1 GBP = 90.50 INR                       

BREAKING NEWS

ഏഴായിരം പൗണ്ട് ചോദിച്ചപ്പോള്‍ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ നല്‍കിയത് 20475 പൗണ്ട്! ചാക്കോച്ചനു വേണ്ടി ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുമ്പോള്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് ഒരിക്കലും മറക്കാനാവില്ല ഈ അസാധാരണമായ സ്‌നേഹം. നിരാലംബരായ ഒരു കുടുംബത്തിനു വേണ്ടി ഞങ്ങള്‍ ചോദിച്ചത് വെറും 7000 പൗണ്ടായിരുന്നു. പക്ഷെ, ഞങ്ങളുടെ വായനക്കാര്‍ ഞങ്ങളെ പോലും ഞെട്ടിച്ചുകൊണ്ടു നല്‍കിയത് 20475 പൗണ്ടും. ഇതിനെ കരുണയെന്നോ നന്മയെന്നോ ഒക്കെ വിശേഷിപ്പിച്ചാല്‍ തികയുമോ? ഒരിക്കലും ഇല്ല. അതാണ് യുകെയിലെ മലയാളികള്‍ ബ്രിട്ടീഷ് മലയാളിക്കു നല്‍കുന്ന അംഗീകാരം.

വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രിട്ലിങ്ടണില്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയ ചാക്കോച്ചന്റെ കുടുംബത്തിനായി ആരംഭിച്ച അപ്പീല്‍ ഇന്നലെ അര്‍ദ്ധരാത്രി അപ്പീല്‍ സമാപിച്ചപ്പോള്‍ 20475.25 പൗണ്ടാണ് ആകെ സമാഹരിച്ചത്. ഇതില്‍ 15056.50 പൗണ്ടാണ് വിര്‍ജിന്‍മണി വഴി ലഭിച്ചത്. ഗിഫ്റ്റ് എയ്ഡ് അടക്കം ഇതു 18,595.25 പൗണ്ടായി മാറി. ഇതില്‍ നിന്നും വിര്‍ജിന്‍ മണി തുകയുടെ 3.5 ശതമാനം കമ്മീഷനായ 527 പൗണ്ട് കുറച്ച് കഴിയുമ്പോള്‍ 18,068.25 പൗണ്ടാണ് വിര്‍ജിന്‍ മണി വഴി ലഭിച്ചത്. ഇതിനോടൊപ്പം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു ലഭിച്ച 1880 പൗണ്ടുകൂടി ചേര്‍ക്കുമ്പോഴാണ് 19,948.25 എന്ന തുകയിലേക്ക് എത്തുന്നത്. ഇതില്‍ നിന്നും ഈമാസം 13നു 8760 പൗണ്ടിന്റെ ചെക്ക് ചാക്കോച്ചന്റെ മകള്‍ നേഹയ്ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കൈമാറിയിരുന്നു. ബാക്കി തുകയായ 11188.25 പൗണ്ടിനൊപ്പം ചാരിറ്റി ഫൗണ്ടേഷന്റെ ജനറല്‍ ഫണ്ടില്‍ നിന്നും 12.75 പൗണ്ടു കൂടി ചേര്‍ത്ത് 11,200 പൗണ്ടാണ് ഇനി കൈമാറാനുള്ളത്. ചാക്കോച്ചന്‍ അപ്പീലിലേക്ക് സഹായം നല്‍കിയ എല്ലാ പ്രിയപ്പെട്ട വായനക്കാരോടും നന്ദി പറയുന്നതായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജി ലൂക്കോസ് അറിയിച്ചു.

ചാക്കോച്ചന്‍ അപ്പീല്‍ ഈ മാസം 13ന് ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നുവെങ്കിലും അസോസിയേഷനുകള്‍ക്കും മറ്റു ഗ്രൂപ്പുകള്‍ക്കും വിര്‍ജിന്‍ മണിയുടെ ലിങ്കിലേക്ക് സംഭാവനകള്‍ നല്‍കുവാന്‍ ഇന്നലെ വരെ അവസരം നല്‍കിയിരുന്നു. ചാക്കോച്ചന്‍ അപ്പീലുമായി ബന്ധപ്പെട്ട് ഇനി വരുന്ന തുക ചാരിറ്റിയുടെ ജനറല്‍ ഫണ്ടിലേക്ക് പോകുന്നതാണ്. 

