1 GBP = 87.90 INR                       

BREAKING NEWS

ദുബൈയില്‍ ടാക്സി ഓടിച്ച് തുടക്കം; കിട്ടുന്ന കാശില്‍ മിച്ചം പിടിച്ച് മൂന്ന് ലോറി സ്വന്തമാക്കിയെങ്കിലും ഒരു ലോറി മറിഞ്ഞതോടെ പ്രവാസ ജീവിതത്തില്‍ കാത്തിരുന്നത് പട്ടിണിയും സാമ്പത്തിക ബാധ്യതയും; ഇളയകുഞ്ഞിന് പാലു വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയില്‍ നിന്നും ഇപ്പോള്‍ എത്തി നില്‍ക്കുന്നത് മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവായി; 30 കോടി മുടക്കി മധുരരാജ നിര്‍മ്മിക്കുന്ന കുന്നംകുളം കാരനായ നെല്‍സണ്‍ ഐപ്പിന്റെ കഥ

Britishmalayali
kz´wteJI³

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്റെ വൈശാഖ് ഒരുക്കുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം മുപ്പതു കോടിയോളം രൂപ മുതല്‍ മുടക്കിലാണ് എത്തുന്നത്. പ്രവാസി മലയാളിയായ നെല്‍സണ്‍ ഐപ്പാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.


വെറും ഒരു ടാക്സി ഡ്രൈവറായി ജീവിതം തുടങ്ങി ഇന്ന് കോടികള്‍ മുടക്കുന്ന സിനിമ ഒരുക്കുന്ന നെല്‍സണ്‍ ഐപ്പിന്റെ ജീവിത കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറായി വളര്‍ന്ന രജനീകാന്തിന്റെയും ഓട്ടോറിക്ഷാ ഡ്രൈവറില്‍ നിന്ന് താരമായി മാറിയ കലാഭവന്‍ മണിയുടെയുമൊക്കെ ജീവിതം പോലെ തന്നെ ത്രില്ലര്‍ നിറഞ്ഞതാണ് ഈ കുന്നംകുളംകാരന്റെ കഥയും.

നെല്‍സണ്‍ ഐപ്പ് എന്ന കുന്നംകുളംകാരന്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള മോഹം കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫിലേക്ക് വണ്ടി കയറിയത്. ടാക്സി ഡ്രൈവറായിട്ടായിരുന്നു തുടക്കം. എന്നാല്‍, വീട്ടില്‍ അയക്കാന്‍ 500 ദിര്‍ഹം തികച്ചും എടുക്കാനില്ല. അതായിരുന്നു അവസ്ഥ. ടാക്സി ഓടിക്കുമ്പോഴും സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം വിദൂരമായിരുന്നു. പക്ഷെ കിട്ടിയ പണം സ്വരുക്കൂട്ടി നെല്‍സണ്‍ ആദ്യത്തെ ലോറി സ്വന്തമാക്കി. ആ ലോറി ഓടിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മൂന്നു ലോറികളുടെ ഉടമയായി.

ഡ്രൈവര്‍മാരെ വച്ച് ലോറികള്‍ എടുത്തു. ലോറികളുടെ ഓപ്പറേഷന്‍ മാനേജര്‍ ആയി. നിനച്ചിരിക്കാതെ ഒരു ലോറി അപകടത്തില്‍പ്പെട്ടു. ഇന്‍ഷുറന്‍സ് ഇല്ലാത്ത വണ്ടി വരുത്തിത്തീര്‍ത്ത നഷ്ടപരിഹാരം നല്‍കാന്‍ മറ്റു രണ്ടു ലോറികള്‍ വിറ്റു. വീണ്ടും നെല്‍സണ്‍ ഡ്രൈവര്‍ വേഷത്തില്‍. ഇളയ കുഞ്ഞിന് പാലു വാങ്ങാന്‍ പോലും നിവൃത്തി ഇല്ലാതിരുന്ന നാളുകള്‍ സംജാതമായി.

പക്ഷെ തളര്‍ന്നു പോകാന്‍ തയ്യാറായിരുന്നില്ല. മൂന്നു ലോറികള്‍ കൈവിട്ടു പോയെങ്കില്‍, ഇപ്പോള്‍ ആ സ്ഥാനത്ത് 30 ലോറികള്‍ ഉണ്ട്. ഇന്ന് ദുബായിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ തലപ്പത്താണീ മനുഷ്യന്‍. കൂടാതെ മലയാള സിനിമ ഉറ്റുനോക്കുന്ന 30 കോടി ചിത്രം മധുര രാജയുടെ നിര്‍മ്മാതാവും കൂടിയാണ്.
ഉദയ്കൃഷ്ണയോടും വൈശാഖിനോടുമുള്ള അടുപ്പമാണ് നെല്‍സനെ മധുരരാജയിലേക്കെത്തിച്ചത്. പതിനഞ്ച് കോടിയുടെ ബജറ്റില്‍ പ്ലാന്‍ ചെയ്ത സിനിമ പിന്നീട് വലുതാകുകയായിരുന്നു. ബജറ്റ് മുപ്പതുകോടിയില്‍ എത്തുമെന്ന് അറിഞ്ഞിരുന്നില്ലെന്നും സിനിമയുടെ ഹൈപ്പ്വച്ച് നോക്കുമ്പോള്‍ അത് കൂടുതല്‍ അല്ലെന്നും നെല്‍സന്‍ പറയുന്നു. മധുരരാജ ഷൂട്ടിങ് തുടങ്ങി സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ കൂട്ടിച്ചേര്‍ത്തപ്പോള്‍ ബജറ്റ് ഇരട്ടിയായി. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റും, വൈശാഖന്റെ സംവിധാനവും, മമ്മൂട്ടിയുടെ അഭിനയവും, പീറ്റര്‍ ഹെയ്‌നിന്റെ സ്റ്റണ്ടും, ജഗപതി ബാബുവിന്റെ വില്ലന്‍ വേഷവുമാണ് നിര്‍മ്മാതാവിന്റെ വിശ്വാസം കാത്തു സൂക്ഷിക്കുന്നത്.
അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ദിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്ബ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുകെ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ വിതരണം.
2012ല്‍ ദിലീപ് നായകനായി എത്തിയ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രം നിര്‍മ്മിച്ചതും നെല്‍സണ്‍ ആയിരുന്നു. സന്ധ്യ മോഹനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category