1 GBP = 87.90 INR                       

BREAKING NEWS

'80 വയസ് കഴിഞ്ഞ മെത്രാപ്പൊലീത്ത ട്രെയിനില്‍ നിന്ന് സ്വയം എഴുന്നേറ്റ് ഇറങ്ങാറില്ല'; ഓര്‍ത്തഡോക്സ് സഭയിലെ തോമസ് മാര്‍ അത്താനാസിയോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നവോത്ഥാന മാസികയായ 'മലങ്കര നവോത്ഥാനം'; ട്രെയിനിന്റെ വാതിലില്‍ നിന്ന് വീണാല്‍ മുഖത്താണ് പരുക്ക് വരേണ്ടത് എന്നാല്‍ തലയ്ക്ക് പിന്നിലാണ് മുറിവ്; എതിര്‍ക്കുന്നവരെ കായികമായി നേരിടുമെന്ന് ചിലരിട്ട ഫേസ്ബുക്ക് പോസ്റ്റ് മരണ ദിവസം പിന്‍വലിച്ചെന്നും ലേഖനം

Britishmalayali
kz´wteJI³

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന മെത്രാപ്പൊലീത്തയായിരുന്ന തോമസ് മാര്‍ അത്താനാസിയോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് നവോത്ഥാന മാസികയായ 'മലങ്കര നവോത്ഥാനം'. സഭയിലെ നവീകരണത്തിനായി നിലകൊള്ളുന്ന കൂട്ടായ്മക്കാരുടെ പ്രസിദ്ധീകരണമാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24നാണ് എറണാകുളം റെയില്‍വേ സ്റ്റേഷനും സമീപം മെത്രാപ്പൊലീത്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


80 വയസ് പിന്നിട്ട മെത്രാപ്പൊലീത്ത സാധാരണയായി സ്വയം സീറ്റില്‍ നിന്നും എഴുന്നേറ്റ് ഇറങ്ങാറില്ലെന്നും ആരാണോ സ്വീകരിക്കാന്‍ ചെല്ലുന്നത് അവരാണ് കൈപിടിച്ച് ഇറക്കുന്നതെന്നും മാസികയില്‍ വന്ന ലേഖനത്തില്‍ പറയുന്നു. സ്റ്റേഷനിലേക്ക് ട്രെയിന്‍ അടുക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം സാധനങ്ങളുമായി വാതിക്കല്‍ നിന്നുവെന്ന് പറയുന്നതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ലേഖനം പറയുന്നത്.

ട്രെയിനിന്റെ വാതിലില്‍ നിന്നും പുറത്തേക്കുവീണാല്‍ മുഖമടിച്ച് വീഴാനാണ് സാധ്യതയെന്നും അദ്ദേഹത്തിന്റെ തലയുടെ പിന്നിലാണ് പരിക്ക്, മുഖത്ത് പരിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ ചിലര്‍ എന്തിനു ശ്രമിച്ചു.

പിറ്റേന്ന് ഓണദിവസമായിട്ടും തിരക്കിട്ട് അന്നുതന്നെ കബറടക്കം നടത്താന്‍ സമ്മര്‍ദം ചെലുത്തിയതിലും ലേഖനം സംശയം പ്രകടിപ്പിക്കുന്നു. മെത്രാപ്പൊലീത്തയുടെ അസ്വാഭാവിക മരണത്തെക്കുറിച്ച് സഭ അന്വേഷണം ആവശ്യപ്പെട്ടില്ല. തങ്ങളെ എതിര്‍ക്കുന്നവരെ കായികമായി നേരിടുമെന്ന് സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ പോസ്റ്റിടുകയും സംഭവദിവസം അതു പിന്‍വലിക്കുകയും ചെയ്തിരുന്നു.

സംഭവദിവസം കൂടാനിരുന്ന സഭാ സമിതികളില്‍ മെത്രാപ്പൊലീത്ത ചില നിലപാടുകള്‍ എടുക്കുമെന്ന് പറഞ്ഞിരുന്നതായും ലേഖനം പറയുന്നു. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്നുപറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്. ലേഖനം വന്നതിനെ തുടര്‍ന്ന് സഭയില്‍ ഇക്കാര്യം വിവാദമായിട്ടുണ്ട്.

നഷ്ടമായത് ഓര്‍ത്തഡോക്സ് സഭയുടെ പ്രതിഭയെ
ഗുജറാത്തിലെ ബറോഡയില്‍ നിന്ന് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ വാതില്‍ പുറകിലിടിച്ച് തെറിച്ച് വീണതാണെന്നാണ് നിഗമനം. റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവര്‍ മെത്രാപ്പൊലീത്തയെ കാണാനില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത.

നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ട്രെയിനില്‍ മടങ്ങാന്‍ തീരുമാനിച്ചത്. 1985 ല്‍ ചെങ്ങന്നൂര്‍ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതല്‍ അദ്ദേഹമാണ് ഭദ്രാസനാധിപന്‍. ഓര്‍ത്തഡോക്‌സ് സഭാ സിനഡ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. കലുഷിതമായ കാലത്ത് സഭയെ മുന്നില്‍ നിന്ന് നയിച്ച അദ്ദേഹം വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളയാളാണ്. സഭയിലെ ഏറ്റവും സീനിയര്‍ മെത്രാപ്പൊലീത്തമാരില്‍ ഒരാളാണ് തോമസ് മാര്‍ അത്തനാസിയോസ്.

പുത്തന്‍കാവ് കിഴക്കേത്തലയ്ക്കല്‍ കെ. ടി. തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1939 ഏപ്രില്‍ മൂന്നിനാണ് ജനനം. 1970-ല്‍ ഔഗേന്‍ ബാവാ ശെമ്മാശുപട്ടവും 1970 മെയ് 26 ന് ദാനിയേല്‍ മാര്‍ പീലക്‌സീനോസ് കശ്ശീശാപട്ടവും നല്‍കി. ബറോഡ, ആനന്ദ് തുടങ്ങി നിരവധി ഇടവകകളില്‍ വികാരി. ഒരു ഡസനോളം പള്ളികള്‍ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചു.

1983 മെയ് 14 ന് പരുമലയില്‍ വച്ച് മാത്യൂസ് മാര്‍ കൂറിലോസ് റമ്പാനാക്കി. 1985 മെയ് 15 ന് പുതിയകാവ് കത്തീഡ്രലില്‍ വച്ച് മാത്യൂസ് ക കാതോലിക്കാ മെത്രാന്‍സ്ഥാനം നല്‍കി. 1985 ഓഗസ്റ്റ് 25 ന് മെത്രാപ്പൊലീത്താ ആക്കി. 1985 ഓഗസ്റ്റ് 1 ന് ചെങ്ങന്നൂരിന്റെ ചുമതല നല്കി. ബാലസമാജം, എം. ഒ. സി. എഡ്യൂക്കേഷന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ട് ആയും സിനഡ് സെക്രട്ടറിയായും സേവനം ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category