥാനനെ ഒറ്റപ്പെടുത്തുമ്പോള്‍ വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കാന്‍ സൗദി രാജകുമാരന്‍ പാക്കിസ്ഥാനില്‍; പരിഷ്‌കരണവാദിയായ മുഹമ്മദ് ബിന്‍ സല്‍മാനും ഇമ്രാനും കെട്ടിപിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട് നെഞ്ചു പൊട്ടി ഇന്ത്യാക്കാര്‍; പാക് സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയില്‍ എത്തുമ്പോള്‍ സ്വീകരണം തണുക്കുമെന്ന് സൂചനകള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയിലെത്തും. എന്നാല്‍ പരിഷ്‌കരണവാദിയായി ലോകം വാഴ്ത്തുന്ന സല്‍മാന്‍ രാജകുമാരന് പ്രതീക്ഷിക്കുന്ന വരവേല്‍പ്പ് ഇന്ത്യയില്‍ കിട്ടാനിടയില്ല. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ സൗദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചിരുന്നു. എന്നാല്‍ ഇന്നലെ പാക്കിസ്ഥാനില്‍ സന്ദര്‍ശനത്തിന് എത്തിയ സല്‍മാന്റെ പ്രഖ്യാപനങ്ങള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര നീക്കങ്ങള്‍ നടക്കുന്നതിനിടെ 2000 കോടി ഡോളറിന്റെ വ്യാപാര സഹായമാണ് സല്‍മാന്‍ പ്രഖ്യാപിച്ചത്. ഇത് ഇന്ത്യയെ ആലോസരപ്പെടുത്തുണ്ട്. ഇതിനെ അസമയത്തുള്ള ചിതിയായാണ് ഇന്ത്യ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് സല്‍മാന് വലിയൊരു സ്വീകരണം നല്‍കില്ലെന്ന പൊതു സൂചന പുറത്തു വരുന്നത്.
 
മുന്നു ദിവസത്തെ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഞായറാഴ്ചയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക്കിസ്ഥാനിലെത്തിയത്. പുല്‍വാമാ ആക്രമത്തെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം ഒരു ദിവസമാക്കിയത്. ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. കിരീടാവകാശിയെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊടൊപ്പം ഉണ്ടായിരുന്നു. വിദേശകാര്യ മന്ത്രിമാരും വ്യവസായ രംഗത്തെ 40 പ്രമുഖരും ഉള്‍പ്പെടുന്ന സംഘമാണ് കിരീടാവകാശിക്കൊപ്പം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്. 2000 കോടി ഡോളന്‍ നിക്ഷേപം ലക്ഷ്യമിടുന്ന എട്ട് കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പവച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ തുറമുഖമായ ഗ്വാദറില്‍ സൗദിയുടെ അറാംകോ 1000കോടി ചെലവിട്ട് എണ്ണ ശുദ്ധീകരണ ശാല സജ്ജമാക്കുന്നതാണ് ഇതില്‍ പ്രധാനമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് പറയുന്നു.

പാക്കിസ്ഥാന്‍ സൗദിയുടെ സൗഹൃദ രാഷ്ടമാണെന്നായിരുന്നു കിരീടാവകാശിയുടെ രാജ്യത്തെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയ്ക്ക് കടുത്ത തിരിച്ചടിയാണ്. ഇറാനും അഫ്ഗാനിസ്ഥാനുമെല്ലാം പാക്കിസ്ഥാനെതിരെ തിരിഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഭീകരതയ്ക്കെതിരെ കടുത്ത നടപടിയാണ് ഇന്ത്യ പ്രതീക്ഷിച്ചത്. എന്നാല്‍ അതിന് വിരുദ്ധമായി വലിയ പ്രഖ്യാപനങ്ങളാണ് പാക്കിസ്ഥാന് വേണ്ടി സല്‍മാന്‍ രാജകുമാരന്‍ നടത്തിയത്. പരിഷ്‌കരണവാദിയായ മുഹമ്മദ് ബിന്‍ സല്‍മാനും ഇമ്രാനും കെട്ടിപിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയുടെ വേദനയും കൂട്ടുന്നു. ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ സുരക്ഷാപ്രശ്നംകാരണം സന്ദര്‍ശനം മാറ്റിവെച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഞായറാഴ്ച വൈകീട്ട് റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ വിമാനമിറങ്ങിയ സല്‍മാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ വസതിയില്‍ സ്വീകരണം നല്‍കി. പ്രധാനമന്ത്രിയുടെ വസതിയിലാണ് സല്‍മാന് താമസമൊരുക്കിയത്. സല്‍മാന്‍ രാജകുമാരനുമായെത്തിയ സൗദി വിമാനം പാക്ക് വ്യോമാതിര്‍ത്തി കടന്നതോടെ പാക്ക് യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സൗദി കിരീടാവകാശിയെ ഇമ്രാന്‍ഖാന്‍ തന്നെയാണു കാറോടിച്ചുകൊണ്ടുപോയത്. സൗദി വിദേശകാര്യ മന്ത്രി അദില്‍ അല്‍ ജുബൈര്‍ മറ്റൊരു വിമാനത്തിലാണ് എത്തിയത്. സൗദിയെ ഒപ്പം നിര്‍ത്താനായിരുന്നു പാക്കിസ്ഥാന്റെ ഇത്തരത്തിലെ ഇടപെടല്‍. ഇത് വിജയിക്കുകയും ചെയ്തു.

