1 GBP = 89.80 INR                       

BREAKING NEWS

അമ്മയൊരു ബാലികാ രൂപമായി ദര്‍ശനം.... തിരുസന്ധ്യാ നേരമാം ആറിന്‍ കുളിര്‍മ്മയില്‍; ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി മനസിന് നല്‍കിയ അനുഭൂതികളായി പന്ത്രണ്ടു വരികള്‍; ആറ്റുകാല്‍ അമ്മയ്ക്ക് ഭക്തിഗാനമൊരുക്കി അസിസ്റ്റന്റെ കമ്മീഷണര്‍; കാക്കി കുപ്പായത്തില്‍ ഭക്തിയുടെ കവി ഹൃദയവുമായി ദിനില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയുടെ ഭക്തനായ മുന്‍ ഫോര്‍ട്ട് എസി ദിനില്‍.ജെ.കെയ്ക്ക് ഈ പൊങ്കാലകാലം ആത്മനിര്‍വൃതിയുടെ പൊങ്കാലകാലം കൂടിയായി. ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് ദിനില്‍ ചുമതലയൊഴിഞ്ഞത്. അതിന് മുമ്പേ തന്നെ ആറ്റുകാലമ്മയ്ക്ക് തന്റെ നേര്‍ച്ച സമര്‍പ്പിക്കുകയായിരുന്നു ദിനില്‍.

ഒരു പതിറ്റാണ്ട് കാലത്തെ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി മനസില്‍ ഏല്‍പ്പിച്ച നിര്‍വൃതികള്‍ക്ക് കവിതാ രൂപം നല്‍കിയപ്പോള്‍ ഗാനാലാപനത്തിനു എത്തിയത് പ്രശസ്ത പിന്നണി ഗായിക സുജാത മോഹന്‍. സുജാത ആലപിച്ച ഗാനം ഈ ഉത്സവ കാലത്ത് തന്നെ ആറ്റുകാല്‍ അമ്മയ്ക്കായി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ഈ ഭക്തിഗാനം ഹിറ്റാകുകയും ചെയ്തു. ഗാനം ആറ്റുകാല്‍ ഭക്തര്‍ ഏറ്റെടുത്തതോടെ വലിയ പ്രചാരം ഗാനത്തിന് ലഭിക്കുകയും ചെയ്തു. .ആറ്റുകാല്‍ അമ്മയെക്കുറിച്ച് ഗാനരചന നടത്തിയപ്പോള്‍ ഗാനം ആലപിക്കാന്‍ സുജാത തന്നെ എത്തിയത് ദിനിലിനെ സംബന്ധിച്ച് അത് അപ്രതീക്ഷിത അനുഭവമാകുകയും ചെയ്തു.

അമ്മയൊരു ബാലികാ രൂപമായി ദര്‍ശനം, തിരുസന്ധ്യാ നേരമാം ആറിന്‍ കുളിര്‍മ്മയില്‍ ' എന്ന് തുടങ്ങുന്ന ആറ്റുകാല്‍ അമ്മയെക്കുറിച്ചുള്ള രൂപസൗകുമാര്യമുള്ള വരികള്‍ തന്നെയാണ് പ്രസിദ്ധ പിന്നണി ഗായിക സുജാതാ മോഹനെ ഈ ഗാനവുമായി അടുപ്പിച്ചത്. ഇപ്പോഴത്തെ ആറ്റുകാല്‍ ഉത്സവ സമയത്ത് തന്നെ താനിത് ഗാന സമര്‍പ്പണമായി അമ്മയ്ക്ക് സമര്‍പ്പിക്കും എന്ന് ഗാനരചന നടത്തിയ മുന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ദിനില്‍.ജെ.കെ.യോട് സുജാത ഉറപ്പിച്ച് പറയുക കൂടി ചെയ്തതോടെ ഈ ഉത്സവസമയത്ത് തന്നെ ഗാനസമര്‍പ്പണത്തിനു വഴിയൊരുങ്ങി. ഒരു പതിറ്റാണ്ട് കാലത്തെ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി മനസിന് നല്‍കിയ അനുഭൂതികളാണ് പന്ത്രണ്ടു വരികളായി ദിനില്‍ മനസ്സില്‍ എഴുതി പൂര്‍ത്തിയാക്കിയത്. അത് കടലാസിലേക്ക് പകര്‍ത്തിയിപ്പോള്‍ ഗാനരൂപം ആയാല്‍ നന്നായിരിക്കും എന്ന് ദിനിലിന് തോന്നി.

