1 GBP = 87.90 INR                       

BREAKING NEWS

കസ്റ്റഡിയില്‍ ഇരിക്കവേ ഒറ്റത്തല്ലിന് എല്ലാം തുറന്നു പറഞ്ഞ ഭീരു; ജെയ്ഷെ മുഹമ്മദ് സ്ഥാപിച്ചതും പാര്‍ലമെന്റ് ആക്രമിച്ചതും പത്താന്‍കോട്ടിലും ഉറിയിലും ആക്രമണം അഴിച്ചു വിട്ടതുമെല്ലാം ഇന്ത്യ വിട്ടുകൊടുത്ത ശേഷം; ആരെതിര്‍ത്താലും ഏതു നരകത്തില്‍ ഒളിച്ചിരുന്നാലും ഇക്കുറി പൊക്കിയെടുക്കുമെന്ന് ശപഥം ചെയ്തു ഇന്ത്യന്‍ സേന: മസൂദ് അസറിനെ പൊക്കാന്‍ ഏതറ്റം വരെ പോകാനും ഉറച്ചു ഇന്ത്യ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് സ്ഥാപകനായി പാക്ക് ഭീകരന്‍ മൗലാന മസൂദ് അസ്ഹര്‍ ഇന്ന് ഇന്ത്യയെ വിറപ്പിക്കുന്ന ഭീകരനാണ്. ഒരിക്കല്‍ ഇന്ത്യന്‍ കസ്റ്റഡിയില്‍ ഇരിക്കവേ വെറുമൊരു ഭീരുവായിരുന്നു മസൂദ് അസര്‍ എന്നാണ് അന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയില്‍ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നു മസൂദ് അസര്‍. 1994 ല്‍ അറസ്റ്റിലായ അസ്ഹറിനെ ചോദ്യം ചെയ്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അസ്ഹറിനെ കസ്റ്റഡിയില്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രയാസവുമില്ലായിരുന്നു. കരസേനാ ഉദ്യോഗസ്ഥന്റെ ആദ്യ അടിയില്‍ തന്നെ വിറച്ചുപോയ അസ്ഹര്‍, കശ്മീരിലെ ഭീകരനീക്കങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നു സിക്കിം മുന്‍ ഡിജിപി കൂടിയായ അവിനാഷ് മൊഹനനേയ് പറഞ്ഞു. 20 വര്‍ഷം മൊഹനനേയ് ഇന്റിലിജന്‍സ് ബ്യൂറോയിലായിരുന്നു. പോര്‍ച്ചുഗീസ് പാസ്പോര്‍ട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയ അസ്ഹര്‍ 1994 ഫെബ്രുവരിയില്‍ ദക്ഷിണകശ്മീരിലെ അനന്ത്നാഗിലാണ് അറസ്റ്റിലായത്. അന്നാണ് മൊഹനനേയ് ഇദ്ദേഹത്തെ ചോദ്യം ചെയത്.

ഭീരുവായ വ്യക്തിയില്‍ നിന്നും പിന്നീട് ഒളിച്ചിരുന്നു കൊലപ്പെടുത്തുന്നത് പതിവാക്കിയ കൊടുംഭീകരനായി അസര്‍ മാറിയത് പടിപടിയായാണ്. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തട്ടിയെടുത്ത ഭീകരര്‍ യാത്രക്കാരെ ബന്ദികളാക്കിയപ്പോള്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ് അസ്ഹര്‍ ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. അനന്ന് മനസില്‍ കുറിച്ച പ്രതികാരമാണ് പിന്നീട് പലരൂപത്തില്‍ ഇന്ത്യ അനുഭവിക്കേണ്ടി വന്നത്.

പുല്‍വാമയിലെ ഭീകരാക്രമണത്തിനു പുറമേ പാര്‍ലമെന്റ് ആക്രമണം, പഠാന്‍കോട്ട് വ്യോമസേനാത്താവള ആക്രമണം, ജമ്മുവിലെയും ഉറിയിലെയും കരസേനാ ക്യാംപുകളിലെ ആക്രമണം എന്നിവയുടെ പിന്നിലും ജയ്ഷ് ഭീകരരായിരുന്നു. കസ്റ്റഡിയിലായിരിക്കെ പാക്കിസ്ഥാനിലെ ഭീകരസംഘടനകളുടെ പ്രവര്‍ത്തനരീതിയും ആളുകളെ ചേര്‍ക്കലുമെല്ലാം അസ്ഹര്‍ വെളിപ്പെടുത്തിയിരുന്നു. അക്കാലത്ത് അതിര്‍ത്തി കടന്നുള്ള ഭീകരത സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനും കാര്യമായ വിവരമുണ്ടായിരുന്നില്ല.


