1 GBP = 90.00 INR                       

BREAKING NEWS

കായിക മേഖലയിലും പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു; ലോകകപ്പില്‍ പാക് ടീമിനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് ആവശ്യം; ബിസിസിഐയോട് അഭ്യര്‍ത്ഥനയുമായി ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ; ഒരു വിനോദവും രാജ്യത്തെക്കാള്‍ വലുതല്ലെന്നും ഇമ്രാന്‍ ഖാന്‍ വാ തുറക്കാത്തത് കുറ്റക്കാരനായതിനാലെന്നും സിസിഐ

Britishmalayali
kz´wteJI³

മുംബൈ: പുല്‍വാമയില്‍ തീവ്രവാദ അക്രമത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാന് മേല്‍ പല തരത്തിലുള്ള ഉപരോധം ഏര്‍പ്പെടുത്തുകയാണ് ഇന്ത്യ കായിക മേഖലയില്‍ ഉള്‍പ്പടെ ഇതിന്റെ തുടര്ച്ചയുണ്ടായി. തീവ്രവാദത്തിന് പിന്തുണ നല്‍കുന്ന പാക്കിസ്ഥാനെ എല്ലാ മേഖലയിലും ഒറ്റപ്പെടുത്തണം എന്ന സമീപനമാണ് പല കേണുകളില്‍ നിന്നും ഉയരുന്നത്. പാക്കിസ്ഥാന്റെ അഭ്യന്തര ടി20 ലീഗായ പിഎസ്എല്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുത് എന്ന ആവശ്യമാണ് ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബഫ്‌ന ഉയര്‍ത്തുന്നത്.

രാജ്യം ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നില്‍ക്കെ ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരേ കളിക്കരുതെന്ന് ബി.സി.സിഐയോട് ആവശ്യപ്പെട്ടത്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ഒരു കായിക സംഘടനയാണെങ്കിലും രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് സുരേഷ് ബഫ്ന പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരുടെ ഭാഗത്ത് എവിടെയോ തെറ്റുണ്ടെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഈ ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെങ്കില്‍ ഇമ്രാന്‍ ഖാന് എന്തുകൊണ്ട് ഇതിനെതിരേ പ്രതികരിച്ചുകൂട-സുരേഷ് ചോദിച്ചു.

പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലെ ഇമ്രാന്‍ ഖാന്റെ ചിത്രം എടുത്തു മാറ്റിയിരുന്നു. ഇമ്രാന്‍ ഖാന്‍ പ്രതികരിക്കാത്തിടത്തോളം പാക്കിസ്ഥാന് ഈ സംഭവത്തില്‍ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. അതിനാലാണ് ആക്രമണത്തെ അപലപിച്ച് ഇമ്രാന്‍ ഖാന്റെ ഫോട്ടോ മാറ്റം ചെയ്തതെന്നും അവര്‍ പറഞ്ഞു.മെയ് മുപ്പതിനാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ജൂണ്‍ 16-നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. നേരത്തെ പാക് താരങ്ങളുടെ ചിത്രങ്ങള്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നിന്നും മാറ്റിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category