1 GBP = 87.90 INR                       

BREAKING NEWS

മരിച്ച ജവാന്മാരുടെ പേരില്‍ റോഡുകളും സ്‌കൂളുകളും; ആജീവനാന്തകാലം പ്രത്യേക പെന്‍ഷനും ആശ്രിതര്‍ക്ക് ജോലിയും; ഓരോ കുടുംബത്തിനും അഞ്ച് കോടി വീതം നല്‍കാന്‍ ബിസിസിഐയുടെ പദ്ധതിയും; മൊഹാലി സ്റ്റേഡിയത്തില്‍ നിന്നും അഫ്രീദിയുടേയും അക്രത്തിന്റേയും ഇമ്രാന്റേയും ചിത്രങ്ങള്‍ നീക്കം ചെയ്തു; ഇന്ത്യയുടെ ധീരജവാന്മാരുടെ ഓര്‍മകള്‍ അവസാനിക്കാതിരിക്കാന്‍ എല്ലാവരും ഒരുമിക്കുമ്പോള്‍

Britishmalayali
kz´wteJI³

അമൃത്സര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ കുല്‍വിന്ദര്‍ സിങ്ങടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കഴിയുന്നത്ര സഹായങ്ങള്‍ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ആവുന്നതെല്ലാം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനൊപ്പം വിവിധ സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സഹായവുമായെത്തുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് കോടി വീതം നല്‍കാനുള്ള പ്രത്യേക പദ്ധതിയും തയ്യാറാക്കി. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് സഹകരണമില്ലെന്ന തരത്തിലാണ് ബിസിസിഐയുടെ ഇടപെടലെത്തുന്നത്.

പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിഷേധത്തിന് പുതിയ തലവും നല്‍കി. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ചിത്രങ്ങളാണ് അസോസിയേഷന്‍ എടുത്തുമാറ്റിയത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരോടുള്ള ആദരസൂചകമായാണ് ചിത്രങ്ങള്‍ മാറ്റിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. മുന്‍ പാക് ക്യാപ്റ്റനും നിലവില്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍, വസീം അക്രം, ഷാഹിദ് അഫ്രീദി, ജാവേദ് മിയാന്‍ദാദ് തുടങ്ങി പതിനഞ്ച് താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്. സ്റ്റേഡിയത്തിലെ ലോംഗ് റൂം, ഗാലറി, റിസപ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നത്. ഭീകരാക്രമണത്തിനെതിരെ രാജ്യത്തുയര്‍ന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍. എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. പിസിഎ ട്രഷറര്‍ അജയ് ത്യാഗി വ്യക്തമാക്കി

പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാക് സര്‍ക്കാര്‍ നടപടികളൊന്നും എടുത്തതുമലില്ല. ഇമ്രാന്‍ ഖാനാണ് നിലവില്‍ പ്രധാനമന്ത്രി. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിഷേധം. വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ കുല്‍വിന്ദര്‍ സിങ്ങിന്റെ മാതാപിതാക്കളെ അനന്ദ്പുര്‍ സാഹിബിലുള്ള ഗ്രാമത്തിലെത്തി സന്ദര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചു. ഗ്രാമത്തിലെ സ്‌കൂളിനും ലിങ്ക് റോഡിനും വീരമൃത്യു വരിച്ച ജവാന്റെ പേരുനല്‍കും. ജവാന്റെ മാതാപിതാക്കള്‍ക്ക് പ്രതിമാസം 10,000 രൂപവീതം ആജീവനാന്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 12 ലക്ഷം രൂപ കുടുംബത്തിന് നല്‍കുന്നതിന് പുറമെയാണിത്. വീരമൃത്യു വരിച്ച ജവാന് മക്കളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ജോലി ആര്‍ക്കും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആജീവനാന്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തത്. ഇതിന് സമാനമായി എല്ലാ സംസ്ഥാനങ്ങളും ധീരജവാന്മാരുടെ കുടുംബത്തെ ഏറ്റെടുക്കുകയാണ്.

അതിനിടെ, പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദിന്റെ കുടുംബത്തിന് 20 ലക്ഷംരൂപ സാമ്പത്തിക സഹായം അനുവദിക്കുമെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികരുടെ കുടുംബങ്ങള്‍ക്ക് ബി.സി.സിഐ അഞ്ചു കോടി രൂപ ധനസഹായം നല്‍കണമെന്ന് ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്നയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച ബി.സി.സിഐ ഇടാക്കാല ഭരണസമിതി (സി.ഒ.എ) മുന്നാകെയാണ് ഖന്ന ഈ ആവശ്യം അറിയിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെടുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായി മാറും. രാജ്യത്തെ ഏറ്റവും വലിയ കായിക സംഘടനയാണ് ബിസിസിഐ. അതുകൊണ്ട് തന്നെ അഞ്ച് കോടി നല്‍കുക അവര്‍ക്ക് ബുദ്ധിമുട്ടള്ള കാര്യവുമല്ല.

