1 GBP = 90.50 INR                       

BREAKING NEWS

86 സെന്റ് സ്ഥലവും വീടും 26 പവന്‍ സ്വര്‍ണവും നല്‍കിയിട്ടും സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ പീഡനം; മര്‍ദ്ദനം അടക്കം സഹിക്ക വയ്യാതെ ഭാര്യ ആത്മഹത്യ ചെയ്തപ്പോള്‍ ഷുക്കൂറിനു അഞ്ചു വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷിച്ച് കോടതി; മെഹറുന്നീസ ജീവനൊടുക്കുകയും പിതാവ് അഴിയെണ്ണുകയും ചെയ്തതോടെ അനാഥരായത് മൂന്നുകുട്ടികള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ഭാര്യയുടെ ആത്മഹത്യ ഭര്‍ത്താവിനെ കുടുക്കി. സ്ത്രീധന പീഡനം കാരണം ഭാര്യ മെഹറുന്നീസ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവായ ഷുക്കൂറിനു അഞ്ചു വര്‍ഷം കഠിന തടവും 75000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

മെഹറുന്നീസയുടെ ഭര്‍ത്താവായ നഗരൂര്‍ കെ.വി.ഹൗസില്‍ ഷുക്കൂറിനെതിരെയാണ് വിധി വന്നത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം. പിഴ ഒടുക്കിയാല്‍ ഈ തുക മെഹറുന്നീസയുടെ മൂന്നു മക്കള്‍ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഇരകള്‍ക്കുള്ള നഷ്ടപരിഹാര നിധിയില്‍ നിന്നുള്ള ധനസഹായം കുട്ടികള്‍ക്ക് നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.

സ്ത്രീധന പ്രശ്നത്തെ തുടര്‍ന്നുള്ള മാനസിക-ശാരീരിക പീഡനം അസഹ്യമായപ്പോഴാണ് ഷുക്കൂറിന്റെ ഭാര്യ മെഹറുന്നീസ ആത്മഹത്യ ചെയ്തത്. 1994 മെയ് പതിനാലില്‍ ആയിരുന്നു ഈ ആത്മഹത്യ. തുടര്‍ന്നുള്ള കേസിലാണ് ഇപ്പോള്‍ വിധി വന്നത്. ഷുക്കൂറിന്റെ നിരന്തര പീഡനം കാരണം ഭാര്യ മെഹറുന്നീസ ആത്മഹത്യ ചെയ്‌തെന്ന കേസിലാണ് വിധി വന്നത്.

വിവാഹവേളയില്‍ 86 സെന്റ് സ്ഥലവും വീടും 26 പവന്‍ സ്വര്‍ണവും ഷുക്കൂറിനു നല്‍കിയിരുന്നു. വിവാഹ ശേഷം ഗള്‍ഫില്‍ നിന്ന് മടങ്ങിയ ഷുക്കൂര്‍ കൂടുതല്‍ സ്ത്രീധനം ചോദിച്ച് മെഹറുന്നീസയെ മര്‍ദ്ദിച്ചിരുന്നു. ഈ മാനസിക-ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് മെഹറുന്നീസ ആത്മഹത്യ ചെയ്തത്. ഇതായിരുന്നു കേസിലെ പ്രോസിക്യൂഷന്‍ കണ്ടെത്തല്‍. കേസ് തുടങ്ങി രണ്ടര പതിറ്റാണ്ടിനു ശേഷമാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യാ കേസില്‍ വിധി വന്നിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category