1 GBP = 87.90 INR                       

BREAKING NEWS

കോടതിയില്‍ നിന്നും മോഷ്ടിച്ച രസീതുകളില്‍ മജിസ്ട്രേറ്റിന്റെ വ്യാജ ഒപ്പിട്ടു നല്‍കി പണം അടിച്ചുമാറ്റി ! സീലടിച്ചത് ക്ലര്‍ക്കറിയാതെ; വ്യാജ രസീത് ബുക്കുകള്‍ കോടതിയുടെ അലമാരയില്‍ 'ഈച്ചപോലുമറിയാതെ' വച്ചു; കാലാവധി കഴിഞ്ഞപ്പോള്‍ അറസ്റ്റ് വാറണ്ടുകളും മുക്കി; സംഗതി വെളിച്ചത്തായപ്പോള്‍ രക്ഷപെടാന്‍ ഗുമസ്ത കാട്ടിയ 'ഒടിവിദ്യ' കുരുക്കായത് മജിസ്ട്രേറ്റിന്; ചാലക്കുടി സ്വദേശിനി 'മിനി'യുടെ ബിഗ് തട്ടിപ്പിന്റെ പിന്നാമ്പുറ കഥയിങ്ങനെ

Britishmalayali
kz´wteJI³

ചാലക്കുടി: വക്കീല്‍ ഗുമസ്തയുടെ വമ്പന്‍ തട്ടിപ്പിന്റെ കഥ പുറത്ത് വരുന്നത് ഏഴ് വര്‍ഷത്തിനു ശേഷം. തട്ടിപ്പ് നടത്തിയ ശേഷം മജിസ്ട്രേറ്റിന് മേല്‍ ഒടിവിദ്യ വെച്ച ചാലക്കുടി സ്വദേശിനിയായ മിനിയുടെ കഥ കേട്ടാല്‍ വമ്പന്‍ തട്ടിപ്പുകാര്‍ പോലും അമ്പരക്കും. വ്യാജ രസീത് കേസില്‍ സസ്പെന്‍ഷനിലായ മജിസ്ട്രേറ്റിന്റെ നിരപരാധിത്വം കൂടിയാണ് ഇപ്പോള്‍ തെളിയുന്നത്.

വക്കീല് ഗുമസ്തയും അന്നനാട് കുന്നുശേരി ബാബുവിന്റെ ഭാര്യയുമായ മിനി(45) ക്രൈം ബ്രാഞ്ചിന്റെ പിടിയിലായതിന് പിന്നാലെ നടത്തിയ വെളിപ്പെടുത്തലിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറ കഥ പുറം ലോകമറിയുന്നത്. ഡിവൈ.എസ്പി. ഷെല്‍ബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വമ്പന്‍ തട്ടിപ്പിന്റെ പിന്നാമ്പുറ കഥ ആരംഭിക്കുന്നത് ഏഴ് വര്‍ഷം മുന്‍പാണ്. പെറ്റിക്കേസില്‍ വാറന്റായ പ്രതികളെ പണം അടയ്ക്കാത്തതിനെ തുടര്‍ന്നു മാള പൊലീസ് അറസ്റ്റ് ചെയ്തതോടെയാണു ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത്. ഇവരുടെ കൈവശമുള്ള രസീത് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്. പിന്നാലെ സി.ജെ.എം. ചാലക്കുടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് മറ്റ് തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടതിനാല്‍ പൊലീസിനു പ്രതിയെ കണ്ടെത്താനായില്ല. ഏഴുമാസം മുമ്പാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി വലയിലായപ്പോള്‍ പുറത്ത് വരുന്നതോ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറ കഥയും.

രസീത് തട്ടിപ്പ് : പൊലീസ് പറയുന്നത് ഞെട്ടിക്കുന്ന കഥ

കോടതിയില്‍ അടയ്‌ക്കേണ്ട പണം പലരും വക്കീല്‍ ഗുമസ്തയെ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. കോടതിയില്‍നിന്നു മോഷ്ടിച്ച രസീതുകളില്‍ മജിസ്‌ട്രേറ്റിന്റെ വ്യാജ ഒപ്പിട്ടുനല്‍കിയാണു മിനി പണം കൈക്കലാക്കിയിരുന്നത്. ക്ലര്‍ക്ക് അറിയാതെ കോടതിയിലെ സീലും രസീതില്‍ അടിച്ചിരുന്നു. കാലാവധി കഴിഞ്ഞപ്പോള്‍ പ്രതികള്‍ക്ക് അയച്ച അറസ്റ്റ് വാറന്റുകളും ഗുമസ്ത മുക്കി. മാസങ്ങള്‍ക്കുശേഷം സംഭവം പുറത്തുവന്നപ്പോള്‍ രക്ഷപ്പെടാനായി ഇവര്‍ പ്രയോഗിച്ച തന്ത്രം മജിസ്‌ട്രേറ്റിനെ പോലും നട്ടം തിരിക്കുന്നതായിരുന്നു.

വ്യാജമായി ഉപയോഗിച്ച രസീത് ബുക്കുകള്‍ ജീവനക്കാര്‍ അറിയാതെ ഇവര്‍ കോടതിയിലെ അലമാരയില്‍ കൊണ്ടുവച്ചു. ഇതോടെ കൃത്രിമം കാട്ടിയത് ആരാണെന്ന് തെളിയിക്കാനാകാതെ വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ഹൈക്കോടതി രജിസ്ട്രാര്‍, അന്നത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇന്ദിരാ ദേവിയെ സസ്‌പെന്‍ഡ് ചെയ്തു.

രണ്ട് കോടതി ജീവനക്കാര്‍ക്കും സസ്‌പെന്‍ഷന്‍ കിട്ടി. എസ്ഐമാരായ പി.സി. ചാക്കോ, എ.കെ.അജയന്‍, എംപി. മുഹമ്മദ് റാഫി, എഎസ്‌ഐ. പി.കെ. ഷിജു, സി.പി.ഒമാരായ എംപി. അനൂപ്, പ്രകാശ്, എം.ജി. രജീഷ്, ഷാഫി യൂസഫ്, വനിതാ പൊലീസ് മീര മാത്യു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category