1 GBP = 87.90 INR                       

BREAKING NEWS

എന്റെ മോനെവിടെ എന്നു ചോദിച്ചു ബാലാമണിയുടെ നെഞ്ചത്തടിച്ചുള്ള നിലവിളിക്ക് മുമ്പില്‍ പകച്ചു പതറി ആ ഒറ്റമുറി ഓലപ്പുര; എന്റെ കുഞ്ഞെവിടെ.. എന്നു ചോദിച്ചു അലമുറയിടുന്ന ലതയുടെ കണ്ണുകളിലെ അഗ്‌നിക്കു മുമ്പില്‍ വെന്തു വെണ്ണീറായി ഒരു നാടു മുഴുവന്‍; നിശബ്ദതകള്‍ക്കും നിശ്വാസങ്ങള്‍ക്കും ഇടമില്ലാത്ത ക്രൂരതയില്‍ നെഞ്ചുപൊട്ടി അലറിയ പലരും ബോധംകെട്ടു വീണു; എന്തിനായിരുന്നു മഹാപാപികളെ ഇങ്ങനെ അരുംകൊല ചെയ്തത്? സഹിക്കാനാവാത്ത ഈ നിലവിളിയില്‍ നിങ്ങളുടെ കുടുംബം മുച്ചൂടും മുടിഞ്ഞു പോവാതിരിക്കട്ടെ..

Britishmalayali
kz´wteJI³

 


 
കാസര്‍കോട്: വേര്‍പിരിയാത്ത കൂട്ടുകാരായിരുന്നു അവര്‍.. ഒരുമിച്ചു നടന്ന് ഒരേ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവര്‍. ഒടുവില്‍ ഇണപിരിയാത്ത ഈ ഉറ്റചങ്ങാതിമാര്‍ക്ക് ഒരുമിച്ചു തന്നെ ചിതയൊരുക്കേണ്ടി വന്നു. ഇക്കാര്യം ഓര്‍ത്തോര്‍ത്ത് വിതുമ്പുകയാണ് ഒരു ഗ്രാമം മുഴുവന്‍. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ വേണ്ടി അരുംകൊല ചെയ്യാന്‍ ഇക്കൂട്ടര്‍ തയ്യാറാകുമെന്ന് ആരും കരുതിയിരുന്നില്ല. സിപിഎം ക്വട്ടേഷന്‍ നല്‍കിയവര്‍ മൃഗീയമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ക്ക് ചിതയൊരുക്കിയത് അടുത്തടുത്തായിരുന്നു. നിത്യതയിലേക്കുള്ള ഉറക്കത്തിലും അവര്‍ ഒരുമിച്ചാകട്ടെ എന്ന് നാട്ടുകാരുടെയും വീട്ടുകാരും തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങിയതോടെ അതുവരെ രണ്ട് വീടുകളിലും ഉയര്‍ന്നിരുന്ന അലറിക്കരച്ചിലുകള്‍ തേങ്ങലുകളായി മാറി.

ശരത്തിന്റെ അച്ഛന്‍ സത്യനാരായണന്റെ മൂത്ത സഹോദരന്‍ ഗോവിന്ദനാണ് ഇതിനായി രണ്ടുസെന്റ് സ്ഥലം വിട്ടുകൊടുത്തത്. ഈ സ്ഥലം പാര്‍ട്ടിക്കായി അദ്ദേഹം നല്‍കുകയായിരുന്നു. ഇവിടെ ഇവര്‍ക്ക് സ്മാരകം പണിയും. കല്ല്യോട്ട്-തന്നിത്തോട് റോഡരികില്‍ ഇരുവരും വെട്ടേറ്റു മരിച്ച സ്ഥലത്തിനടുത്താണിത്. വികാരനിര്‍ഭരമായിരുന്നു വിടവാങ്ങല്‍. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പലരും കുഴഞ്ഞുവീണു. കല്ല്യോട് ഗ്രാമം ഇതുവരെ കാണാത്തത്ര ജനമാണ് വൈകിയിട്ടും ഇവിടെ തടിച്ചുകൂടിയത്. ഇരുവരും പ്രവര്‍ത്തിച്ചിരുന്ന കല്ല്യോട്ട് യുവജന വാദ്യസംഘം പ്രവര്‍ത്തകരുടെ യാത്രാമൊഴി വേറിട്ടുനിന്നു. ഒറ്റമുറി ഓലപ്പുരയായതിനാല്‍ കൃപേഷിന്റെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ പോകരുതെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ഈ അമ്മ മനസ്സുകളുടെ അലമുറകള്‍ക്ക് ആര് ഉത്തരം പറയും?
അരക്കിലോമീറ്റര്‍ ചുറ്റളവിലായാണ് കൃപേഷിന്റെയു ശരത്ലാലിന്റെയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ വീടുകളില്‍ ഒരുമിച്ചു വിലാപം വന്നുകയറി ദിവസമായിരുന്നു ഇന്നല. അലമുറയിട്ടു കരയുന്ന രണ്ട് അമ്മ മനസുകള്‍ക്ക് മുന്നില്‍ ഒരു നാടു മുഴുവന്‍ തകര്‍ന്നു പോയി. ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകളില്‍ നിന്നു തേങ്ങലുകള്‍ അടങ്ങുന്നില്ല. 2 വീടുകളിലെയും ഏക ആണ്‍തരികളാണു കൊലക്കത്തിക്കിരയായത്. ഒറ്റമുറി ഓലപ്പുരയില്‍ നിന്നും ജീവിതം കരുപ്പിടിപ്പിക്കാന്‍ ആശിച്ച കൃപേഷിന്റെ ജീവിത സാഹചര്യങ്ങള്‍ കണ്ട് നെഞ്ചുപൊട്ടിയാണ് ഓരോ നേതാക്കളും വന്നുപോയത്.

