1 GBP = 90.50 INR                       

BREAKING NEWS

പുറം വേദനയും തോള്‍ വേദനയുമായി നിരവധി തവണ ജിപിയെ കണ്ടിട്ടും പാരസെറ്റാമോള്‍ നല്‍കി വിട്ടു; രോഗം തിരിച്ചറിഞ്ഞ് ഒരു മാസം തികയും മുന്‍പ് മരണം വിളിച്ചു; എന്‍എച്ച്എസ് കൊലയാളിയാകുമ്പോള്‍ രക്തസാക്ഷിയാകാന്‍ മറ്റൊരു മലയാളി കൂടി

Britishmalayali
kz´wteJI³

എന്‍എച്ച്എസ് നമ്മുടെയൊക്കെ അത്താണിയാണ്, ഒരു സംശയവും വേണ്ട. എന്നാല്‍ എന്‍എച്ച്എസ് സംവിധാനം വേണ്ടപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഉണ്ടാവില്ല. രോഗം കണ്ടുപിടിച്ചാല്‍ ചികിത്സ ഉഗ്രനാകും, പക്ഷേ കണ്ടുപിടിക്കണമെങ്കില്‍ ഭാഗ്യം വേണം എന്ന പറച്ചിലിനെ ശരി വെയ്ക്കുകയാണ് സംഭവങ്ങള്‍ എല്ലാം. വോക്കിങിന് സമീപം അടല്‍സ്‌റ്റോണില്‍ ഇന്നലെ മരിച്ച ജോസ് ചാക്കോയും എന്‍എച്ച്എസ് അനാസ്ഥയുടെ രക്തസാക്ഷിയായി മാറുകയാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പുറം വേദനയും ഷോള്‍ഡര്‍ വേദനയുമായി ജോസ് ചാക്കോ എന്ന ടോമി ജിപിയെ കാണാന്‍ എന്‍എച്ച്എസില്‍ എത്തുന്നത്. നിരവധി തവണ ജിപിയില്‍ പോയതാണെങ്കിലും വേണ്ട ചികിത്സ വേണ്ട സമയത്തു ലഭിച്ചില്ല. ഒരു മാസം മുന്‍പാണ് ടോമിന്റെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു കാരണം കാന്‍സര്‍ ആണെന്നു തിരിച്ചറിയാന്‍ സാധിച്ചത്. അപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. വേദനയും അസ്വസ്ഥതയും മൂര്‍ച്ഛിച്ച ശേഷമാണ് പാന്‍ക്രിയാസിലും, ലിവറിലും മറ്റു പ്രധാന അവയവങ്ങളിലേക്കും കാന്‍സര്‍ ബാധിച്ചതായി മനസിലാക്കാന്‍ കഴിഞ്ഞത്. 

രോഗം കണ്ടുപിടിക്കാന്‍ താമസം നേരിടുന്നതാണ് പലരുടേയും ചികിത്സ വൈകുന്നതിന്റെ പ്രധാന കാരണം. ഇത് മനഃപൂര്‍വമായ അനാസ്ഥയാണ് എന്ന് ചിന്തിക്കേണ്ട ഒരു അവസ്ഥയിലേക്കാണ് ഈ മരണങ്ങളൊക്കെ വിരല്‍ ചൂണ്ടുന്നത്. രോഗം കണ്ടുപിടിച്ചു കഴിഞ്ഞാല്‍ നല്ല ചികിത്സ നാഷണല്‍ ഹെല്‍ത്ത് സര്‍വിസ് നല്‍കുന്നുണ്ട് എന്നതും ഒരു പ്രധാന കാര്യം തന്നെയാണെങ്കിലും ഈ അകാല മരണങ്ങള്‍ മലയാളികള്‍ക്കിടയില്‍ ഭീതി ജനിപ്പിക്കുന്നുണ്ട്.  

അസ്വസ്ഥകള്‍ ആരംഭിച്ച കഴിഞ്ഞ വര്‍ഷം തന്നെ രോഗം തിരിച്ചറിയുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു മരണം ഉണ്ടാകില്ലായിരുന്നുവെന്നാണ് ടോമിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മദ്യപിക്കുകയോ, സിഗരറ്റ് വലിക്കുകയോ ഒരാളോടും മുഖം കറുപ്പിച്ചു സംസാരിക്കുകയോ ചെയ്യാത്ത എപ്പോഴും പുഞ്ചിരി മാത്രം മുഖത്തു തെളിഞ്ഞു നിന്നിരുന്ന ടോമിന്റെ വിയോഗം വോക്കിങ് മലയാളി സമൂഹത്തിന് താങ്ങാനാവുന്നില്ല എന്നതാണ് സത്യം.