കാക്കിക്കുള്ളിലെ കാവ്യമനസ് പലപ്പോഴും ഈ യത്നത്തിന്നിടെ ദിനിലിനെ പിന്നോട്ടടിച്ചു. പക്ഷെ വരികള്‍ എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ ഗാനരൂപമാക്കാന്‍ ശ്രമം തുടങ്ങണമെന്ന് തോന്നി. അതിനായി ആറ്റുകാല്‍ അമ്മയെ തന്നെ മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇത്തരം പ്രാര്‍ത്ഥനയ്ക്ക് ഒടുവിലാണ് പിന്നണി ഗായിക സുജാതയെ ഫോണില്‍ ബന്ധപ്പെട്ടത്. വരികള്‍ അയക്കൂ. അത് വായിച്ച ശേഷം പറയാം എന്നായിരുന്നു മറുപടി. ആറ്റുകാല്‍ അമ്മയെ തന്നെ മനസില്‍ ഓര്‍ത്ത് ഈ വരികള്‍ അയച്ചു കൊടുക്കുകയും ചെയ്തു. വളരെ അനുകൂലമായ, പ്രസന്നമായ പ്രതികരണമാണ് വരികള്‍ വായിച്ചപ്പോള്‍ സുജാതയില്‍ നിന്നും വന്നത്. ഈ ഗാനം താന്‍ തന്നെ ആലപിക്കാം എന്ന് സുജാത ദിനിലിന് ഉറപ്പ് നല്‍കുകയായിരുന്നു. അതോടെ ഗാനാലാപനത്തിനു അരങ്ങൊരുങ്ങി. മോനി കൃഷ്ണ സംഗീത സംവിധാനത്തിന് എത്തിയതോടെ ആറ്റുകാല്‍ അമ്മയെക്കുറിച്ചുള്ള ഭക്തിഗാനം യാഥാര്‍ഥ്യമാവുകയും ചെയ്തു. ഗാനം ഇപ്പോള്‍ ഹിറ്റായി മാറുകയും ചെയ്തു.

ആറ്റുകാല്‍ അമ്മയുടെ ചരിത്രം സൂചിപ്പിക്കുന്ന മൂന്ന് ഭാഗങ്ങള്‍ ആണ് ഗാനചനയിലെ 12 വരികളില്‍ ഉള്‍പ്പെടുത്തിയത്. ആറ്റുകാല്‍ പരിസരത്ത് തന്നെയാണ് എന്റെ വീടും. അതുകൊണ്ട് ആറ്റുകാല്‍ 'അമ്മ ഒരു സങ്കല്പമായി മനസിലുണ്ട്. അപ്പോഴാണ് ആറ്റുകാല്‍ പൊങ്കാല സമയത്തുള്ള ഡ്യൂട്ടിയും. വല്ലാത്ത അനുഭൂതികള്‍ ആണ് പൊങ്കാല മനസ്സില്‍ ഉയര്‍ത്തുന്നത്-ദിനില്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. സുജാത ഈ ഗാനം ആലപിക്കും എന്നൊന്നും കരുതിയില്ല. വരികള്‍ വായിച്ചപ്പോള്‍ ഗാനം ഇഷ്ടമായി എന്നും ഗാനാലാപനത്തിനു തയ്യറാണ് എന്നും അറിയിക്കുകയായിരുന്നു. ഈ ഗാനം ഞാന്‍ ആലപിക്കാം, ഇത് എന്റെ ഒരു സമര്‍പ്പണം കൂടിയാണ് എന്ന് സുജാത പറഞ്ഞപ്പോള്‍ അത് അവിശ്വസനീയമായി തോന്നി. പക്ഷെ അവരുടെ ആലാപന ഭംഗി വന്നപ്പോള്‍ ആറ്റുകാല്‍ അമ്മയ്ക്കുള്ള വലിയ സമര്‍പ്പണം കൂടിയായി-ദിനില്‍ പറഞ്ഞു.


ഗാനം ആയപ്പോള്‍ അത് ഒരു സിഡിയാക്കി ഉത്സവ സമയത്ത് തന്നെ ആറ്റുകാല്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് നല്‍കുകയും അവര്‍ അത് സ്വീകരിക്കുകയും ചെയ്തു-ദിനില്‍ പറയുന്നു. ഫോര്‍ട്ട് എസിയായിരിക്കെ ഇപ്പോള്‍ സ്ഥലം മാറ്റം വന്ന ദിനില്‍ ഇപ്പോള്‍ കോഴിക്കോട് റൂറല്‍ ഡിസിആര്‍ബിയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആണ്. നിറമണ്‍കര എന്‍എസ്എസ് കോളേജ് പ്രൊഫസര്‍ ആയ അമൃതയാണ് ഭാര്യ. ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഗൗതം, സിദ്ധാര്‍ഥ് എന്നിവരാണ് മക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category