1 GBP = 87.90 INR                       

BREAKING NEWS

സ്വര്‍ഗത്തില്‍ പോവാന്‍ അവിശ്വാസികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച ആദില്‍ അഹമ്മദ് ഡാര്‍ ആദ്യം ചെന്നത് അല്‍ഖ്വയ്ദയില്‍; അല്‍ഖ്വയ്ദയുടെ തീവ്രവാദം പോരെന്ന് തോന്നിയപ്പോള്‍ അസര്‍ മുഹമ്മദിന്റെ ജെയ്ഷ്-ഇ-മുഹമ്മദിലേക്ക്; ഇന്ത്യയെ കരയിക്കാന്‍ ഇറങ്ങിയ ഭീകരനുമായി ബന്ധപ്പെടാന്‍ ഫോണിന് പകരം ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനേതാക്കള്‍ പ്രത്യേക വൈഎസ്എംഎസ് ബന്ധം ഉപയോഗിച്ചു

Britishmalayali
kz´wteJI³

ഴിഞ്ഞ ദിവസം കാശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണം നടത്തിയ ഭീകരനായ  ആദി അഹമ്മദ് ഡാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.സ്വര്‍ഗത്തില്‍ പോവാന്‍ അവിശ്വാസികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച ആദില്‍ അഹമ്മദ് ഡാര്‍ ആദ്യം ചെന്നത് അല്‍ഖ്വയ്ദ എന്ന ഭീകര സംഘടനയിലാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അല്‍ഖ്വയ്ദയുടെ തീവ്രവാദം പോരെന്ന് തോന്നിയപ്പോള്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അസര്‍ മുഹമ്മദിന്റെ ജെയ്ഷ്-ഇ-മുഹമ്മദിലേക്കാണ് ആദില്‍  ചെന്ന് ചേര്‍ന്നത്.   ഇന്ത്യയെ കരയിക്കാന്‍ ഇറങ്ങിയ ഭീകരനുമായി ബന്ധപ്പെടാന്‍ ഫോണിന് പകരം ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനേതാക്കള്‍ പ്രത്യേക വൈഎസ്എംഎസ് ബന്ധമാണ് ഉപയോഗിച്ചതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ ജെയ്ഷില്‍ ചേരുന്നതിന് മുമ്പ് തന്നെ ആദില്‍ കടുത്ത ഇസ്ലാമി തീവ്രവാദിയായി മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയ്ക്കെതിരെ കടുത്ത യുദ്ധം പ്രഖ്യാപിച്ച ജിഹാദി സംഘടനയാണ് ജെയ്ഷ്-ഇ-മുഹമ്മദ്. ആദില്‍ ആദ്യം കാശ്മീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതും സക്കീര്‍ മാസ നയിക്കുന്നതുമായ അന്‍സാര്‍ ഗസ്വാത്ത്-ഉല്‍-ഹിന്ദിലായിരുന്നു ആദ്യം പ്രവര്‍ത്തിച്ചിരുന്നതെന്നും ഇത് അല്‍ഖ്വയ്ദയില്‍ അഫിലിയേറ്റ് ചെയ്തിരുന്നുവെന്നും ചില ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നു.  എന്നാല്‍ ഈ സംഘടനയിലെ മിക്ക അംഗങ്ങളും സുരക്ഷാ സേനകളുമായുള്ള ഏറ്റ് മുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.

തന്റെ 20ാമത്തെ വയസില്‍ അന്‍സാര്‍ ഗസ്വാത്ത്-ഉല്‍-ഹിന്ദില്‍ ചേര്‍ന്ന സമയത്ത് തന്നെ ആദില്‍ ഇസ്ലാമിക തീവ്രവാദത്തിന് അടിപ്പെട്ടിരുന്നുവെന്നാണ് ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്.  എന്നാല്‍  ഒരു ജിഹാദിയാകുക എന്ന തന്റെ ലക്ഷ്യം ഈ സംഘടനയില്‍ നിന്ന് കൊണ്ട് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ആദില്‍ തുടര്‍ന്ന് ജെയ്ഷ്-ഇ മുഹമ്മദിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണം നടക്കുന്നതിന് മുമ്പ് ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറും സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗറും ബഹവല്‍പൂരിലെ തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേര്‍സില്‍ നിന്നും  പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും ഐഎസ്ഐയുടെയും സംരക്ഷണയിലുള്ള ഒരു സുരക്ഷിത താവളത്തിലേക്ക് മാറിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. 

