1 GBP = 89.80 INR                       

BREAKING NEWS

കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ധീര ജവാന്‍മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഒഐസിസി യുകെ

Britishmalayali
kz´wteJI³

കാശ്മീരില്‍ പുല്‍വാമയില്‍ വെച്ച് പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് ഒഐസിസി യുകെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ലോകത്തെ നടുക്കിയ ഈ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സേന അവസാന വാക്കിനായി കാത്തിരിക്കുമ്പോള്‍ ലോക രാജ്യങ്ങളിലുള്ള ഓരോ ഇന്ത്യക്കാരനും തന്റെ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ധീര ജവാന്‍മാര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചും പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിരോധം തീര്‍ത്തും മുന്നേറുന്നു. രാജ്യം നടുക്കത്തോടെ ഓരോ നിമിഷവും കാത്തിരിക്കുന്നു വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ഒഐസിസി യുകെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം അര്‍പ്പിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ആഹ്വാനമനുസരിച്ച് ഒരാഴ്ച രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് രാജ്യത്തിനൊപ്പം മരിച്ച ജവാന്‍മാരുടെ കുടുംബത്തിനൊപ്പം ദുഃഖത്തില്‍ പങ്കു ചേരുന്നു.

അനുശോചന ചടങ്ങില്‍ രാജ്യം കടുത്ത പ്രതിസന്ധികളെയാണ് നേരിടുന്നത് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഗുരുതരമായ വീഴ്ചയാണിതെന്നും ഒഐസിസി യുകെ ഉപാദ്ധ്യക്ഷന്‍ കെ.കെ.മോഹന്‍ദാസ് അനുസ്മരിച്ചു. ഒഐസിസി നാഷണല്‍ നേതാക്കളായ ബിജു കല്ലമ്പലം, അല്‍ സഹാര്‍ അലി, ബേബിക്കുട്ടി ജോര്‍ജ്, ഷാജി ആനന്ദ്, ജയന്‍ റാന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category