1 GBP = 88.70 INR                       

BREAKING NEWS

അട്ടിമറികള്‍ അരങ്ങുവാഴുന്ന ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗില്‍ മത്സരങ്ങള്‍ മുന്നേറുന്നു; ഒന്നാം സ്ഥാനത്ത് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് തുടരുന്നു

Britishmalayali
kz´wteJI³

ണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷനില്‍ രണ്ടു മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ലീഗ് ടേബിളില്‍ കാര്യാമായ സ്ഥാനചലനങ്ങള്‍ സംഭവിച്ചു. ഒന്നാം സ്ഥാനത്തു സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് തുടരുമ്പോള്‍ രണ്ടാം സ്ഥാനക്കാരായിരുന്ന കണ്ണൂര്‍ ടൈഗേര്‍സിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി കോട്ടയം അഞ്ഞൂറാന്‍സ് രണ്ടാം സ്ഥാനത്തു നിലയുറപ്പിച്ചു. പ്രീമിയര്‍ ലീഗില്‍ കന്നിക്കാരായ വെല്‍സ് ഗുലാന്‍സ് മൂന്നാം സ്ഥാനത്തുണ്ട്. ടേബിളില്‍ ടെര്‍മിനേഷന്‍ സോണില്‍ ആയിരുന്ന ടെര്‍മിനേറ്റര്‍സ് നാടകീയ വിജയത്തോടെ ടേബിളിന്റെ താഴേത്തട്ടില്‍ നിന്നും എട്ടാം സ്ഥാനത്തേക്ക് കരകയറി. മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ റെലിഗെഷന്‍ ചൂടില്‍ നിന്നും രക്ഷപെടാന്‍ തന്ത്രങ്ങളൊരുക്കി കാത്തിരിക്കയാണ് പുണ്യാളന്‍സും, റോയല്‍സ് കോട്ടയവും, തുറുപ്പുഗുലാനും. 

ഫെബ്രുവരി മാസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ബേസ്ഡ് പെര്‍ഫോമിംഗ് ടീം ആയി തിരഞ്ഞെടുക്കപ്പെട്ടത് ടോമി വര്‍ക്കി ക്യാപ്റ്റനും ജെയ്‌സണ്‍ ആലപ്പാട്ട് കൂട്ടാളിയുമായ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് ആണ്. ബെസ്റ്റ് പെര്‍ഫോര്‍മര്‍ ഓഫ് ദി മന്ത്, തരികിട തോം തിരുവല്ലയുടെ ജുബിന്‍ ജേക്കബ് കരസ്ഥമാക്കി. 100% വിന്നിങ് റേറ്റുമായിട്ടാണ് ജുബിന്റെ ഈ നേട്ടം.

ടിസിഎല്‍ കണ്ണൂര്‍ ടൈഗേഴ്സിന് ഇരട്ട വിജയം
ടിസിഎല്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗിലെ മത്സരങ്ങള്‍ മുറുകുമ്പോള്‍ കണ്ണൂര്‍ ടൈഗേഴ്സ് ആതിഥേയത്വം വഹിച്ച മത്സരത്തില്‍ ബിജോയ് ജോസഫ് ക്യാപ്റ്റനും ആല്‍ബര്‍ട്ട് ജോര്‍ജ് കൂട്ടാളിയുമായ പുണ്യാളന്‍സിനെ പന്ത്രണ്ടിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കാണ് സാജു മാത്യു ക്യാപ്റ്റനും സെബാസ്റ്റ്യന്‍ എബ്രഹാം കൂട്ടാളിയുമായ കണ്ണൂര്‍ ടൈഗേഴ്സ് തറപറ്റിച്ചത്. തുടക്കം മുതല്‍ ഇഞ്ചോടിഞ്ചു പോരാടിയ മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ആല്‍ബര്‍ട്ട് ജോര്‍ജിന്റെ ഒരു തനി ലേലത്തോടെ പുണ്യാളന്‍സ് 10-8 എന്ന ലീഡില്‍ എത്തി. അധികം താമസിയാതെ തന്നെ 11-11 എന്ന നിലയിലാക്കി കണ്ണൂര്‍ ടൈഗേഴ്സ് ഒപ്പമെത്തി. പിന്നീട് കണ്ണൂരിന്റെ കടുവകളുടെ ആക്രമണമായിരുന്നു. 11-12 എന്ന നിലയില്‍ പിന്നിട്ടു നില്‍ക്കുമ്പോള്‍ പുണ്യാളന്‍സിന്റെ അവസാന രണ്ടു ലേലവും തോല്‍പിച്ചാണ് കണ്ണൂര്‍ ടൈഗേഴ്സ് വിജയക്കൊടി പാറിച്ചത്. ഈ വിജയത്തോടെ ഈ ലീഗിലെ രണ്ടു മത്സരവും വിജയിച്ചു കണ്ണൂര്‍ ടൈഗേഴ്സ് ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തു നിലയുറപ്പിച്ചു. വിളിച്ച എല്ലാ ലേലവും വിജയിച്ച സെബാസ്റ്റ്യന്‍ അബ്രഹാമിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

