1 GBP = 87.90 INR                       

BREAKING NEWS

വെള്ള ബിക്കിനിയണിഞ്ഞ് അതിസുന്ദരികളായ കൂട്ടുകാരികളുമൊത്ത് മിയാമി ബീച്ചില്‍; കറുത്ത സ്വിം സ്യൂട്ട് അണിഞ്ഞ് സുന്ദരിയായി വൈന്‍ കഴിച്ച് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍; ഒബാമയുടെ മകള്‍ മലിയ ജീവിതം അടിപൊളിയാക്കുന്ന ചിത്രങ്ങള്‍ വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ മൂത്ത പുത്രി മലിയ ഒബാമയെന്ന 20കാരി മിയാമി ബീച്ചില്‍ ഹോളിഡേ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു. വെള്ള ബിക്കിനിയണിഞ്ഞ് അതിസുന്ദരികളായ കൂട്ടുകാരികളുമൊത്താണ് മലിയ വിലസിയിരിക്കുന്നത്. ഇതിന് പുറമെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ കറുത്ത സ്വിം സ്യൂട്ട് അണിഞ്ഞ് 80 ഡോളര്‍ വില വരുന്ന വിസ്‌പെറിങ് ഏയ്ജല്‍ റോസ് വൈന്‍ നുകരുന്ന മലിയയുടെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. തന്റെ മിക്ക വീക്കെന്‍ഡുകളിലും മലിയ മിയാമിയിലാണ് ആഘോഷിക്കാനെത്താറുള്ളത്.

ശനിയാഴ്ച തന്റെ മൂന്ന് കൂട്ടുകാരികള്‍ക്കൊപ്പമാണ് മലിയ മിയാമി ബീച്ചില്‍ വെയിലു കായാനിരുന്നത്. 40 ഡിഗ്രിയോളം വരുന്ന ചൂടിലാണ് മലിയ ബീച്ചിലിരുന്നത്. സാധാരണ മലിയക്കൊപ്പം കാണാറുള്ള ബ്രിട്ടീഷ് ബോയ്ഫ്രണ്ടായ റോറി ഫാര്‍കുഹാര്‍സനെ ഈ ചിത്രങ്ങളിലൊന്നും കാണാനുണ്ടായിരുന്നില്ല. ഒരു ബീച്ച് അംബ്രല്ലയുടെ തണലില്‍ ഇരുന്നാണ് മലിയ കൂട്ടുകാരികള്‍ക്കൊപ്പം ഫോട്ടോകള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. കടുത്ത ചൂടില്‍ രണ്ട് കോള്‍ഡ് ഡ്രിങ്ക്‌സുകള്‍ കൈകളിലേന്തി നില്‍ക്കുന്ന മലിയയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

തന്റെ അച്ഛന്‍ ബരാക് ഒബാമ പ്രസിഡന്റ് സ്ഥാനമൊഴിയുകയും കുടുംബം വൈറ്റ് ഹൗസ് വിടുകയും ചെയ്തതിനെ തുടര്‍ന്ന് മലിയ ബൊളീവിയ, പെറും എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുകയും ന്യൂയോര്‍ക്കിലെ ദി വൈന്‍സ്റ്റെയിന്‍ ഫിലിം സ്റ്റുഡിയോസില്‍ ഇന്റേണായി ജോലി ചെയ്യുകയും ചെയ്തിരുന്നു. തന്റെ ബ്രിട്ടീഷുകാരനായ ബോയ്ഫ്രണ്ടിനൊപ്പം മലിയ ചുറ്റിക്കറങ്ങുന്ന ചിത്രങ്ങളും ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്ത് വന്നിരുന്നു. ഹാര്‍വാര്‍ഡില്‍ തന്റെ രണ്ടാം വര്‍ഷത്തിലാണ് മലിയ എത്തിയിരിക്കുന്നത്. അനിയത്തി സാഷ അടുത്ത് തന്നെ ഈ കോളജിലേക്ക് പഠിക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

തന്റെ ഹോളിഡേ ആഘോഷം തുടരുന്നതിന്റെ ഭാഗമായി മലിയ ഇന്നലെ മിയാമിയിലെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ 80 ഡോളര്‍ വില വരുന്ന വിസ്‌പെറിങ് ഏയ്ജല്‍ റോസ് വൈന്‍ നുകരുന്ന ഫോട്ടോകളും വന്‍ പ്രചാരമാണ് നേടിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മിയാമിയിലെ താപനില 80 ഡിഗ്രിയിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഫൈവ്സ്റ്റാര്‍ റിസോര്‍ട്ടില്‍ മലിയ അടിച്ച് പൊളിക്കാനെത്തിയത്. ഇതിനിടെ മലിയ കൂട്ടുകാരിക്ക് വൈന്‍ പങ്കിട്ട് കൊടുക്കുന്നതും ഫോട്ടോയില്‍ കാണാം.

മലിയയുടെ കൂട്ടുകാരികളും അടിച്ച് പൊളിക്കാനെത്തിയിരിക്കുന്ന റിസോര്‍ട്ടില്‍ റൂമുകള്‍ക്ക് ഒരു രാത്രി 1000 ഡോളറാണ് വാടക. ഇവര്‍ക്ക് ഇത്രയും പണം ഇതിനായി എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമല്ല. ഈ കോംപ്ലക്‌സിലെ പെന്റ് ഹൗസ് റൂമുകള്‍ പതിവായി കര്‍ദാര്‍സിയന്‍സ്, ബ്രിട്‌നെ സ്പിയേര്‍സ് എന്നിവരെ പോലുള്ളവര്‍ ഇടക്കിടെ വാടകക്ക് എടുക്കാറുണ്ട്.
 
 
 
 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category