1999 ഡിസംബറില്‍ ഇന്ത്യ വെറുതെവിട്ട മസൂദ് അസ്ഹറാണ് രണ്ടു പതിറ്റാണ്ടോളമായി ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന കൊടും ഭീകരനായി മാറിയത്. പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന് പിന്നിലും ഇപ്പോള്‍ പുല്‍വാമയില്‍ 39 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരനും മറ്റൊരാളല്ല. ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയെ പാലൂട്ടി വളര്‍ത്തിയത് മസൂദായിരുന്നു. ആഗോള ഭീകരനാക്കി കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യം ഇന്ത്യ കാലങ്ങളായി ഉന്നയിക്കുന്നതാണെങ്കിലും പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം കാരണം ഈ നീക്കവും വൃഥാവിലായി.

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് കൂടുതല്‍ ശക്തി നേടുന്നതിന്റെ സൂചനയാണു പുല്‍വാമയിലെ ആക്രമണമെന്നു വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നുണ്ട്. ജയ്ഷെയുടെ തലവന്മാരില്‍ ഭൂരിഭാഗത്തിനെയും ഇല്ലാതാക്കാന്‍ സൈന്യത്തിനു കഴിഞ്ഞിരുന്നു. കശ്മീര്‍ താഴ്വരയില്‍ സ്നൈപ്പര്‍ ആക്രമണങ്ങളിലൂടെ ഭീതി വിതച്ച നേതാവ് മുഹമ്മദ് ഉസ്മാനെ വധിച്ചതോടെ ജയ്ഷെ ഒതുങ്ങിയിരുന്നു. ജയ്ഷെ ഇ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹറിന്റെ മരുമകനാണു മുഹമ്മദ് ഉസ്മാന്‍. 2017 ല്‍ ജയ്ഷെ തലവന്‍ (ഓപ്പറേഷന്‍സ്) ഖാലിദിനെ ബാരമുള്ളയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.

2000 മാര്‍ച്ചിലാണു മൗലാന മസൂദ് അസര്‍ ജയ്ഷെ മുഹമ്മദിനു രൂപം നല്‍കുന്നത്. കശ്മീരിനെ സ്വതന്ത്രയാക്കുകയാണു സംഘടനയുടെ ലക്ഷ്യം. കാണ്ടഹാര്‍ സംഭവത്തിന് ശേഷമായിരുന്നു കാശ്മീരിനെ ലക്ഷ്യമിട്ട് മസൂദ് അസ്ഹര്‍ ഈ പ്രസ്താവം തുടങ്ങിയത്. 2001 ഡിസംബറിലെ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ ജയ്ഷെ മുഹമ്മദായിരുന്നു. രാജ്യാന്തര സമ്മര്‍ദത്തെത്തുടര്‍ന്നു 2002 ല്‍ പാക്കിസ്ഥാന്‍ ജയ്ഷെയെ നിരോധിച്ചു. പക്ഷേ പേരില്‍ ചെറിയ വ്യത്യാസം വരുത്തി അവര്‍ പ്രവര്‍ത്തനം തുടര്‍ന്നു. ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ ജയ്ഷെയുടെ കൈയിലാണെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ വിലയിരുത്തല്‍.

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. സുരക്ഷാ കൗണ്‍സിലില്‍ ചൈന എതിര്‍ത്തതിനാല്‍ ഇന്ത്യയുടെ ശ്രമം നടന്നില്ല. 2016 ലെ പത്താന്‍കോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ജയ്ഷെ മുഹമ്മദ് ആയിരുന്നു. മസൂദാ അസറിനെ പിടികൂടിയെങ്കിലും വെറുതേ വിടേണ്ടി വന്നതായിരുന്നു രാജ്യം നേരിട്ട പ്രധാന നയതന്ത്ര വീഴ്ച്ച. വാജ്‌പേയിയുടെ കാലത്തെ ഈ സംഭവത്തിന് രാജ്യം ഇപ്പോഴും പിഴനല്‍കേണ്ട അവസ്ഥയായിരുന്നു.

