1 GBP = 87.90 INR                       

BREAKING NEWS

ഗൃഹനാഥനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊന്ന് ഭാര്യയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജയിലില്‍ മര്‍ദ്ദനം പതിവ്; സഹതടവുകാര്‍ ഉപദ്രവിക്കുന്നുവെന്ന് കോടതിയില്‍ പരാതി പറഞ്ഞപ്പോള്‍ മര്‍ദ്ദനം വര്‍ധിപ്പിച്ചു; കൊലുസ് ബിനുവിന്റെ പരാതിയില്‍ ബ്ലോക്ക് മാറ്റി പാര്‍പ്പിക്കലിന് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവ്; ബിനുവും കൂട്ടാളിയും ക്രൂരമായി ബലാല്‍സംഗം ചെയ്ത യുവതി ഇപ്പോഴും അബോധാവസ്ഥയില്‍

Britishmalayali
പി. നാഗരാജ്

തിരുവനന്തപുരം: കോവളം കോളിയൂരില്‍ ഗൃഹനാഥനെ തലക്കടിച്ച് കൊലപ്പെടുത്തുകയും ഭാര്യയെ ബലാല്‍സംഗം ചെയ്ത് ജഡാവസ്ഥയിലാക്കി സ്വര്‍ണം കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയായ കൊലുസു ബിനുവിന് സെന്‍ട്രല്‍ ജയിലില്‍ വീണ്ടും ക്രൂര മര്‍ദ്ദനമേറ്റെന്ന പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതി ഉത്തരവിട്ടു. മുമ്പ് മര്‍ദ്ദനമേറ്റതിന് കോടതിയില്‍ പരാതിപ്പെട്ടതിന്റെ വിരോധത്തിലാണ് എട്ടാം ബ്ലോക്കിലെ സഹ തടവുകാര്‍ തന്നെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുന്നതെന്നാണ് ബിനുവിന്റെ പരാതി. ബിനുവിനെ ബ്ലോക്ക് മാറ്റി പാര്‍പ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് 23ന് സൂപ്രണ്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

കേസില്‍ ജയിലില്‍ കിടന്ന് വിചാരണ നേരിടുന്ന 2 പ്രതികളില്‍ ഒന്നാം പ്രതിയാണ് വിചാരണക്ക് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ജഡ്ജി മിനി. എസ്. ദാസിനോട് പരാതിപ്പെട്ടത്. അനവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി കൊലുസു ബിനു എന്ന അനില്‍കുമാര്‍ (38), തമിഴ്നാട് വേലൂര്‍ ജില്ലയില്‍ ഒടുകത്തൂര്‍ വില്ലേജില്‍ കോവില്‍ തെരുവില്‍ ചന്ദ്രന്‍ എന്ന ചന്ദ്രശേഖരന്‍ നായര്‍ (48) എന്നിവരാണ് കവര്‍ച്ചാ കൊലപാതക - പീഡനക്കേസിലെ പ്രതികള്‍.

2016 ജൂലൈ ഏഴിനാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം നടന്നത്. അര്‍ദ്ധരാത്രി ഭവനഭേദനം നടത്തി വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതികള്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ഗൃഹനാഥനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് ഞെട്ടി നിന്ന ഭാര്യയെ പ്രതികള്‍ ക്രൂരബലാല്‍സംഗത്തിനിരയാക്കി ജഡാവസ്ഥയിലാക്കുകയും ഇവരെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു കൊണ്ടു പോവുകയുമായിരുന്നു. കൊല്ലപ്പെട്ട ഗൃഹനാഥന്റെ ഭാര്യയെ നോട്ടമിട്ടിരുന്നു. തുടര്‍ന്നാണ് മൃഗീയമായ ക്രൂര കൃത്യം നടത്തിയത്. യുവതി ഇപ്പോഴും അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികള്‍ തമിഴ്നാട് മാര്‍ത്താണ്ഡത്തെ ജൂവലറിയില്‍ വിറ്റു. ഇവ പ്രതികളുടെ സാന്നിധ്യത്തില്‍ പൊലീസ് വീണ്ടെടുത്ത് തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വിചാരണ വേളയില്‍ ജൂവലറി മാനേജര്‍ കോടതിയില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ജൂവലറിയിലെ സി സി റ്റിവി ദൃശ്യങ്ങള്‍ കോടതി ഹാളില്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചാണ് സാക്ഷി വിസ്താരം നടന്നത്. സി സി റ്റി വി ദൃശ്യങ്ങളില്‍ എഡിറ്റിങ്ങ് നടന്നിട്ടില്ലായെന്നും ഐ റ്റി നിയമ പ്രകാരം ഹാര്‍ഡ് ഡിസ്‌ക്കും സിഡിയും പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയത് താനാണെന്നും കേസിലെ അറുപതാം സാക്ഷിയായ തൃശൂര്‍ കേരള പൊലീസ് അക്കാഡമി (കേപ്പ ) ജോയിന്റ് ഡയറക്ടര്‍ ഷാജി.പി. കോടതിയില്‍ മൊഴി നല്‍കി.

