1 GBP = 87.90 INR                       

BREAKING NEWS

കമ്രാന്‍ എന്ന അബ്ദുള്‍ റഷീദ് ഖാസിയെ വെടിവച്ചിട്ടപ്പോള്‍ ഇന്ത്യന്‍ സേനയിലെ ചുണക്കുട്ടികള്‍ ചിതറിച്ചത് ജയ്ഷെയുടെ 'തലച്ചോറ്'; സൈനികരുടെ ചോരവീണ പുല്‍വാമയില്‍ തന്നെ ഭീകരനെ ഒളിത്താവളം വളഞ്ഞ് 'സ്വര്‍ഗത്തിലെ ഹൂറി'മാരുടെ അടുത്തേക്ക് അയച്ച് ഇന്ത്യയുടെ പ്രതികാരം; അഫ്ഗാനില്‍ കാര്‍ബോംബ് വിദഗ്ധനായി വിലസിയ മസൂദിന്റെ വലംകൈയിനെ തന്നെ വെട്ടി വീഴ്ത്തിയതോടെ പാക്കിസ്ഥാനും ശക്തമായ സന്ദേശം നല്‍കി ഇന്ത്യ

Britishmalayali
kz´wteJI³

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണം നടത്തിയ പാക്കിസ്ഥാന്റെ ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ മുഖ്യ ആസൂത്രകനും കാര്‍ബോംബ് വിദഗ്ധനുമായ അബ്ദുള്‍ റഷീദ് ഖാസി അഥവാ കമ്രാനെ വെടിവച്ചിട്ടതോടെ ഇന്ത്യ നിറവേറ്റുന്നത് പ്രതികാരത്തിന്റെ ഒന്നാംഘട്ടം. 40 സൈനികരുടെ ജീവനെടുത്ത സ്ഫോടനത്തിന് പിന്നിലെ 'തലച്ചോറ്' തന്നെയാണ് ഇന്ത്യന്‍ സേനയുടെ ചുണക്കുട്ടികള്‍ ഇന്ന് വെടിവച്ചിട്ടത്.

ജയ്ഷെ മുഹമ്മദിന്റെ ഭീകരന്മാരില്‍ മുമ്പനാണ് ഇന്ന് കശ്മീരിലെ പുല്‍വാമയില്‍ തന്നെ ഇന്ത്യന്‍ സേന കൊലപ്പെടുത്തിയ കമ്രാന്‍ എന്ന അബ്ദുള്‍ റഷീദ് ഖാസി. പുറമെയ്ക്ക് വലുതായി ചിത്രങ്ങളില്‍ പോലും വരാത്ത ഈ ഭീകരന്‍ പക്ഷേ, അഫ്ഗാനിലും ഇന്ത്യയിലുമായി ജയ്ഷെ മുഹമ്മദ് നടത്തിയ എല്ലാ ഭീകരാക്രമണങ്ങളുടേയും മുഖ്യ ആസൂത്രകനായിരുന്നു എന്നാണ് വിലയിരുത്തല്‍.

ഇന്ന് ഖാസിയെയും ഒരു കൂട്ടാളിയേയും വെടിവച്ചുവീഴ്ത്തുന്നതിനിടെ ഇന്ത്യന്‍ സേനയുടെ ഭാഗത്തും ജീവാപായമുണ്ടായി. ഒരു മേജര്‍ ഉള്‍പ്പെടെ നാലു സൈനികരുടെ ജീവനും നഷ്ടപ്പെട്ടു. എങ്കിലും പന്ത്രണ്ട് മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ ഖാസിയേയും മറ്റൊരു ഭീകരനേയും ഇല്ലാതാക്കി ഇന്ത്യന്‍ സേനയിലെ മിടുക്കന്മാര്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ ഭീകരന്‍ ആദിര്‍ ധറിന് പരിശീലനവും സഹായവും നല്‍കുകയും ഇതിന്റെ ആസൂത്രണം നിര്‍വഹിക്കുകയും ചെയ്തത് മുഖ്യ ഭീകരന്‍ അബ്ദുള്‍ റഷീദ് ഖാസി ആയിരുന്നു.

