1 GBP = 87.90 INR                       

BREAKING NEWS

ചാലക്കുടിയില്‍ കച്ചിതൊടില്ലെന്നുറപ്പായപ്പോള്‍ ഇന്നസെന്റിന് എറണാകുളത്ത് മത്സരിക്കാന്‍ മോഹം; ശാരീരിക അവശത മൂലം മത്സരിക്കില്ലെന്ന് പറഞ്ഞ അതേ നാവില്‍ എംപി പറഞ്ഞത് എറണാകുളത്ത് മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ വിസ്സമ്മതിക്കാനാവില്ലെന്ന്; ഇന്നസെന്റിന്റെ പ്രസ്താവന വ്യക്തമാക്കുന്നത് എറണാകുളത്ത് ഇന്നസെന്റും പരിഗണനയിലെന്ന് തന്നെ

Britishmalayali
kz´wteJI³

ആലുവ: ഇനി മത്സരിച്ചാല്‍ ചാലക്കുടിയില്‍ വിജയം കൊയ്യാന്‍ കഴിയില്ലെന്ന് തോന്നിയിട്ടാവാം നടനും എംപിയുമായ ഇന്നസെന്റ് എറണാകുളത്ത് മത്സരിച്ചേക്കുമെന്ന സൂചനയുമായി രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് ശാരിരീക അവശതകളുണ്ടെന്നും അതിനാല്‍ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഇന്നസെന്റ് ആദ്യമേ അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ താന്‍ വിസ്സമ്മതിക്കില്ലെന്നും ശാരിരീക അവശതകളുള്ള കാര്യം പാര്‍ട്ടിയെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വേണ്ടി വഴിമാറി കൊടുക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും ഇന്നസെന്റ് വ്യക്തമാക്കി.

ചാലക്കുടിയില്‍ നിന്നും മാറി എറണാകുളത്ത് താന്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും സിനിമാക്കാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളില്‍ തിളങ്ങിയ സിനിമാക്കാരുണ്ട്. സിനിമ തൊഴിലാണ്, അതുപേക്ഷിച്ച് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ട ആവശ്യമില്ല. ചാലക്കുടിയില്‍ തന്റെ സാന്നിധ്യം കുറവായിരുന്നുവെന്ന ആക്ഷേപം രാഷ്ട്രീയപ്രേരിതമാണ്. മണ്ഡലത്തില്‍ സ്ഥാപിച്ച 133 ഹൈമാസ്റ്റ് ലാമ്പുകളില്‍ 131 എണ്ണവും ഉദ്ഘാടനംചെയ്തത് താനാണ്. താന്‍ മണ്ഡലത്തില്‍ ഇല്ലെങ്കില്‍ ഇത്രയേറെ ലൈറ്റുകള്‍ തെളിയിക്കാന്‍ എത്തുന്നത് എങ്ങനെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

 

1750 കോടിയുടെ വികസന പ്രവര്‍ത്തനം നടത്തിയെന്ന് ഇന്നസെന്റ്

തന്റെ മണ്ഡലത്തിലെ ആരോഗ്യവിദ്യാഭ്യാസ മേഖലയിലും പശ്ചാത്തല മേഖലയിലും ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ 1750 കോടി രൂപയുടെ വികസനപ്രവര്‍ത്തനത്തിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് കാലാവധി പൂര്‍ത്തിയാക്കുന്നതെന്ന് ഇന്നസെന്റ് എംപി ആലുവയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വൈദ്യുതി കടന്നുചെല്ലാതിരുന്ന കോശശേരി പഞ്ചായത്തിലെ നാഗത്താന്മല ആദിവാസി കോളനിയില്‍ വൈദ്യുതിവെളിച്ചം കണ്ട മനുഷ്യരുടെ കണ്ണിലെ തിളക്കം നല്‍കിയ സംതൃപ്തി ഏറെ വലുതാണ്.