പ്രതികള്‍ കൃത്യസമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തങ്ങളുടെ വാസസ്ഥലങ്ങളില്‍ ഒളിപ്പിച്ചു വച്ചത് പ്രതികളെ തെളിവെടുപ്പിന് കൊണ്ടു പോയി പൊലീസ് വീണ്ടെടുത്ത് തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിരുന്നു. കൃത്യ വസ്ത്രങ്ങളായ ട്രാക്ക് സ്യൂട്ട്, പാന്റ്‌സ്, ടീ ഷര്‍ട്ട്, കൃത്യത്തിനുപയോഗിച്ച ആയുധമായ ചുറ്റിക എന്നിവയില്‍ കാണപ്പെട്ട രക്തക്കറകളും കൊല്ലപ്പെട്ട ഗൃഹനാഥന്റെ ശരീരത്തിലും വസ്ത്രങ്ങളിലും കൊന്തമാലയിലും, ഭാര്യയുടെ വസ്ത്രങ്ങളിലും കാണപ്പെട്ട രക്തക്കറകള്‍ ഒന്നാണെന്ന് തന്റെ പരിശോധനയില്‍ തെളിഞ്ഞ് സാക്ഷ്യപത്രം നല്‍കിയതായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സയന്റിഫിക് ഓഫീസര്‍ എ. ഷെഫീഖ് കോടതിയില്‍ മൊഴി നല്‍കി.

ഇരയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശേഖരിച്ച സ്രവങ്ങളുടെയും പുരുഷ ബീജത്തിന്റെയും പ്രതികളില്‍ നിന്ന് ശേഖരിച്ച ബീജങ്ങളുടെയും ഡിഎന്‍എ പരിശോധന നടത്തി ഒന്നാണെന്ന സാക്ഷ്യ പത്രം നല്‍കിയത് താനാണെന്നും തിരുവനന്തപുരം എഫ്. എസ്. എല്‍ : ഡി എന്‍ എ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി.ശ്രീവിദ്യ മൊഴി നല്‍കി.രണ്ടാം പ്രതിയുടെ വാസ സ്ഥലത്ത് തെളിവെടുപ്പിന് കേരളാ പൊലീസിനെ സഹായിച്ചത് താനാണെന്ന് തമിഴ്നാട് പാപ്പാക്കുടി പൊലീസ് സ്റ്റേഷന്‍ മുന്‍ സബ്ബ് ഇന്‍സ്‌പെക്ടറും നിലവില്‍ കമാന്റോ ഫോഴ്‌സ് സബ്ബ് ഇന്‍സ്‌പെക്ടറുമായ എസ്. രാമന്‍ മൊഴി നല്‍കി. പാപ്പാക്കുടി സ്റ്റേഷനില്‍ ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ 2016 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 3 ബൈക്ക് മോഷണക്കേസുകളുടെ രേഖകളും എസ് ഐ ഹാജരാക്കിയത് പ്രോസിക്യൂഷന്‍ ഭാഗത്തേക്കുള്ള 58 മുതല്‍ 60 വരെയുള്ള രേഖകളായി അക്കമിട്ട് കോടതി തെളിവില്‍ സ്വീകരിച്ചു. എസ് ഐ പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു.

എസ് ഐ ഹാജരാക്കിയ 3 കേസുകളുടെയും തമിഴ് ലിഖിതങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് സാക്ഷ്യപത്രം അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്‍ട്ട് അസി. കമ്മീഷണര്‍ക്ക് നല്‍കിയത് താനാണെന്ന് തൈക്കാട് ഗവ. ട്രെയിനിങ് കോളേജ് തമിഴ് അസി. പ്രൊഫസര്‍ ഡോ. എസ്. കുമാര്‍ കോടതിയില്‍ മൊഴി.രണ്ടാം പ്രതിയുടെ വാസസ്ഥലത്ത് വച്ച് തന്റെ സാന്നിദ്ധ്യത്തില്‍ രണ്ടാം പ്രതി എടുത്ത് ഹാജരാക്കിത്തന്ന കൃത്യ വസ്ത്രങ്ങള്‍ കണ്ട് തയ്യാറാക്കിയ മഹസറില്‍ കാണുന്ന ഒപ്പ് തന്റേതാണെന്നും വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ : റ്റി.സി. ഷാജിയും മൊഴി നല്‍കി.കേസില്‍ നാളിതു വരെ 67 സാക്ഷികളെ വിസ്തരിക്കുകയും 49 തൊണ്ടി മുതലുകളും 77 രേഖകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പത്തൊന്‍പതാം സാക്ഷി ടോമിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 449 ( മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിലേക്കായുള്ള ഭവനഭേദനം ), 397 ( കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള കവര്‍ച്ച ), 307 ( വധശ്രമം ), 302 ( കൊലപാതകം ), 376 എ ( പീഡനത്തിനിരയായ ആള്‍ക്ക് ജഡാവസ്ഥക്ക് ഇടവരുത്തല്‍ ), 34 ( കൂട്ടായ്മ ) എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category