ഖാസി ഇന്ത്യയിലേക്ക് കടന്നു എന്ന വിവരം ലഭിച്ചെങ്കിലും ഇയാള്‍ക്കായി ഇതുവരെ നടന്നുവന്ന തിരച്ചില്‍ ഫലപ്രദമായിരുന്നില്ല. ഇതിന് കനത്ത വിലയും നല്‍കേണ്ടിവന്നു. കഴിഞ്ഞ വ്യാഴാഴ്ച, ഫെബ്രുവരി 14ന് വൈകീട്ട് ഖാസി ഐഇഡി ഘടിപ്പിച്ച് തയ്യാറാക്കിയ കാര്‍ബോംബുമായി സൈനികവ്യൂഹത്തിന് നേരെ ഇരച്ചെത്തിയ ആദില്‍ ധര്‍ തന്റെ ദൗത്യം നിര്‍വഹിച്ചപ്പോള്‍ ഇന്ത്യക്ക് നഷ്ടമായത് 40 സൈനികരുടെ ജീവന്‍.

രാജ്യത്തെ നടുക്കിയ ഈ ക്രൂരമായ സ്ഫോടനം ജയ്ഷെയുടെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്മാരെ ഇന്ത്യ കൊന്നുതള്ളിയതിന്റെ പ്രതികാരമായാണ് ജയ്ഷെ ആഘാഷിച്ചത്. എന്നാല്‍ അതിന് അധികം ആയുസ്സുണ്ടായില്ല. വെറും നാലു ദിവസത്തിനിപ്പുറം തന്നെ ഇന്ത്യ പ്രതികാരം വീട്ടിയിരിക്കുന്നു. വ്യാഴാഴ്ച നടന്ന സ്ഫോടനത്തിന് തൊട്ടു പിന്നാലെ തന്നെ പ്രദേശം വളയുകയും ഭീകരര്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കുന്നതിന് കൂട്ടുനില്‍ക്കുന്ന 15 ഗ്രാമങ്ങളില്‍ തിരച്ചില്‍ ശക്തമാക്കുകയും ചെയ്തിരുന്നു സൈന്യം.

അങ്ങനെയാണ് കൃത്യം നടന്നതിന് 13 കിലോമീറ്റര്‍ മാത്രം അകലെ മൂന്ന് ഭീകരര്‍ ഒളിച്ച് താമസിക്കുന്ന വിവരം ലഭിക്കുന്നതും ഇന്നലെ രാത്രിതന്നെ ഇവിടേക്ക് സൈന്യം എത്തുന്നതും. എ്ന്നാല്‍ ഭീകരരെ കുടുക്കാനുള്ള നീക്കത്തിനിടെ നടന്ന പ്രത്യാക്രമണത്തില്‍ മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ കൂടെ വീരമൃത്യുവരിച്ചു. ശക്തമായി തിരിച്ചടിച്ച സൈനികര്‍ വൈകാതെ ഖാസിയേയും മറ്റൊരു കൂട്ടാളിയേയും വെടിവച്ചിട്ടു.

ഖാസിയെ വെടിവച്ചുവീഴ്ത്താന്‍ കഴിഞ്ഞതോടെ വലിയൊരു തലവേദനയാണ് ഇന്ത്യ ഒഴിവാക്കുന്നത്. ഇന്ത്യക്ക് മാത്രമല്ല, അഫ്ഗാനിസ്ഥാനും ആശ്വാസമാകുന്നതാണ് ഈ ഭീകരന്റെ വധം. കാരണം അഫ്ഗാനില്‍ നിരന്തരം കാര്‍ബോംബ് സ്ഫോടനങ്ങള്‍ സൃഷ്ടിച്ചിരുന്നത് ഖാസിയുടെ നേതൃത്വത്തിലായിരുന്നു.

ഈ വൈദഗ്ധ്യം കാരണംതന്നെയാണ് ഇങ്ങനെയൊരു ദൗത്യത്തിന് മസൂദ് അസര്‍ ഖാസിയെത്തന്നെ ഇന്ത്യയിലേക്കും നിയോഗിക്കുന്നത്. ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കണമെന്ന സന്ദേശം മസൂദ് അസര്‍ അയച്ചിരുന്നു. വലുതായിരിക്കണം... ഇന്ത്യയെ കരയിക്കണമെന്ന സന്ദേശമാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ഇതോടെ ജാഗ്രത പുലര്‍ത്തിയെങ്കിലും എല്ലാ സുരക്ഷാ ഏര്‍പ്പാടുകളും മറികടന്ന് മഞ്ഞിന്റെ മറവില്‍ ഖാസി പഠിപ്പിച്ചെടുത്ത ആദില്‍ ധര്‍ ഇന്ത്യന്‍ സേനാവ്യൂഹത്തിലേക്ക് കാര്‍ബോംബ് ഓടിച്ചുകയറ്റി.