ടിസിഎല്‍ - ഹണിബീസ് ആഞ്ഞടിച്ചു റോയല്‍സ് കോട്ടയം കടപുഴകി
ടിസിഎല്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗിലെ മത്സരങ്ങള്‍ മുറുകുമ്പോള്‍ റോയ്യ്സ് കോട്ടയം ആതിഥേയത്വം വഹിച്ച മത്സരത്തില്‍ ജോഷി സിറിയക് ക്യാപ്റ്റനും വിജു വര്‍ഗീസ് കൂട്ടാളിയുമായ റോയല്‍സ് കോട്ടയത്തെ എട്ടിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കാണ് സുജിത് മുരളി ക്യാപ്റ്റനും ബിബിന്‍ എബ്രഹാം കൂട്ടാളിയുമായ ഹണിബീസ് യുകെ തകര്‍ത്തത്. കളിയുടെ തുടക്കം മുതല്‍ ഹണിബീസ് വ്യകതമായ ആധിപത്യം സ്ഥാപിച്ചിരുന്നു. ഹണിബീസിന്റെ വിജയ ഗാഥക്കു സുജിത് മുരളിയുടെ രണ്ടു ഹോണേഴ്‌സും രണ്ടു സീനിയര്‍ വിജയവും കൂടുതല്‍ തിളക്കമേകി. രണ്ടു ഹോണേഴ്‌സും രണ്ടു സീനിയര്‍ ലേലവും അടക്കം വിളിച്ച എല്ലാ ലേലവും വിജയിച്ച സുജിത് മുരളിയെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

ടിസിഎല്‍ലെ മറ്റൊരു മത്സരത്തില്‍ വിജയ സാധ്യത ഏറെ കല്‍പിക്കപ്പെട്ട സുരേഷ് ജോണ്‍ ക്യാപ്റ്റനും ബിനു വര്‍ഗീസ് കൂട്ടാളിയുമായ തുറുപ്പുഗുലാനെ സജിമോന്‍ ജോസ് ക്യാപ്റ്റനും ജോമി ജോസഫ് കൂട്ടാളിയുമായ കോട്ടയം അഞ്ഞൂറാന്‍സ് മലര്‍ത്തിയടിച്ചതു നാലിനെതിരേ പതിനഞ്ചു പോയിന്റുകള്‍ക്കാണ്. ആദ്യ ലേലം വിജയിച്ച തുറുപ്പുഗുലാനു സ്‌കോര്‍ ഷീറ്റില്‍ മറ്റൊരു പോയിന്റ് കൂട്ടിച്ചേര്‍ക്കാന്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. സജിമോന്‍ ജോസിന്റെ ഒരു സീനിയര്‍ ലേലം തോല്‍പ്പിച്ച് 3 പോയിന്റ് സ്‌കോര്‍ ഷീറ്റില്‍ ആഡ് ചെയ്തതൊഴിച്ചാല്‍ മറ്റൊരു കാര്യമായ വിജയം നേടാന്‍ കോട്ടയം അഞ്ഞൂറാന്‍സ് സമ്മതിച്ചില്ല. വിളിച്ച എല്ലാ ലേലവും വിജയിച്ച ജോമി ജോസഫിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

