1 GBP = 93.00 INR                       

BREAKING NEWS

തെരഞ്ഞെടുപ്പിന്റെ മറവില്‍ കൊന്ന് തള്ളിയിട്ട് ഞങ്ങള്‍ അങ്ങനെ ചെയ്യുമോ എന്ന് ചോദിക്കുന്ന കാഞ്ഞബുദ്ധി കാട്ടാളന്മാരുടെയാണ്; അത്തരക്കാര്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ നെഞ്ചുപൊട്ടി കരയുന്നത് കാണുമ്പോള്‍ ക്യാമറക്ക് മുമ്പിലെ നാടകമായി തോന്നും; രണ്ട് നിരപരാധികളുടെ ജീവന്‍ കൊത്തിയെടുത്തതിനെ കുറിച്ച് ചോദിക്കുമ്പോള്‍ പരിഹസിച്ച് ചിരിക്കുന്ന കോടിയേരിക്ക് ഒരിക്കലും മനസിലാവില്ല കൃപേഷിന്റെയും ശരത്‌ലാലിന്റെ മാതാപിതാക്കളുടെ നിലവിളിയുടെ ഭീകരത

Britishmalayali
ഷാജന്‍ സ്‌കറിയ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ ദുഃഖ സാന്ദ്രമായിരുന്നു അവിടുത്തെ അന്തരീക്ഷം. 50 വര്‍ഷത്തില്‍ അധികമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന രാമചന്ദ്രന്‍ തന്റെ പക്വമായ സമീപനത്തിലൂടെ ആ കുടുബത്തിന് ആശ്വാസം പകര്‍ന്ന ശേഷം തൊട്ടടുത്തുള്ള ശരത് ലാലിന്റെ വീട്ടില്‍ എത്തി. മുല്ലപ്പള്ളി ശരത് ലാലിന്റെ വീട്ടില്‍ കയറി ചെല്ലുമ്പോള്‍ കുടുംബനാഥനായ സത്യനാരായണന്‍ തിണ്ണയിലെ കസേരയില്‍ ഇരുന്ന് കരയുകയായിരുന്നു. ഉടുപ്പ് പോലും ധരിക്കാതെ മകനെ ഓര്‍ത്ത് കരഞ്ഞ ഒരു മനുഷ്യനെ കെട്ടിപ്പിടിച്ച് ശരത് ലാലിന്റെ ഏക സഹോദരി പൊട്ടി കരയുകയായിരുന്നു.

പൊതു പ്രവര്‍ത്തകനെന്ന നിലയിലും കെപിസിസി പ്രസിഡന്റ് എന്ന നിലയിലും മുന്‍ കേന്ദ്ര അഭ്യന്തര മന്ത്രി എന്ന നിലയ്ക്കും ആ മനുഷ്യനെ ആശ്വസിപ്പിക്കുമ്പോള്‍ അവിടെ കൂടിയിരുന്നവരുടെ ദുഃഖം അണപൊട്ടിയപ്പോള്‍ ആ നേതാവിന്റെ കണ്ണുകള്‍ നിറഞ്ഞു. ആ വീഡിയോ ദൃശ്യം കണ്ടിരുന്ന ഓരോരുത്തരും കരഞ്ഞ് പോയി. അത്രയ്ക്ക് കരളലിയിപ്പിക്കുന്ന രംഗങ്ങളായിരുന്നു അത്. ഏക മകനെ നഷ്ടപ്പെട്ട ഒരു അച്ഛന്റേയും സഹോദരിയുടേയും ഹൃദയം തകര്‍ക്കുന്ന വിലാപം. മനസാക്ഷി എന്നത് അല്‍പ്പമെങ്കിലും ഉള്ളവരൊക്കെ അതിന് സാക്ഷ്യം വഹിക്കുകയല്ല അത് ചാനലിലൂടെ കണ്ടപ്പോള്‍ പോലും പൊട്ടിക്കരഞ്ഞ് പോയി.