അതേസമയം, അന്തരിച്ച ചാക്കോച്ചന്റെ സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പോലെ തന്നെ കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ മേലൂര്‍ സെന്റ്. ജോസഫ് പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. ബ്രിട്‌ലിങ്ടണ്‍ ഔര്‍ ലേഡി ആന്‍ഡ് സെന്റ് പീറ്റേഴ്സ് ചര്‍ച്ചില്‍ ആണ് യുകെ മലയാളികള്‍ അന്ത്യേപചാരം അര്‍പ്പിക്കുവാന്‍ അവസരം നല്‍കിക്കൊണ്ട് പൊതുദര്‍ശനം സംഘടിപ്പിച്ചത്.

ചാക്കോച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്ന ഈമാസം 13നാണ് 8760 പൗണ്ട് അന്തരിച്ച ചാക്കോച്ചന്റെ കുടുംബത്തിന് കൈമാറിയത്. അപ്പീല്‍ വഴി ഈ മാസം 12 വരെ ലഭിച്ച തുകയാണ് കൈമാറിയത്. ചാക്കോച്ചന്റെ മരണത്തെത്തുടര്‍ന്ന് ബ്രിട്‌ലിങ്ടണ്‍, സ്‌കബറോ, ഹള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മലയാളി സമൂഹം ഫാ. ആന്റണിയുടെ നേതൃത്വത്തില്‍ ചാക്കോച്ചന്റെ കുടുംബത്തിന് താങ്ങും തണലുമായി നിന്നുകൊണ്ട് എല്ലാ വിധ പിന്തുണയും നല്‍കി വന്നുകൊണ്ടിരുന്നു. ചാക്കോച്ചന്റെ ഭാര്യ ദീപയും ഫാ. ആന്റണിയും ബ്രിട്ടീഷ് മലയാളി വായനക്കാരോടും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും എല്ലാ വിധ പിന്തുണയ്ക്കും പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.

ചാക്കോച്ചന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനാണ് കുടുംബം യുകെ മലയാളികളുടെ സഹായം അഭ്യര്‍ത്ഥിച്ചത്. എന്നാല്‍, ചാക്കോച്ചന്റെ ഭാര്യ ദീപയ്ക്കും കുഞ്ഞുങ്ങള്‍ക്കും ദീപയുടെ മാതാവിനും നാട്ടിലേക്കു പോകുവാന്‍ സാധിച്ചില്ല. ദീപയ്ക്ക് വിസാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പിന്നീട് തിരികെ യുകെയിലേക്ക് എത്തുവാന്‍ സാധിച്ചേക്കില്ല എന്ന വസ്തുത കണക്കിലെടുത്താണ് പോകാന്‍ സാധിക്കാതിരുന്നത്. ഇനി നല്‍കുന്ന അപ്പീല്‍ തുക ചാക്കോച്ചന്റെ രണ്ടു പെണ്‍മക്കളുടെ പഠനത്തിനായാണ് ഉപയോഗിക്കുക.

ഈമാസം ഏഴിനാണ് ഹള്ളിനു സമീപത്തെ ബ്രിട്‌ലിങ്ടണില്‍ താമസിച്ചു വരികയായിരുന്ന ചാക്കോച്ചന്‍ മരണത്തിനു കീഴടങ്ങുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ശരീരത്തിലെ ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗത്തിന് ചികിത്സയിലായിരുന്നു ചാക്കോച്ചന്‍. 47 വയസ് മാത്രമായിരുന്നു പ്രായം. അബോധാവസ്ഥയിലായ ചാക്കോച്ചനെ ആംബുലന്‍സ് ടീം സി.പി.ആര്‍ (കൃത്രിമ ശ്വാസം) നല്‍കി ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ശ്രമിച്ചുവെങ്കിലും ആ ശ്രമം വിജയിച്ചില്ല. മരണ സമയത്ത് ഭാര്യയും കുഞ്ഞുങ്ങളും തന്റെ അമ്മയും ഭാര്യയുടെ മാതാപിതാക്കളും സമീപത്തു തന്നെയുണ്ടായിരുന്നു.
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ വിശദമായ സ്‌റ്റേറ്റ്‌മെന്റ് ചുവടെ:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category