1 GBP = 90.20 INR                       

BREAKING NEWS

മലപ്പുറം സ്വദേശിയും പത്തനംതിട്ടക്കാരിയും വിവാഹിതരാകാന്‍ എത്തിയപ്പോള്‍ രജിസ്ടര്‍ കച്ചേരി അടച്ച നിലയില്‍; ഹര്‍ത്താലനുകൂലികള്‍ രജിസ്ടര്‍ ഓഫീസ് പൂട്ടിച്ചെന്നറിഞ്ഞപ്പോള്‍ വിളിച്ചത് സ്ഥലം എംഎല്‍എയെ; മുന്‍ കെപിസിസി അംഗമായ എംഎല്‍എ ഫോണ്‍ കറക്കിയപ്പോള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തന്നെ വിവാഹം നടത്തിപ്പുകാരായി; ഹര്‍ത്താല്‍ വില്ലനാകാതെ താനൂരില്‍ സബിലാഷും മെറിന്‍ മേരിയും ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങിയത് ഇങ്ങനെ

Britishmalayali
എം പി റാഫി

മലപ്പുറം: ഹര്‍ത്താല്‍ ദിനത്തില്‍ മുടങ്ങിപ്പോകേണ്ടിയിരുന്ന വിവാഹം എംഎല്‍എയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ശ്രമഫലമായി നടത്താന്‍ സാധിച്ച സന്തോഷത്തിലാണ് വിവാഹിതരായ നവദമ്പതികള്‍. ഹര്‍ത്താല്‍ അനുകൂലികള്‍ ആദ്യം രജിസ്റ്റ്രാര്‍ ഓഫീസ് അടപ്പിച്ചതോടെയാണ് വിവാഹം മുടങ്ങുമെന്ന സ്ഥിതി ഉണ്ടായത്. പിന്നീട് എംഎല്‍എ ഇടപെട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തിറങ്ങി കൈകോര്‍ത്ത് വിവാഹം നടത്തിയ വേറിട്ട സംഭവം മലപ്പുറം താനൂരിലാണ്.

വിവാഹത്തിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതാകട്ടെ താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാനും.താനൂര്‍ സ്വദേശി സബിലാഷും പത്തനംതിട്ട സ്വദേശി മെറിന്‍ മേരിയുടേയും രജിസ്റ്റര്‍ വിവാഹമാണ് ഹര്‍ത്താലിലെ പ്രതികൂല സാഹചര്യം മറികടന്ന് വി.അബ്ദുറഹിമാന്‍ എംഎല്‍എ നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്നു രാവിലെയാണ് താനൂരിലെ രജിസ്റ്റാര്‍ ഓഫിസ് പൂട്ടിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ സബിലാഷിനോടും മെറിനോടും ഇന്ന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് രജിസ്റ്റാര്‍അറിയിച്ചത്.

തുടര്‍ന്ന് എംഎല്‍എയുടെ സഹായം തേടി. ഉടനെ മുന്‍ കെപിസിസി അംഗമായ താനൂരിലെ ഇടത് എംഎല്‍എ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചു. ആര്‍ക്കും എതിര്‍പ്പുണ്ടായില്ല.ഇതോടെ എല്ലാവരും ഒത്തൊരുമിച്ച് കൈകോര്‍ത്തു. തുടര്‍ന്ന് കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി എംഎല്‍എ.യുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അപ്രതീക്ഷിതമായി എത്തിയ ഹര്‍ത്താലില്‍ വിവാഹം തടസപെടുമോ എന്ന ആശങ്കയിലായിരുന്നു ഇരുവരും. ആദ്യം വിഷമിച്ചെങ്കിലും പിന്നീട് എം എല്‍ യും ഹര്‍ത്താല്‍ അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൈകോര്‍ത്തതോടെ സുഖമമായി വിവാഹം നടത്താന്‍ സാധിച്ച സന്തോഷത്തിലാണ് നവദമ്പതികളായ സബിലാഷും മെറിന്‍ മേരിയും. അപ്രതീക്ഷിത ഹര്‍ത്താലില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ഇരുവരും വീട്ടിലേക്ക് യാത്രയായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category