'മറ്റ് ജനങ്ങള്‍ക്കൊപ്പം ഞങ്ങളും ഈ ദുഃഖത്തില്‍ പങ്കുചേരുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ബി.സി.സിഐ ഇടക്കാല ഭരണസമിതിയോട് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അഞ്ചു കോടി രൂപയെങ്കിലും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുകയാണ് ' - സി.ഒ.എയ്ക്ക് അയച്ച കത്തില്‍ ഖന്ന വ്യക്തമാക്കി. ഐ.പി.എല്‍ ഫ്രാഞ്ചൈസികളോടും അവര്‍ക്ക് സാധിക്കുന്ന തരത്തിലുള്ള സംഭാവനകള്‍ നല്‍കാനും ഖന്ന നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബി.സി.സിഐയുടെ പൂര്‍ണനിയന്ത്രണം സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതിക്കാണ്. ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്നയ്ക്കടക്കം തീരുമാനമെടുക്കണമെങ്കില്‍ സി.ഒ.എയുടെ അനുമതി ആവശ്യമാണ്. രാജ്യത്തിന്റെ മൊത്തം പ്രശ്നമായതിനാല്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

നേരത്തെ ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് അറിയിച്ചിരുന്നു. ഇറാനി ട്രോഫി ജേതാക്കളായ വിദര്‍ഭ തങ്ങളുടെ സമ്മാനത്തുക പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്നും അറിയിച്ചിരുന്നു.

ആഘോഷിച്ചവരെല്ലാം കുടുങ്ങും

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ ദേശവിരുദ്ധ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നാല് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനികളെ ജയ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് സസ്‌പെന്‍ഡു ചെയ്തു. തൊട്ടുപിന്നാലെ സര്‍വകലാശാല അധികൃതര്‍ നല്‍കിയ പരാതിയില്‍ നാല് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എന്‍.ഐ.എം.എസ്) ലെ കശ്മീരില്‍ നിന്നുള്ള രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന തരത്തില്‍ ഇവര്‍ വാട്‌സ്ആപ്പില്‍ പോസ്റ്റുചെയ്ത ചിത്രമാണ് നടപടിക്ക് ഇടയാക്കിയത്.

പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെണ് സര്‍വകലാശാലയുടെ നടപടി. ദേശവിരുദ്ധ സന്ദേശം സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഇത്തരം പെരുമാറ്റങ്ങള്‍ സര്‍വകലാശാലയ്ക്ക് അംഗീകരിക്കാനാവില്ല. ശക്തമായി അപലപിക്കുന്നു. ഇത്തരം നീക്കങ്ങള്‍ അതീവ ഗൗരവമായി കാണേണ്ടിവരുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. സസ്‌പെന്‍ഷന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

ഐ.ടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാവും കേസ് അന്വേഷണമെന്ന് റൂറല്‍ എസ്പി ഹരീന്ദ്രകുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ദേശവിരുദ്ധ ട്വീറ്റിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെ അലിഗഡ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വസന്തകുമാറിന്റെ കുടുംബത്തിനും സഹായമെത്തും

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി. വസന്തകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 20-നെത്തും. കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായം 19-ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. മുഖ്യമന്ത്രി കഴിഞ്ഞദിവസമാണ് വിദേശത്തുനിന്ന് തിരിച്ചെത്തിയത്. ലോക കേരള സഭയുടെ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം വിദേശത്തുപോയത്. വസന്തകുമാറിന്റെ കുടുംബത്തിന് എല്ലാസഹായവും നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഷിര്‍ദി സായ്ബാബ ക്ഷേത്ര ട്രസ്റ്റ്, ജവാന്മാരുടെ കുടുംബങ്ങള്‍ക്കു നല്‍കാന്‍ 2.51 കോടി രൂപ നീക്കിവച്ചതായി അധ്യക്ഷന്‍ സുരേഷ് ഹവാരെ അറിയിച്ചു. രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബങ്ങളുടെ ജീവിതച്ചെലവും കുട്ടികളുടെ പഠനം, തൊഴില്‍ എന്നിവയുടെ ഉത്തരവാദിത്തവും പൂര്‍ണമായി ഏറ്റെടുക്കാമെന്ന് നിത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഫൗണ്ടേഷന്‍ അറിയിച്ചു. ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് തങ്ങളുടെ ആശുപത്രിയില്‍ ചികില്‍സ നല്‍കാന്‍ തയാറാണെന്നും ഫൗണ്ടേഷന്‍ അറിയിച്ചു.

ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയിലൂടെ അറിയിച്ചു. ഹരിയാന പൊലീസില്‍ ഉദ്യോഗസ്ഥനായ ബോക്സിങ് താരം വിജേന്ദര്‍ സിങ്, തന്റെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് അറിയിച്ചു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍, ബീയിങ് ഹ്യൂമന്‍ ഫൗണ്ടേഷന്‍ വഴി തുക കൈമാറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category