മസൂദ് അസറിന്റെ മരുമകനായ മുഹമ്മദ് ഉമര്‍ പാക്ക് അധിനിവേശ കാശ്മീരില്‍ നിന്നും  മേയ് ജൂണ്‍ മാസങ്ങളിലായി  ഇന്ത്യയിലേക്ക് കടന്നിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍  പ്രധാനപ്പെട്ട ആക്രമണങ്ങള്‍ നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.ഉമര്‍ വന്ന സമയത്ത് ജെയ്ഷ് ഇ മുഹമ്മദ് മുഫ്തി അബ്ദുല്‍ റൗഫ് അസ്ഗറിനെ  ജമ്മുകാശ്മീര്‍ വഴി ദല്‍ഹിയിലേക്ക് അയച്ചിരുന്നുവെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഇബ്രാഹിം അഥവാ ഇസ്മായിലിന്റെ മുന്‍ അംഗരക്ഷകനാണ് അസ്ഗര്‍. ഉമറും ഇസ്മായിലും ലോജിസ്റ്റിക്കല്‍ അറേഞ്ച്മെന്റുകള്‍ നടത്തിയിരുന്നുവെന്നും ദല്‍ഹിയില്‍ ഫിദായീന്‍ ആക്രമണം നടത്തുന്നതിനായി സ്ഫോടകവസ്തുക്കളടക്കം ഇതിന്റെ ഭാഗമായി നടത്തിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. 

കടുത്ത ആക്രമണത്തിനായി ആദിലിനെ നിയോഗിച്ചതിന് ശേഷം ജെയ്ഷ് ഇ മുഹമ്മദ് നേതാക്കള്‍  പീര്‍-ടു-പീര്‍ സോഫ്റ്റ് വെയര്‍ സര്‍വീസ് അഥവാ വൈഎസ്എംഎസ് ആണ് ഉപയോഗിച്ചിരുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്.  2018 ഡിസംബര്‍ വരെ ഇതിന് തുല്യമായ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് നേതാക്കള്‍ ആദിലുമായി ബന്ധപ്പെട്ടിരുന്നത്.  മൊബൈല്‍ ഫോണ്‍ സര്‍വയ്ലന്‍സ് പൂര്‍ണമായും ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.  

ജെയ്ഷ് ഇ മുഹമ്മദ് ഗ്രൂപ്പും ആദിലും തമ്മില്‍  ഈ  സംവിധാനത്തിലൂടെ ആശയവിനിമയം നടത്തിയതിന്റെ വൈഎസ്എംഎസ് മെസേജുകള്‍  ഇന്റലിജന്‍സ് ഉറവിടങ്ങള്‍ക്ക് ആക്സസ് ചെയ്യാനായിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷമാണിവ ലഭിച്ചിരിക്കുന്നത്. 2012 മുതല്‍ തന്നെ വൈഎസ്എംഎസ് ആപ്ലിക്കേഷന്‍ ഡാര്‍ക്ക് വെബില്‍ ലഭ്യമാണ്. എന്നാല്‍ നിലവില്‍ ജെയ്ഷ് ഇ മുഹമ്മദ് ഇതിന്റെ പുതിയ വേര്‍ഷന്‍ വികസിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്.  ഇതില്‍ നിന്നുള്ള സന്ദേശങ്ങളെ ഒരു മോണിറ്ററിംഗ് ഡിവൈസിനും കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാലാണ് ഭീകരര്‍ ഇത് ആശയവിനിമയത്തിന് ഉപയോഗിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category