1 GBP = 87.90 INR                       

BREAKING NEWS

പുല്‍വാമയിലെ ബോംബ് സ്ഫോടനത്തില്‍ റിമോട്ട് കണ്‍ട്രോളും? വിദൂര നിയന്ത്രിത താക്കോലും അലാമുകളും കശ്മീരില്‍ ബോംബ് സ്ഫോടനത്തിനായി ഭീകരര്‍ ഉപയോഗിക്കുന്നുവെന്ന് സംശയം; മൊബൈല്‍ ഫോണ്‍- വോക്കി ടോക്കി സെറ്റ് എന്നിവയുടെ ഉപയോഗത്തിനും സാധ്യത; ആര്‍ഡിഎക്സ് അടക്കം ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കൃത്യമായി പൊട്ടിക്കുന്നത് വിദൂര നിയന്ത്രണത്തിലെന്നും ഇന്റലിജന്‍സ്-സുരക്ഷാ ഏജന്‍സി റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ വിദൂര നിയന്ത്രിത അലാമോ താക്കോലോ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ജമ്മു കശ്മീരില്‍ ബോംബ് സ്ഫോടനത്തിനായി ഇത്തരം റിമോട്ട് കണ്‍ട്രോളുകള്‍ ഭീകരര്‍ ഉപയോഗിക്കുന്നുവെന്നാണ് രഹസ്യ വിവരം ലഭിക്കുന്നത്. പുല്‍വാമയില്‍ സൈനികരുടെ വാഹനത്തിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചപ്പോള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചോ എന്നാണ് ഇപ്പോള്‍ സംശയം.


പ്രാദേശികമായി അടുത്തിടെ സംഭവിച്ച മിക്ക അക്രമങ്ങളിലും റിമോട്ട് സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇത്തരത്തില്‍ ഉഗ്രസ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ബോംബുകള്‍ (ഐഇഡി) പൊട്ടിക്കാന്‍ വിദൂര നിയന്ത്രിത സംവിധാനം ഭീകരര്‍ ഉപയോഗിച്ചു തുടങ്ങിയതെന്ന് ഇന്റലിജന്സ്-സുരക്ഷാ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല വോക്കി ടോക്കി മൊബൈല്‍ ഫോണ്‍ വാഹനങ്ങളില്‍ മോഷണം നടത്താനുപയോഗിക്കുന്ന വിദൂര നിയന്ത്രിത താക്കോല്‍ എന്നിവയാണ്ഭീകരര്‍ അടുത്തിടെയായി ഉപയോഗിച്ച് വരുന്നത്.

മാവോയിസ്റ്റുകള്‍ അടക്കം ഉപയോഗിക്കുന്ന ഇത്തരം റിമോട്ടുകള്‍ കുറഞ്ഞ വിലയില്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കും. പുല്‍വാമയില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെ ഓടിച്ചുകയറ്റിയാണ് സ്ഫോടനം നടത്തിയത്.

ആര്‍ഡിഎക്സ് അടക്കമുള്ള സ്ഫോടകവസ്തുക്കള്‍ യഥാസമയം പൊട്ടിത്തെറിക്കാന്‍ കാര്‍, ബൈക്ക് റിമോട്ട് കണ്‍ട്രോള്‍ കീയാകും ഉപയോഗിച്ചിരിക്കുകയെന്നും റിപ്പോര്‍ട്ട് അനുമാനിക്കുന്നു.എന്നാല്‍, മാവോയിസ്റ്റുകളുമായി ജമ്മു കശ്മീരിലെ ഭീകരസംഘങ്ങള്‍ക്കു ബന്ധമുള്ളതിനു കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

പിന്നിലെ ഗൂഢാലോചന
ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്‌ഐ.യുടെ പങ്ക് സംശയിച്ച് അമേരിക്കന്‍ വിദഗ്ദ്ധര്‍. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെ.ഇ.എം.) ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഐ.എസ്‌ഐ.യുടെ അറിവോടെയാകും ഭീകരാക്രമണമെന്ന വിലയിരുത്തലില്‍ വിദഗ്ധരെത്തിയത്. ഇതിന്റെ തെളിവുകള്‍ ഇന്ത്യയ്ക്കും ലഭിച്ചു കഴിഞ്ഞു. ഇതോടെ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തിലാവുകയാണ്.