'കൊന്നതെന്തിനാ എന്റെ കിച്ചുവിനെ' കൃപേഷിന്റെ അമ്മ ബാലാമണിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ പകച്ചു നില്‍ക്കുകയായിരുന്നു നേതാക്കളും നാട്ടുകാരുമെല്ലാം. കാണന്‍ എത്തിയവരോടെല്ലാം ഇവര്‍ച്ച് ചോദിക്കാനുണ്ടായിരുന്നത് ഇതുമാത്രമായിരുന്നു. ഒറ്റമുറി മാത്രമുള്ള ഓലക്കുടിലിന്റെ മൂലയ്ക്കുള്ള കട്ടിലില്‍ കരഞ്ഞുതളര്‍ന്നു കിടക്കുകയാണു ബാലാമണി. ഇടയ്ക്ക് കണ്ണുതുറന്നു കൈകകള്‍ കൊണ്ടു ചുറ്റും പരതും. 'എന്റെ മോനെവിടെ' എന്നു ചോദിച്ചു കൊണ്ടിരുന്നു.

'പ്ലസ് ടു കഴിഞ്ഞു പെരിയയിലെ പോളിടെക്നിക്കില്‍ പഠിക്കാന്‍ അയച്ചതാണ്. എസ്എഫ്ഐക്കാരുടെ മര്‍ദനം സഹിക്കാന്‍ വയ്യാതെയാണ് അവന്‍ പഠിപ്പ് നിര്‍ത്തിയത്. അച്ഛന്റെ കൂടെ പെയിന്റിങ് ജോലിക്കു പോവുകയായിരുന്നു. 19 വര്‍ഷമായി ഞങ്ങളീ ഓലപ്പുരയിലാ കിടക്കുന്നേ. എങ്ങനെയെങ്കിലും ഒരു വീടുണ്ടാക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം' ബാലാമണിക്കു വാക്കുകള്‍ മുറിയുന്നു. പുറത്തെ ചായ്പില്‍ മേശയില്‍ തല കുമ്പിട്ടിരിക്കുകയാണു കൃപേഷിന്റെ അച്ഛന്‍ പി.വി. കൃഷ്ണന്‍. 'ഞാനവനോടു പറഞ്ഞതാണു സൂക്ഷിക്കണമെന്ന്. രാത്രി എത്താന്‍ വൈകുമ്പോഴൊക്കെ വിളിച്ചുനോക്കുമായിരുന്നു. ഇന്നലെയും വിളിച്ചതാണ്. പക്ഷേ..'

ശരത്‌ലാലിന്റെ വിയോഗ വാര്‍ത്തയറിഞ്ഞു തളര്‍ന്നുവീണ അമ്മ ലതയെ ഇന്നലെ രാവിലെ പെരിയയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിക്കിടക്കയിലും തിരിച്ചു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലുമെല്ലാം ലത തിരഞ്ഞതു മകനെയാണ്. 'എന്റെ കുഞ്ഞിയെവിടെ... എന്റെ മോനെ കൊണ്ടുവാ... ഇന്നലെ പുത്തനുടുപ്പിട്ടു പോയത് ഇതിനായിരുന്നോ?' എന്നായിരുന്നു ഇവരുടെ എണ്ണിപ്പിറക്കിയുള്ള നിലവിളി.