ഖാസി അഫ്ഗാനില്‍ പയറ്റിത്തെളിഞ്ഞ കാര്‍ബോംബ് വിദഗ്ധന്‍

ജയ്‌ഷെ മുഹമ്മദിന്റെ ഭീകരവാദ പരിശീലകനാണ് അബ്ദുല്‍ റഷീദ് ഖാസി എന്നാണ് അറിയുന്നത്. 2018 ഡിസംബറില്‍ ഇന്ത്യയിലെത്തിയ ഘാസി ഈ മാസം 11ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍നിന്നു തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. അഫ്ഗാനില്‍ അമേരിക്കയ്‌ക്കെതിരെ പോരാടിയിട്ടുണ്ട്. ഐഇഡി പോലുള്ള അത്യുഗ്ര സ്‌ഫോടക വസ്തുക്കളുണ്ടാക്കുന്നതില്‍ വിദഗ്ധനായിരുന്നു ഖാസി.

കശ്മീരിലേക്ക് ഡിസംബര്‍ ഒന്‍പതിന് ഖാസി ഒളിച്ചുകടന്നതായി വിവരം കിട്ടിയെങ്കിലും കണ്ടെത്താന്‍ ആയില്ല. അവിടെനിന്നു ഡിസംബര്‍ അവസാനത്തോടെ പുല്‍വാമയിലെത്തിയെന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്. അതിന് ശേഷം രണ്ടുമാസത്തോളം ആദില്‍ ധര്‍ ഉള്‍പ്പെടെയുള്ള ഭീകരരെ ചാവേറുകളാക്കാന്‍ പരിശീലനം നല്‍കിവന്നത് ഖാസിയായിരുന്നു. ഇത്തരത്തില്‍ സൂചനകള്‍ ഇന്റലിജന്‍സിന് ലഭിച്ചെങ്കിലും എവിടെയാകും ഭീകരര്‍ ആക്രമണം നടത്തുകയെന്ന വിവരത്തില്‍ ഒന്നും പുറത്തുവന്നില്ല. അത്രയും രഹസ്യമായി ഗ്രാമീണര്‍പോലും അറിയാതെയായിരുന്നു ഒളിത്താവളത്തില്‍ പരിശീലനമെന്നാണ് സൂചനകള്‍ പുറത്തുവന്നത്.

ഖാസി എത്തിയെന്ന വിവരം കി്ട്ടിയെങ്കിലും ഇയാളെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിരുന്നില്ല. ഇയാളുടെ യാത്രാവഴികളും വ്യത്യസ്തമായിരുന്നു. കാല്‍നടയായി മിക്ക സ്ഥലങ്ങളും താണ്ടിയായിരുന്നു ഓരോ കേന്ദ്രങ്ങള്‍ മാറി യാത്ര. സ്വകാര്യ വാഹനങ്ങള്‍ ഒട്ടും ഉപയോഗിക്കാതെ പൊതുവാഹനങ്ങളില്‍ തന്നെ വന്ന്, അത്തരത്തില്‍ ജനക്കൂട്ടത്തില്‍ ഒളിച്ചുകടന്നാണ് പുല്‍വാമയില്‍ ഖാസി എത്തുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് വേണ്ടി കൃത്യമായ ആസൂത്രണം ഭീകരര്‍ നടത്തിയിരുന്നു. പുല്‍വാമയില്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിനെ പരിശീലിപ്പിച്ചു ചാവേര്‍ ആകാനുള്ള വിധത്തിലേക്ക് മാറ്റിയത് ഇയാളായിരുന്നു. ജിഹാദ് ചെയ്താല്‍ സ്വര്‍ഗം കിട്ടുമെന്നു പറഞ്ഞും അവിടെ ചെന്നാല്‍ ഹൂറികളുമായി അഭിരമിച്ച് മദ്യപ്പുഴയില്‍ ആറാടി കഴിയാമെന്നും എല്ലാം പറഞ്ഞായിരുന്നു ബ്രെയിന്‍ വാഷിങ്. ഇതില്‍ വിജയിച്ചുവെന്ന് ഉറപ്പായതോടെയാണ് ഫെബ്രുവരി 14ന് ഓപ്പറേഷന്‍ പ്ളാന്‍ ചെയ്തത്. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ഫെബ്രുവരി ഒമ്പതിന് ആക്രമണം നടത്താനായിരുന്നു ആദ്യ പദ്ധതിയെങ്കിലും അത് നടന്നില്ല. ഇങ്ങനെ നടന്നിരുന്നെങ്കില്‍ അത് ജയ്ഷെയുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന അഫ്സല്‍ ഗുരു ഫ്രാക്ഷനിലേക്ക് മാത്രമായി അന്വേഷണം ഒതുക്കാമെന്നായിരുന്നു ജയ്ഷെയുടെയും പ്രതീക്ഷ. എങ്കില്‍ പാക്കിസ്ഥാന്‍ ബന്ധം അത്രപെട്ടെന്ന് ഇന്ത്യക്ക് സ്ഥാപിച്ചെടുക്കാന്‍ കഴിയില്ലെന്നും അവര്‍ കണക്കുകൂട്ടിയെന്നാണ് സൂചനകള്‍.