ഇതോടെ 2000 കോടി ഡോളറിന്റെ സഹായം പാക്കിസ്ഥാന് ഉറപ്പായി. സൗദി അറേബ്യയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ലൂടെ രാജ്യം വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ സൗദിയും ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാകുന്നത് ഇന്ത്യന്‍ നിക്ഷേപകര്‍ക്കും തൊഴിലാളികള്‍ക്കും പുതിയ സാധ്യതകള്‍ ഉയരാന്‍ കാരണമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതെല്ലാം അസ്ഥാനത്താക്കുന്നതാണ് പാക്കിസ്ഥാനുള്ള സൗദിയുടെ സഹായ പ്രഖ്യാപനം. പാക്കിസ്ഥാനെ സുഹൃത്തായി കാണുന്ന രാജ്യങ്ങളെ അകലത്തില്‍ നിര്‍ത്താനാണ് ഇന്ത്യന്‍ തീരുമാനം. അതുകൊണ്ടാണ് സല്‍മാന്‍ രാജാവിന്റെ പാക് സഹായ പ്രഖ്യാപനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നത്.

തെക്കന്‍ ഏഷ്യ-ചൈന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക്കിസ്ഥാനിലെത്തിയത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുപുറമേ സൈനികമേധാവി മേജര്‍ ജാവേദ് ബജ്വയുമായും സല്‍മാന്‍ രാജകുമാരന്‍ ചര്‍ച്ച നടത്തി. ചൊവ്വാഴ്ച അദ്ദേഹം പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കു തിരിക്കും. നയതന്ത്ര വിഷയങ്ങളിലെ ചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ച നാളെ ഡല്‍ഹിയില്‍ നടക്കും. വിവിധ മേഖലകളിലെ ധാരണാ പത്രങ്ങളും തയ്യാറായെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. രാഷ്ട്രപതി, ഉപരാഷട്രപതി, പ്രധാനമന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. എന്നാല്‍ പാക്കിസ്ഥാനുള്ള സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ കരുതലോടെ മാത്രമേ സല്‍മാനെ ഇന്ത്യ സ്വീകരിക്കൂ. ഭീകരവാദത്തിന് പാക്കിസ്ഥാന്‍ നല്‍കുന്ന സംഭവാനകളും സല്‍മാന്‍ രാജകുമാരനെ ബോധിപ്പിക്കും.

അടിസ്ഥാന സൗകര്യമേഖലകളിലേക്കുള്ള സൗദിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപനവും ഇന്ത്യാ പ്രതീക്ഷിക്കുന്നുണ്ട്. നിക്ഷേപ പദ്ധതികള്‍ക്കായി വ്യവസായികളുടെ 40 അംഗ സംഘം കൂടെയുണ്ട്. വിവിധ ധാരണാപത്രങ്ങള്‍ ഇരുരാജ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സൗദിയിലേക്കുള്ള ഇന്ത്യന്‍ നിക്ഷേപ സാധ്യതകള്‍ കൂടിക്കാഴ്ചയിലുണ്ടാകും. ഇന്ത്യക്ക് ശേഷം ചൈനയും സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിക്കും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category