ഐ.എസ്‌ഐ.യുടെ ആശീര്‍വാദത്തോടെ രൂപംകൊണ്ട സംഘടനയാണ് പാക്കിസ്ഥാന്‍ ആസ്ഥാനമായി ്രപവര്‍ത്തിക്കുന്ന ജെ.ഇ.എം. ജമ്മുകശ്മീരില്‍ ലഷ്‌കറെ തൊയ്ബയുടെ പരാജയത്തോട് മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെ.ഇ.എമ്മിനെയാണ് ഭീകരാക്രമണങ്ങള്‍ക്ക് ഐ.എസ്‌ഐ. ഉപയോഗിക്കുന്നത്. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം അവര്‍ സ്വയം ഏറ്റത് ഐ.എസ്‌ഐ.യ്ക്ക് വിനയാകും. അതിനിടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, കശ്മീരിലെ സുരക്ഷാ സംവിധാനങ്ങളും ഭീകരരുടെ തന്ത്രങ്ങളും വിശദമായി വിലയിരുത്തി സുരക്ഷാ സേനകള്‍ നടപടികള്‍ തുടങ്ങി.

ഇന്റിലിജന്‍സ് വീഴ്ചയാണു ഭീകരാക്രമണത്തില്‍ കലാശിച്ചതെന്ന വാദവും ശക്തമാണ്. രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയ പാതകളിലൊന്നാണു ജമ്മു ശ്രീനഗര്‍ പാത. 2547 സിആര്‍പിഎഫ് ജവാന്മാരെ 78 വാഹനങ്ങളില്‍ ഇതുവഴി കൊണ്ടുപോയപ്പോള്‍ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം പ്രസക്തം. സ്‌ഫോടകവസ്തു നിറച്ച വാഹനത്തിനു സിആര്‍പിഎഫ് ബസിനെ നേര്‍ക്കുനേര്‍ ഇടിക്കാന്‍ സാധിച്ചതു ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണു വിരല്‍ ചൂണ്ടുന്നത്.

മുന്നിലും പിന്നിലുമായി ഏതാനും കിലോമീറ്ററുകള്‍ ഒഴിച്ചിട്ട് കനത്ത സുരക്ഷാ വലയത്തിലാണു സേനാ വാഹനവ്യൂഹം പതിവായി നീങ്ങുന്നത്. മറ്റു വാഹനങ്ങള്‍ പൂര്‍ണമായി ഒഴിച്ചു നിര്‍ത്തിയ ശേഷം സരുക്ഷാ അകമ്പടിയോടെ നീങ്ങുന്ന സേനാ വ്യൂഹത്തിനു നേര്‍ക്ക് ഇടിച്ചുകയറ്റാന്‍ ഭീകരര്‍ക്ക് എളുപ്പം കഴിയില്ല. ഇത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ഇതു സുരക്ഷാ വീഴ്ചയായാണ് വ്യാഖ്യാനിക്കുന്നത്. പഴുതുകള്‍ തിരിച്ചറിഞ്ഞായിരുന്നു അക്രമം. ദേശീയ പാതയില്‍ വിവിധയിടങ്ങളിലുള്ള ഇടറോഡുകളിലൊന്നിലൂടെ ഭീകരരുടെ വാഹനം അപ്രതീക്ഷിതമായി എത്തിയതാവാമെന്നാണു നിഗമനം.

മഞ്ഞുവീഴ്ച മൂലം കഴിഞ്ഞ ദിവസങ്ങളില്‍ അടഞ്ഞു കിടന്ന പാത തുറന്നപ്പോഴുണ്ടായവാഹനങ്ങളുടെ അമിത തിരക്കും ഭീകരര്‍ മുതലെടുത്തു. സേനാ വ്യൂഹത്തിനു നേര്‍ക്കു വെടിവയ്പ് നടന്ന സാഹചര്യത്തില്‍ വാഹനത്തില്‍ ആദില്‍ അഹമ്മദിനു പുറമെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നിരിക്കുമെന്നും സംസയിക്കുന്നു. സേനാംഗങ്ങളുടെ നീക്കം സംബന്ധിച്ച വിവരം ഭീകരര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. ഇതിന് പിന്നില്‍ ഒറ്റുകാരുണ്ടായിരുന്നോ എന്നാണ് നോക്കുന്നത്. ഏതായാലും വലിയ സുരക്ഷാ വീഴ്ചായണ് നടന്നത്. അക്രമം നടത്താന്‍ ആദിലിന് ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ എവിടെ നിന്നു ലഭിച്ചുവെന്നതും അന്വേഷിക്കുന്നുണ്ട്.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category