മുല്ലപ്പള്ളിയുടെ മുന്നിലിരുന്ന് കരയുന്ന സത്യനാരായണന്റെയും അമൃതയുടേയും വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിന്നും മായുന്നില്ല. ആ ദൃശ്യങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാംെേ ന്റയും കണ്ണുകള്‍ നിറയുകയാണ്. ശരത് ലാലിന്റെ വീട്ടിന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മുല്ലപ്പള്ളിയുടെ സ്വാഭാവികമായ രോഷ പ്രകടനം മുല്ലപ്പള്ളിയുടെ ആത്മാര്‍തഥയുടെ തെളിവാണ്. ആസൂത്രണം ചെയ്യുക, കൊല്ലുക, നിഷേധിക്കുക പണം പിരിക്കുക എന്നതൊക്കെയാണ് സിപിഎമ്മിന്റെ എക്കാലത്തേയും നയം എന്നും മുല്ലപ്പള്ളി പറഞ്ഞു. തൊഴിലാളി പാര്‍ട്ടി ആണത്രെ. എന്നിട്ട് കൊന്ന് തള്ളുന്നതൊക്കെ തൊഴിലാളികള്‍. ഈ കുഞ്ഞുങ്ങളെയൊക്കെ അവരുടെ മാതാപിതാക്കള്‍ കൂലിപ്പണിയെടുത്താണ് പഠിപ്പിച്ചത്.

കേറികിടക്കാനുള്ള കൂരയില്‍ ഒരു വാതില്‍ പോലുമില്ല, മഴ നനയാതിരിക്കാന്‍ ഇനി ഇവര്‍ എന്ത് ചെയ്യും എന്ന് ചോദിച്ച് വികാരാധീതനായിട്ടാണ് മുല്ലപ്പള്ളി സംസാരിച്ചത്. നിര്‍ഭാഗ്യവശാല്‍ ഏറെ വൈകാതെ മുല്ലപ്പള്ളി രാമചന്ദ്രന്റെ കള്ളക്കണ്ണീരിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ യാതൊരു മനസാക്ഷിയുമില്ലാത്ത ചില സൈബര്‍ ഗുണ്ടകള്‍ ചര്‍ച്ച ആരംഭിച്ചു. കൊലക്കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടും എന്ന് മനസാക്ഷിയില്ലാത്ത തെമ്മാടിത്തരം വിളമ്പിയ പിശാചുകള്‍ തന്നെയായിരുന്നു തില്‍ തമാശ കണ്ടെത്തിയത്. ക്യാമറയിലേക്ക് നോക്കി പൊട്ടിക്കരഞ്ഞുവെന്ന് പറഞ്ഞ് ആ മനുഷ്യനെ ഈ പിശാചുക്കള്‍ ആക്രമിച്ചു.

സമാനമായി കൂട്ടിവായിക്കേണ്ട മറ്റൊന്നു കൂടി ഉണ്ട്. ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പതറാതെ ഉത്തരം പറഞ്ഞ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മനസാക്ഷി ഇല്ലാത്ത ചിരി. ജാഥ നടത്തി പോകുന്ന നിങ്ങള്‍ പെരിയയില്‍ കൊല്ലപ്പെട്ട ആ രണ്ട യുവാക്കളുടെ വീട് സന്ദര്‍ശിക്കുമോ എന്നുള്ളതായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ക്രൂരമായ ഒരു പരിഹാസ ചിരിയോടെ ഞങ്ങള്‍ക്ക് തൃശ്ശൂരില്‍ എത്താനുള്ളതാണ് ഇങ്ങനെ വഴിയില്‍ പല സംഭവങ്ങളും കാണും അവിടെയൊക്കെ കയറി ഇറങ്ങിയാല്‍ വൈകും എന്ന പറഞ്ഞിട്ട് കോടിയേരിയുടെ മനസാക്ഷിയില്ലാത്ത ചിരിയുണ്ടല്ലോ,ആ ചിരി അല്ല മുല്ലപ്പള്ളിയുടെ ഹൃദയം തകര്‍ന്ന കരച്ചില്‍. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category