കാറ്റഗറി സിയില്‍ പെട്ട തീവ്രവാദിയായിരുന്നു ഖാസി. ഏറ്റവും അപകടകാരി. ഇന്ത്യയെ കരയിക്കാന്‍ തക്കവിധം വലുതായിരിക്കണം ആക്രമണമെന്ന ശബ്ദസന്ദേശം വന്നതിന് പിന്നാലെയാണ് ഖാസിയെ ജയ്‌ഷെ തലവന്‍ മൗലാന മസൂദ് അസ്ഹര്‍ കശ്മീരിലേക്ക് അയച്ചത്. ഏതായാലും പുല്‍വാമ ആക്രമണം നടന്നതിന് പിന്നാലെ തന്നെ ഇതിന്റെ ആസൂത്രകര്‍ ഉണ്ടെന്ന സൂചന സൈന്യത്തിന് ലഭിച്ചതാണ് ഇപ്പോള്‍ ഈ കൊടുംഭീകരനെ ഇല്ലാതാക്കാന്‍ ഇന്ത്യക്ക് അവസരമൊരുക്കിയത്. ഇതോടെ പ്രദേശം മുഴുവന്‍ സൈന്യം തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതോടെ ഖാസിക്ക് പുല്‍വാമയില്‍ നിന്ന് അകലേക്ക് മാറാന്‍ പറ്റാത്ത സാഹചര്യമായി. ഇന്നലെ ഒളിത്താവളം കണ്ടെത്തിയതോടെ ആക്രമണം നടത്തുകയായിരുന്നു ഇന്ത്യന്‍ സേന.

ഖാസി വീണതോടെ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കാന്‍ ഇന്ത്യക്ക് അനായാസം കഴിയും. കാരണം മസൂദുമായി നേരത്തെ മുതലേ ബന്ധമുള്ളയാളാണ് ഖാസി. ഇക്കാര്യം അമേരിക്ക ഉള്‍പ്പെടെ സ്ഥിരീകരിച്ചിട്ടുമുണ്ട്. അഫ്ഗാനില്‍ താലിബാനുവേണ്ടി ഇടപെടുന്ന ഖാസിയും മൗലാന മസൂദ് അസറുമായുള്ള ബന്ധം അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിവുള്ളതാണ്. അതിനാല്‍ തന്നെ ഇനി പാക്കിസ്ഥാനും ഈ സ്ഫോടനവുമായി ബന്ധം നിഷേധിക്കാനാവില്ല. അതിനാല്‍ തന്നെ ഖാസിയെ ഇന്ത്യന്‍ മണ്ണില്‍ തന്നെ, അതും പുല്‍വാമയില്‍ തന്നെ കൊന്നുവീഴ്ത്തിയതോടെ സൈനികരുടെ ജീവനെടുത്തതിനുള്ള പ്രതികാരം മാത്രമല്ല, നയതന്ത്രപരമായ വിജയംകൂടി നേടി നേടിയിരിക്കുകയാണ് ഇന്ത്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category