1999 ലെ അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാര്‍ യാത്രക്കാരുടെ ജീവനു പകരം മസൂദ് അസറിനെ മോചിപ്പിച്ചു. ജയിലില്‍നിന്നു മോചിതനായ ശേഷമാണ് അസര്‍ ജയ്ഷെയ്ക്കു രൂപം നല്‍കിയത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുകള്‍ ജനക്കൂട്ടത്തിലേക്കും സൈനിക വ്യൂഹത്തിലേക്കും ഇടിച്ചു കയറ്റുന്ന ഭീകരാക്രമണ രീതി പശ്ചിമേഷ്യന്‍ മേഖലയിലാണ് ആദ്യം പരീക്ഷിച്ചത്. പാരീസിലെ നൈസിലും (2016) ന്യുയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലും (2017) ബാഴ്സലോണയിലും (2017) ഇത്തരത്തില്‍ ആക്രമണങ്ങളുണ്ടായി. യൂറോപ്പില്‍ വിദൂര നിയന്ത്രിത വാഹനങ്ങള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണു വിവിധ ഭീകര സംഘടനകളെന്നു വിവിധ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നേരത്തെ ഇന്ത്യയില്‍ നിന്നു ഭീകര സംഘടനകള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതലയായിരുന്നു മസൂദ് അസ്ഹറിന്. 1994ല്‍ വ്യാജ പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടുമായി യാത്ര ചെയ്യുന്നതിനിടെ കാശ്മീരില്‍ വച്ചാണ് മൗലാന മസൂദ് അസര്‍ അറസ്റ്റിലാകുന്നത്. 1999 ഡിസംബര്‍ 24ന് കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ലൈന്‍സിന്റെ ഐ.സി 814 വിമാനം പാക് ഭീകരര്‍ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയി. വിമാനത്തിലുണ്ടായിരുന്നവരെ മോചിപ്പിക്കുന്നതിനായി ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞിരുന്ന മസൂദ് അസറിനെ മോചിപ്പിക്കേണ്ടി വരികയായിരുന്നു.

തുടര്‍ന്ന് രണ്ടു പ്രമുഖ ഭീകര സംഘടനകളായ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമിയയും ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനും യോജിപ്പിച്ചു ഹര്‍ക്കത്തുല്‍ അന്‍സറിനു രൂപം നല്‍കിയത് അസ്ഹറാണ്. അസ്ഹര്‍ പിന്നീട് ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്കു രൂപം നല്‍കി. 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ ജയ്ഷെ മുഹമ്മദ് ആയിരുന്നു. പാക്കിസ്ഥാന്‍ അസ്ഹറിനെ അറസ്റ്റ് ചെയ്യുകയും സംഘടനയെ നിരോധിക്കുകയും ചെയ്തു. എന്നാല്‍, ലഹോര്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം മോചിതനായി.

2008ല്‍ മുംബൈ ഭീകരാക്രമണത്തിന് ജയ്ഷെ മുഹമ്മദും ലഷ്‌കറെ തയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ പാക്കിസ്ഥാനില്‍ അസ്ഹറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല, വീട്ടുതടങ്കലില്‍നിന്നു പിന്നീട് മോചിപ്പിക്കുകയും ചെയ്തു. കറാച്ചി സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക പഠനത്തില്‍ ബിരുദം നേടിയ അസ്ഹറിനു ഹിന്ദി, ഉറുദു, അറബി, പഞ്ചാബി, ഇംഗ്ലിഷ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനറിയാം. പുറത്ത് ഒരിക്കലും പ്രകോപിതനാകാത്ത ശാന്തപ്രകൃതമാണ് ഇയാളുടേത്. എങ്ങനെ ചോദ്യംചെയ്താലും വിവരം നല്‍കാത്ത ഉറച്ച മനസ്സ്. ഉജ്വല വാഗ്മി. അസാമാന്യ നേതൃഗുണം. മതപരമായി ഭീകരവാദികളെ ജിഹാദിനു പ്രേരിപ്പിക്കാന്‍ അസാമാന്യ കഴിവുള്ളയാള്‍ എന്നിങ്ങനെ വിശേഷണങ്ങളേറെയുണ്ട്.

യുഎസ് ഭീകര സംഘടനാ പട്ടികയില്‍ 2001ല്‍ തന്നെ അസ്ഹറിന്റെ ജയ്ഷെ ഉള്‍പ്പെട്ടിരുന്നു. അല്‍ ഖായിദയ്ക്കും താലിബാനും സഹായം നല്‍കുന്നുവെന്നതാണ് യുഎസിന് അസ്ഹറിനെതിരായ പരാതി. 2002 ജനുവരിയില്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുഎസ് അസ്ഹറിന്റെ അറസ്റ്റ് ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ അതു നിരസിക്കുകയായിരുന്നു. 2003ല്‍ അന്നത്തെ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ ചാവേര്‍ ആക്രമണമുണ്ടായപ്പോള്‍ അസ്ഹര്‍ വീണ്ടും അറസ്റ്റിലായി. അന്നും വൈകാതെ മോചിതനായി.

ഇത്തവണ എന്തായാലും മസൂദ് അസഹറിനെ പൂട്ടുമെന്ന് ഉറപ്പിച്ചിരിക്കയാണ് ഇന്ത്യ. അതിനു വേണ്ട സഹായം ചെയ്യാന്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും. ഇതു കൂടാതെ റോ ഉപയോഗിച്ച് അസറിനെ നേരില്‍ പൊക്കാനുള്ള പരിശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category