ഇഞ്ചോടിഞ്ചു പോരാടി ഇരു ടീമുകളും  
ടിസിഎല്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് 2019 ഇന്‍-ന്റെ പ്രീമിയര്‍ ഡിവിഷന്‍ രണ്ടാം റൌണ്ട് മത്സരങ്ങള്‍ മുന്നേറുമ്പോള്‍ കോട്ടയം അഞ്ഞൂറാന്‍സ്  എവര്‍ഗ്രീന്‍ തൊടുപുഴയെ മുട്ടുകുത്തിച്ചത് പന്ത്രണ്ടിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കാണ്. നാലിനെതിരേ എട്ടു പോയിന്റുകള്‍ക്കു മുന്നേറുകയായിരുന്ന എവര്‍ഗ്രീന്‍ തൊടുപുഴക്കെതിരെ 12 - 11 എന്ന ലീഡില്‍ എത്താന്‍ 17 ലേലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. വീണ്ടും എവര്‍ഗ്രീന്‍ തൗടുപുഴ 12 -12 എന്ന നിലയില്‍ ഒപ്പമെത്തിയെങ്കിലും അവസാന രണ്ടുലേലത്തില്‍ 15 -12 എന്ന നിലയില്‍ കോട്ടയം അഞ്ഞൂറാന്‍സ് വിജയമുറപ്പിച്ചു. ഇതോടെ ലീഗിലെ രണ്ടുമത്സരങ്ങളും വിജയിച്ചു കോട്ടയം അഞ്ഞൂറാന്‍സ് ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തു നിലയുറപ്പിച്ചു.  ഈ മത്സരത്തിലെ ഏറ്റവും കൂടുതല്‍ ലേലങ്ങള്‍ വിജയിച്ച കോട്ടയം അഞ്ഞൂറാന്‍സിന്റെ ക്യാപ്റ്റന്‍ സജിമോന്‍ ജോസിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

ടിസിഎല്‍ വെല്‍സ് ഗുലന്‍സിന്റെ പടയോട്ടം തുടരുന്നു
ടിസിഎല്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് മത്സരങ്ങള്‍ മുറുകുമ്പോള്‍ ആതിഥേയരായ തുറുപ്പു ഗുലാനെ തറപറ്റിച്ചത് ഏഴിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്ക്. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തില്‍ 3-3 എന്ന നിലയില്‍ ഒപ്പമായിരുന്ന തുറുപ്പു ഗുലാന്‍ 7-5 എന്ന ലീഡ് കരസ്ഥമാക്കി. പിന്നീട് നിശ്ചലമായ സ്‌കോര്‍ ഷീറ്റ് അനക്കാന്‍ തുറുപ്പു ഗുലാനെ അനുവദിക്കാതെ തന്നെ അടുപ്പിച്ചു ഒന്‍പതു ലേലങ്ങള്‍ വിജയിച്ചു. വെല്‍സ് ഗുലാന്‌സ് 15-7 എന്ന നിലയില്‍ വിജയമുറപ്പിച്ചു. വിളിച്ച എല്ലാ ലേലവും വിജയിച്ച തോമസ് വാരീദിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

ടിസിഎല്‍-ടെര്‍മിനേറ്റര്‍സിന് നാടകീയ ജയം 
ടിസിഎല്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷന്‍ രണ്ടാം റൗണ്ട് മത്സരത്തില്‍ ആതിഥേയരായ ടെര്‍മിനേറ്റര്‍സ് സുജ ജോഷി ക്യാപ്റ്റനും ദിപു പണിക്കര്‍ കൂട്ടാളിയുമായ സ്റ്റാര്‍ ചലഞ്ചേഴ്‌സിനെ മുട്ടുകുത്തിച്ചത് പതിമൂന്നിനെതിരെ പതിനാറു പോയിന്റുകള്‍ക്ക്. 11-0 എന്ന നിലയില്‍ മുന്നേറിയ ബിജു ചെറിയാന്‍, ജോജോ വര്‍ഗീസ് സഖ്യത്തിലുള്ള ടെര്‍മിനേറ്റര്‍സിനെ അമ്പരപ്പിച്ചത് സ്റ്റാര്‍ ചലഞ്ചേഴ്‌സിന്റെ അപ്രതീക്ഷിത തിരിച്ചു വരവാണ്. ഒരു ഘട്ടത്തില്‍ കളി കൈവിട്ടു പോയി എന്ന് തോന്നിയ ടെര്‍മിനേറ്റര്‍സിന് ഈ നാടകീയ ജയം സമ്മാനിച്ചത് റെലിഗെഷന്‍ സോണില്‍ നിന്ന് മോചനമാണ്.  11-0 എന്ന തകര്‍ച്ചയില്‍ നിന്ന് സ്റ്റാര്‍ ചലഞ്ചേഴ്സ് തിരിച്ചു വന്നത് 13-14 എന്ന ആരെയും അതിശയിപ്പിക്കുന്ന നിലയിലാണ്. സ്റ്റാര്‍ ചലഞ്ചേഴ്‌സിന്റെ അവസാന ലേലം പിടിച്ചടക്കി ടെര്‍മിനേറ്റര്‍സ് 16- 14 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു. ഒരു സീനിയര്‍ ജയം അടക്കം വിളിച്ച അഞ്ചു ലേലങ്ങള്‍ വിജയിച്ച ട്രെമെന്റര്‍സ് ക്യാപ്റ്റന്‍ ബിജു ചെറിയാനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category