മംഗളുരുവില്‍ നിന്നു സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശരത്‌ലാല്‍ നാട്ടിലെ എല്ലാ പരിപാടികളിലും സജീവമായിരുന്നു. ക്ലബ്ബിന്റെയും ക്ഷേത്ര കമ്മിറ്റികളുടെയും പരിപാടികളില്‍ നാടകം സംവിധാനം ചെയ്തിരുന്ന ശരത് കുട്ടികള്‍ക്കു നാടകപരിശീലനവും നല്‍കിയിരുന്നു. കല്യോട്ടെ വാദ്യകലാസംഘത്തിന്റെ പരിപാടികളില്‍ ശരത്തിനൊപ്പം ശിങ്കാരിമേളം കൊട്ടാന്‍ കൃപേഷുമുണ്ടാവുമായിരുന്നു. ഈ വാദ്യകലാസംഘത്തിന്റെ ഓഫിസ് ആക്രമിക്കപ്പെട്ടതാണു കല്യോട്ടെ സംഘര്‍ഷങ്ങളുടെ തുടക്കമെന്നു വീട്ടുകാര്‍ പറയുന്നു.

സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസില്‍ ശരത്‌ലാലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ശരത്തിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. സമൂഹമാധ്യമങ്ങളില്‍ വധഭീഷണികള്‍ പ്രത്യക്ഷപ്പെട്ടു. ഭീഷണിയുടെ കാര്യം പൊലീസില്‍ അറിയിച്ചിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സംഘാടകസമിതി യോഗം കഴിഞ്ഞു മകനെ തല്‍ക്കാലം നാട്ടില്‍ നിന്നു മാറ്റിനിര്‍ത്താന്‍ വീട്ടുകാര്‍ ആലോചിച്ചിരുന്നു. ആ യോഗം കഴിഞ്ഞു മടങ്ങിവരുംവഴിയാണു ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. പരിയ അംബേദ്കര്‍ കോളജില്‍ എംകോം വിദ്യാര്‍ത്ഥിയാണ് അമൃത. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി. മൂത്ത സഹോദരി കൃപയുടെ വിവാഹം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. ഈ സഹോദരിമാരുടെയും സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണു കൃപേഷും ശരത്‌ലാലും യാത്രയായത്.

അരുംകൊല നടത്തിയത് ചോരകണ്ട് അറപ്പുമാറിയ കണ്ണൂര്‍ സംഘമെന്ന് സൂചന
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍ (24), കൃപേഷ് (19) എന്നിവരെ കൊലപ്പെടുത്തിയതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്നു പൊലീസ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. പ്രാദേശിക സിപിഎം നേതാക്കളുടെ സഹായത്തോടെ കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘം കൃത്യം ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ടവരുടെ ദേഹത്തു കാണപ്പെട്ട മുറിവുകള്‍ വിലല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ക്കു കൊല്ലപ്പെട്ട യുവാക്കളോടു മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. വീടുകളില്‍ നിന്നു മാറിനില്‍ക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. കൊല്ലപ്പെട്ടവര്‍ക്കെതിരെ മുന്‍പു സമൂഹമാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 2 സിപിഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍, പ്രവര്‍ത്തകരായ റജി, കുട്ടന്‍ (പ്രദീപ്) എന്നിവരില്‍ നിന്നു കൊല്ലപ്പെട്ടവര്‍ക്കു ഭീഷണിയുണ്ടായിരുന്നുവെന്നു കണ്ടെത്തി. പീതാംബരനെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായി റിമാന്‍ഡിലായിരുന്ന ശരത്ലാല്‍ കഴിഞ്ഞയാഴ്ചയാണു പുറത്തിറങ്ങിയത്. ഞായറാഴ്ച രാത്രി 7.40നാണു ശരത്ലാലിനെയും കൃപേഷിനെയും ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നത്. വെട്ടാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന വടിവാളിന്റെ പിടിയും പ്രതികളുടേതെന്നു സംശയിക്കുന്ന മൊബൈല്‍ ഫോണും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു. ഇരുവര്‍ക്കും കഴുത്തിനു മുകളിലും തലയ്ക്കും ആഴത്തിലേറ്റ മുറിവാണു മരണകാരണം. മഴുപോലെ കനമുള്ള ആയുധവും ഉപയോഗിച്ചതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ശരത്തിന്റെ പിതൃസഹോദരന്റെ ഭൂമിയില്‍ അടുത്തടുത്തായാണ് ഇരുവര്‍ക്കും അന്ത്യവിശ്രമമൊരുക്കിയത്.