20 വോട്ടുമാത്രമുള്ള കോളനിയിലേക്ക് ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് കോളനിയില്‍ വെളിച്ചം എത്തിച്ചത്. ഒപ്പമുണ്ടായവര്‍ ശരിയായ വിധത്തില്‍ നയിച്ചതാണ് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ഇടയാക്കിയത്. താന്‍ ആലോചിക്കാതിരുന്ന പലതും ചെയ്യാന്‍ ഇടയായത് ഒപ്പമുള്ളവരുടെ പിന്തുണകൊണ്ടാണ്.ആലുവയിലെ മാധ്യമപ്രവര്‍ത്തകന്‍ അന്തരിച്ച സുനീഷ് കോട്ടപ്പുറത്തിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ഇന്നസെന്റ് പറഞ്ഞു. അഞ്ചുവര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ പുസ്തകം സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനു നല്‍കി എംപി പ്രകാശനംചെയ്തു.

കേന്ദ്ര സൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായത്തിനുകീഴില്‍ (എംഎസ്എംഇ) കേരളത്തില്‍ സ്ഥാപിക്കുന്ന ആദ്യ ടെക്‌നോളജി സെന്റര്‍ അങ്കമാലിയില്‍ നിര്‍മ്മാണം തുടങ്ങി. ആദ്യഘട്ടത്തില്‍ 113 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഒരുവര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകും. ഇന്ത്യയില്‍ ഇത്തരം 14 സെന്ററുകളേ ഉള്ളൂ.

2014ല്‍ തറക്കല്ലിട്ട, പണി മുടങ്ങിക്കിടന്ന കൊരട്ടി ഇഎസ്‌ഐ ഡിസ്‌പെന്‍സറിയും ആലുവ ഇഎസ്‌ഐ ബ്രാഞ്ച് ഓഫീസും നിര്‍മ്മാണം തുടങ്ങി. കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമായ ആയുഷ് ആശുപത്രിക്ക് ചാലക്കുടിയില്‍ അനുമതി ലഭിച്ചു. ഒമ്പതുകോടി രൂപയാണ് കേന്ദ്രവിഹിതം പ്രതീക്ഷിക്കുന്നത്.ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്നുകോടി രൂപ മുടക്കി മാമോഗ്രാം യൂണിറ്റുകള്‍ സ്ഥാപിച്ചു.

ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രികളില്‍ 1.1 കോടി രൂപ ചെലവില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു. തുറവൂര്‍, പെരിഞ്ഞനം, മറ്റൂര്‍, മേലൂര്‍ പ്രാഥമിക സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടം ഒരുക്കി. എല്ലാ ജനങ്ങളുടെയും ആരോഗ്യപരിശോധന വീടുകളിലെത്തി നടത്തുന്നതിന് 'ശ്രദ്ധ' ആരോഗ്യസുരക്ഷാ പദ്ധതി നടപ്പാക്കി.  ആദിവാസികള്‍ക്ക് അനുവദിച്ച തുകയില്‍ മറ്റു പല മണ്ഡലങ്ങളിലും 45 ശതമാനംമാത്രം വിനിയോഗിച്ചപ്പോള്‍ ചാലക്കുടിയില്‍ 100 ശതമാനം തുകയും വിനിയോഗിച്ചു. 75 സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്മുറി ഒരുക്കി. മൂന്നരക്കോടി രൂപ ചെലവില്‍ 28 സ്‌കൂളുകള്‍ക്ക് ബസ് വാങ്ങി. വിവിധ മണ്ഡലങ്ങളിലായി 132 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ച അതിരപ്പിള്ളി നേച്ചര്‍ സര്‍ക്യൂട്ട് (39) കോടി, മലയാറ്റൂര്‍ പില്‍ഗ്രിം സര്‍ക്യൂട്ട് (59 കോടി) പദ്ധതികള്‍ കേന്ദ്രപരിഗണനയിലാണ്.

പുതിയ 23 റോഡുകള്‍ക്ക് അനുമതി നേടി. 35 കോടി രൂപയുടേതാണ് പദ്ധതി. പിഎംജിഎസൈ്വയുടെ സംസ്ഥാനത്തെ ആദ്യപാലം ചാലക്കുടി ലോക്സഭാ മണ്ഡലത്തിലാണ്. കാലടി സമാന്തരപാലത്തിന് നിരന്തരം ഇടപെടലുകള്‍ നടത്തി. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ടത്തിന് 50 കോടി രൂപയും എന്‍എഡിമുതല്‍ മഹിളാലയംവരെ 6.6 കിലോമീറ്റര്‍ പൂര്‍ത്തിയാക്കുന്നതിന് 430 കോടി രൂപയും അനുവദിച്ചു. ജോലി പുരോമിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category