വോക്കിങ്ങിന് സമീപം അടല്‍സ്റ്റോണില്‍ താമസിക്കുന്ന കോട്ടയം ജില്ലയില്‍ പാലാ കുടക്കച്ചിറ സ്വദേശി വെള്ളാരംകാലായില്‍ ടോമി എന്ന് വിളിക്കുന്ന ജോസ് ചാക്കോയുടെ മരണം വോക്കിങ്ങിലെയും പരിസരപ്രദേശങ്ങളിലെയും മലയാളികള്‍ക്ക് തീരാദുഃഖമായി മാറിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം ടോമിന്റെ അകാല മരണത്തില്‍ അനുശോചനം അറിയിക്കാനും തുടര്‍ നടപടികളെ സംബന്ധിച്ചു ആലോചിക്കാനുമായി വോക്കിങ്ങില്‍ കൂടിയ  മീറ്റിങ്ങില്‍ ടോമിന്റെ നാട്ടുകാരന്‍ കൂടിയായ സോളസ് സ്റ്റീഫന്‍ പറഞ്ഞത്  'ടോമിച്ചേട്ടന്‍ സ്വര്‍ഗത്തില്‍ പോയില്ല എങ്കില്‍ ഇവിടെ ഇരിക്കുന്ന ആരും സ്വര്‍ഗത്തില്‍ പോകില്ല' എന്ന് പറഞ്ഞ വാചകം അന്വര്‍ത്ഥമാക്കുന്ന രീതിയിലുള്ള ഒരു ജീവിതരീതിയിലൂടെ കടന്നുപോയ ടോമിച്ചേട്ടനെ മറക്കാന്‍ അദ്ദേഹത്തെ പരിചയപ്പെട്ട ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല.

തികഞ്ഞ ദൈവവിശ്വാസി ആയിരുന്ന അദ്ദേഹവും കുടുംബവും യുകെയില്‍ നടന്നുവന്നിരുന്ന എല്ലാ ധ്യാനങ്ങളിലും യുകെയില്‍ എത്തിയ നാള്‍ മുതല്‍ മുടങ്ങാതെ  പങ്കെടുത്തിരുന്നവരാണ്. എങ്കിലും ഒരു പൂന്തോട്ടത്തിലെ ഏറ്റവും നല്ല പൂക്കള്‍ പറിച്ചെടുക്കുക എന്ന ദൈവത്തിന്റെ തീരുമാനം ദൈവഹിതമാണ് എന്ന് ഉറച്ചു  വിശ്വസിച്ച് എല്ലാം സഹിക്കാന്‍ തയ്യാറെടുക്കുകയാണ് ഭാര്യ ജെസ്സിയും മക്കളായ ജോയലും, ജോബിനും. 

ടോമിന്റെ ഭാര്യ ജെസ്സി നഴ്സ് ആയി ജോലി ചെയ്യുന്നു. മക്കളായ ജോയലും ജോബിനും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ്. കുടക്കച്ചിറ വെള്ളാരംകാലയില്‍ ചാക്കോ ചാണ്ടിയുടെയും അന്നാമ്മ ചാക്കോയുടെയും മകനാണ് ജോസ് ചാക്കോ. ജെസ്സിയുടെ അനുജത്തിയും അടുത്ത ബന്ധുക്കളും യുകെയില്‍ വിവിധയിടങ്ങളിലായുണ്ട്. ടോമി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതുമുതല്‍ എല്ലാ സഹായവുമായി വോക്കിങ് മലയാളി സമൂഹം കൂടെയുണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് ഒന്നരമണിയോടെയാണ് അന്ത്യം സംഭവിച്ചത്. വോക്കിങ്ങിലെ മലയാളി സമൂഹം ഒന്നടങ്കം വോക്കിങ് ഹോസ് സ്‌പൈസില്‍ എത്തിച്ചേര്‍ന്നിരുന്നു. നാട്ടില്‍ സംസ്‌കരിക്കണം എന്ന ടോമിന്റെ അഭിലാഷം മുന്‍നിറുത്തി ജര്‍മനിയിലുള്ള ജോസിന്റെ സഹോദരങ്ങള്‍ കൂടി എത്തിയശേഷം മാത്രമേ സംസ്‌കാര ചടങ്ങുകളുടെ കാര്യങ്ങളില്‍ അവസാന തീരുമാനമെടുക്കുകയുള്ളൂ.
 
വേബ്രിഡ്ജ് ക്രൈസ്റ്റ് ദ പ്രിന്‍സ് ഓഫ് പീസ് ചര്‍ച്ച് ഫാദര്‍ കോണ്‍ ഫോളി, വോക്കിങ് സെന്റ് ഡന്‍സ്റ്റന്‍ പള്ളി ഫാദര്‍ പീറ്റര്‍ ആന്‍ഡ്രൂസ്, ഫാദര്‍ സൈമണ്‍ എന്നിവര്‍ ഹോസ്പിറ്റലിലെത്തി അന്ത്യ ശുശ്രൂഷകള്‍ നല്‍കി. സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ടോമിന്റെ ഭാര്യ ജെസ്സിയെ ഫോണില്‍ വിളിച്ചു അനുശോചനം അറിയിച്ചു. ഇടവക വികാരി ഫാദര്‍ റോയി മുത്തുമാക്കല്‍ വീട്ടിലെത്തി പ്രാര്‍ത്ഥന ശുശ്രൂ നടത്തി. ഇന്ന് രാവിലെ ഫാദര്‍ സോജി ഓലിക്കല്‍ വസതിയിലെത്തി പ്രാര്‍ത്ഥന ശുശ്രൂഷ നടത്തും. 

ഇന്നലെ വൈകുന്നേരം വോക്കിങ്ങില്‍ കൂടിയ അനുശോചന യോഗത്തില്‍ വോക്കിങ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചു വര്‍ഗീസ് ജോണും കള്‍ച്ചറല്‍ അസോസിയേഷനു വേണ്ടി ജോയി പൗലോസും, വെസ്റ്റ് ബൈഫ്‌ളീറ്റ് കത്തോലിക് കമ്മ്യൂണിറ്റിയ്ക്കു വേണ്ടി വില്‍സണ്‍, സാജു ജോസഫ് എന്നിവരും സംസാരിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category