പ്രതികള്‍ കര്‍ണാടകയിലേക്കു കടന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവിടത്തെ പൊലീസിന്റെ സഹായം തേടിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേസിലെ പ്രതികള്‍ രക്ഷപ്പെട്ടതെന്നു കരുതുന്ന കാര്‍ ഇന്നലെ രാത്രി പതിനൊന്നോടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷുഹൈബ് വധവുമായി സാമ്യങ്ങളേറെ
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്പി. ഷുഹൈബ് കൊല്ലപ്പെട്ട് ഒരു വര്‍ഷവും 5 ദിവസം തികഞ്ഞ ദിനമാണ് പെരിയയില്‍ ഇരട്ടക്കൊലപാതകം നടന്നത്. ഷുഹൈബ് വധവുമായി ഈ കൊലപാതകത്തിന് സാമ്യങ്ങളേറുണ്ട്. മട്ടന്നൂരിലും പെരിയയിലും കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം ഒന്നാണ്. ക്യാംപസിലെ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണു തുടക്കം. മുന്നാട് പീപ്പിള്‍സ് കോളജിലെ വിദ്യാര്‍ത്ഥിയും കല്യോട് സ്വദേശിയുമായ കെഎസ്യു പ്രവര്‍ത്തകനെ കോളജ് ക്യാംപസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതോടെയാണു പെരിയയിലെ സംഘര്‍ഷം തുടങ്ങിയത്. ഇതു ചോദ്യം ചെയ്തു കല്യോട്ടെ കോണ്‍ഗ്രസുകാര്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ മര്‍ദിച്ചു. ഈ കേസില്‍ പ്രതിയായ ശരത്‌ലാലാണു പെരിയയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍.

മട്ടന്നൂര്‍ എടയന്നൂര്‍ സ്‌കൂളില്‍ കെഎസ്യുവിന്റെ കൊടിമരം എസ്എഫ്ഐക്കാര്‍ നശിപ്പിച്ചതിനെത്തുടര്‍ന്നുള്ള സംഘര്‍ഷമാണു ഷുഹൈബിന്റെ വധത്തിലേക്കു നയിച്ചത്. സ്‌കൂള്‍ ക്യാംപസിലെ സംഘര്‍ഷം പുറത്തേക്കു പടരുകയും ഷുഹൈബ് ഉള്‍പ്പെടെ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകരും 2 സിപിഎം പ്രവര്‍ത്തകരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണു ഷുഹൈബിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
സിപിഎം പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിഞ്ഞു പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ഷുഹൈബിനെ കൊലപ്പെടുത്തിയതെങ്കില്‍ അതേ വിധി തന്നെയായിരുന്നു ശരത്‌ലാലിനും. ജാമ്യത്തിലിറങ്ങിയ ദിവസമാണു ശരത്‌ലാല്‍ കൊല്ലപ്പെട്ടത്. രണ്ടിടത്തും പ്രത്യേക സംഘം രൂപീകരിച്ച്, ഇരകളെ വാഹനത്തില്‍ പിന്തുടര്‍ന്ന ശേഷമാണു കൃത്യം നടപ്പാക്കിയത്. ഷുഹൈബിന്റെ ശരീരത്തിലേറ്റതു 37 വെട്ടാണെങ്കില്‍ അതില്‍ അധികവും മുട്ടിനു താഴെയായിരുന്നു. പെരിയയില്‍ ശരത്‌ലാലിന്റെ ശരീരത്തേറ്റ 20 വെട്ടില്‍ പകുതിയും മുട്ടിനു താഴെയാണ്.
 
ഷുഹൈബും ശരത്‌ലാലും കൃപേഷും വീട്ടിലെ ഏക ആണ്‍തരികളായിരുന്നു. അരിയില്‍ ഷുക്കൂര്‍, എസ്പി. ഷുഹൈബ്, ശരത്‌ലാല്‍, കൃപേഷ്... ഫെബ്രുവരിയിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെല്ലാം സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയാക്കപ്പെട്ടതു 30 വയസില്‍ താഴെയുള്ളവരായിരുന്നു എന്നതു മറ്റൊരു സമാനത.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചത്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഉച്ചയോടെ കോണ്‍ഗ്രസ് പതാക പുതപ്പിച്ച് വിലാപയാത്ര പുറപ്പെട്ടു. പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍, മയിച്ചയില്‍ നീലേശ്വരം, കാഞ്ഞങ്ങാട്, മൂലക്കണ്ടം, പെരിയ എന്നിവിടങ്ങളില്‍ മൃതദേഹം പൊതു ദര്‍ശനത്തിനുവെച്ചു. രണ്ടു ആംബുലന്‍സുകളിലായാണ് മൃതദേഹം കൊണ്ടുവന്നത്. റോഡില്‍ തടിച്ചു കൂടിയവര്‍ക്ക് കാണാനായി ആംബുലന്‍സ് പലയിടത്തും നിര്‍ത്തേണ്ടിയും വന്നു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി., സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, കെപിസിസി.വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി., കെ.സുധാകരന്‍, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, മുന്മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, എംഎല്‍എ.മാരായ ശബരീനാഥ്, അന്‍വര്‍ സാദത്ത്, ഷാഫിപറമ്പില്‍, കെപിസിസി. ജനറല്‍ സെക്രട്ടറിമാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, വി.എ. നാരായണന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, സുമാ ബാലകൃഷ്ണന്‍, മുസ്ലിം ലീഗ് നേതാക്കളായ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, മുന്മന്ത്രി സി.ടി. അഹമ്മദലി, എം.സി. ഖമറുദീന്‍, മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category