1 GBP = 87.90 INR                       

BREAKING NEWS

അതിര്‍ത്തിയില്‍ 44 സൈനികര്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചതും കാസര്‍ഗോഡ് രണ്ട് യുവാക്കള്‍ പാര്‍ട്ടിയുടെ കത്തി മുനയില്‍ വീണ് കൊലപ്പെട്ടിട്ടും 1000 ദിവസത്തെ ആഘോഷം തുടങ്ങിയ പിണറായി സര്‍ക്കാര്‍ അറിയുക; 1000 ദിവസത്തിനിടയില്‍ നടന്ന 20 രാഷ്ട്രീയ കൊലപാതകത്തിലെ 16ലേയും പ്രതികള്‍ നിങ്ങളുടെ പാര്‍ട്ടിയാണ്; രക്തസാക്ഷികളുടെ ചിത്രങ്ങള്‍ വച്ച് പ്രതിരോധിക്കാന്‍ ഇറങ്ങിയ സൈബര്‍ ഗുണ്ടകള്‍ അറിയുക; ഭരണവും പൊലീസും ഉള്ളപ്പോള്‍ എതിരാളികളെ കുത്തി മലര്‍ത്തുന്നത് വെറും തിണ്ണമിടുക്കു മാത്രമെന്ന്

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം മെച്ചപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീമ്പു പറച്ചില്‍. ആയിരം ദിവസം കൊണ്ട് എല്ലാം ശരിയായെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു. എന്നാല്‍ ശരിയാക്കിയത് 20 ജീവനുകളെയാണ്. ഈ സത്യം മറച്ചുവച്ചാണ് ക്രമസമാധാനത്തെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി പിണറായി അവതരിപ്പിക്കുന്നത്. അതിനുള്ള ആഘോഷത്തിലേക്ക് സര്‍ക്കാര്‍ കടക്കുകയുമാണ്. അതും ആഘോഷങ്ങള്‍ ഒഴിവാക്കേണ്ട കാലത്ത്. പുല്‍വാമയില്‍ ഭീകരരുടെ ആക്രമണത്തില്‍ മരിച്ചത് 40 സൈനികരാണ്. അതില്‍ ഒരാള്‍ വയനാട്ടുകാരനായ വിവി വസന്ത് കുമാറും. രാജ്യം ഭീകരതയ്ക്കെതിരെ രോഷം കൊള്ളുന്നു. മരിച്ച സൈനികരുടെ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നു. ഇതിനിടെയിലും പിണറായിക്ക് ആഘോഷമാണ്. 1000 ദീവസം കൊണ്ട് 16 രാഷ്ട്രീയ എതിരാളികളെയാണ് സിപിഎം വകവരുത്തിയത്. ഈ പട്ടികയിലെ അവസാന രണ്ട് പേരുകാര്‍ ക്രൂരതയ്ക്ക് ഇരയായിട്ട് രണ്ട് ദിവസമേ ആയുള്ളൂ. കൃപേഷിന്റേയും ശരത്തിന്റേയും കുടുംബത്തെ വേദനകള്‍ മലയാളികള്‍ ഏറ്റെടുക്കുമ്പോഴാണ് കോടികള്‍ പൊടിച്ച് പിണറായി സര്‍ക്കാരിന്റെ 1000 ദിവസങ്ങള്‍ ആഘോഷിക്കുന്നത്. ഈ ആഘോഷത്തിലെ ശരികേട് ചൂണ്ടിക്കാട്ടാന്‍ ഇവിടെ സാംസ്‌കാരിക നായകരുമില്ല.

കേരളത്തിന്റെ നവോത്ഥാനം ശബരിമലയില്‍ നടത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ പറഞ്ഞതെല്ലാം വെറുവാക്കുകളായെന്ന അഭിപ്രായം ശക്തമാണ്. പ്രളയാനന്തര കേരളം എന്നത് വെറും സങ്കല്‍പ്പത്തിലേക്ക് നീങ്ങുകയാണ്. ഒരു കൊല്ലത്തേക്ക് എല്ലാ അനാവശ്യ ചെലവുകളും സര്‍ക്കാര്‍ വെട്ടിച്ചുരുക്കുകയും ചെയ്തു. എന്നാല്‍ ആയിരം ദിനം ആഘോഷിക്കാന്‍ കോടികളാണ് ഖജനാവില്‍ നിന്ന് ഒഴുക്കുന്നതും. അതും വീര സൈനികരുടെ മരണം ഇന്ത്യയെ മുറവേല്‍പ്പിച്ച ദിവസങ്ങളില്‍. ഇത്തരം ആഘോഷങ്ങളെ എതിര്‍ക്കുന്നവരായിരുന്നു എന്നും കേരളത്തിലെ സാസ്‌കാരിക നായകര്‍. എന്നാല്‍ കാസര്‍ഗോട്ടെ കൊലപാതകത്തില്‍ മിണ്ടാന്‍ മടിക്കുന്ന അവര്‍ പിണറായിയുടെ ആഘോഷത്തിലും ഒപ്പം കൂടുന്നു. ആഘോഷങ്ങള്‍ക്ക് മുമ്പ് മരിച്ചവര്‍ക്ക് സ്മാരണാഞ്ജലി അര്‍പ്പിക്കുമെന്ന പല്ലവിയോടെയാണ് ഈ സഹകരണം. പിണറായി സര്‍ക്കാര്‍ വന്ന ശേഷം സംസ്ഥാനത്തു നടന്നതു 20 രാഷ്ട്രീയ കൊലപാതകങ്ങളാണ്. ഇതില്‍ പതിനാറിലും പ്രതിസ്ഥാനത്തു സിപിഎം പ്രവര്‍ത്തകരും. അതായത് രാഷ്ട്രീയ എതിരാളികളെ കൊന്ന് തള്ളുകയാണ് സിപിഎമ്മുകാര്‍. ഭരണത്തിന്റെ തണലിലാണ് ഇതെല്ലാമെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ടിപി വധക്കേസ് പ്രതികള്‍ക്ക് ജയില്‍ സുഖസൗകര്യങ്ങള്‍ കിട്ടുന്നത് പിണറായി ഭരണത്തിന്റെ കരുത്തിലാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന് വേണ്ടി ആരെയെങ്കിലും വകവരുത്തിയാല്‍ കിട്ടുന്ന സുഖ സൗകര്യങ്ങള്‍ പാര്‍ട്ടി ഗുണ്ടകള്‍ക്ക് ആവേശമാണ്. കൊടി സുനിയും കുഞ്ഞനന്തനും കിട്ടുന്ന ആനുകൂല്യങ്ങള്‍ അവരേയും രാഷ്ട്രീയ എതിരാളികളെ കുത്തി മലര്‍ത്താന്‍ ശക്തരാക്കുന്നു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കൊല്ലപ്പെട്ടവരില്‍ 11 പേര്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിക്രൂരമായ രീതിയില്‍ സിപിഎമ്മുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. 20 രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ രണ്ടില്‍ ബിജെപിക്കാരും രണ്ടില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുമാണു പ്രതികള്‍. കൊല്ലപ്പെട്ടവരില്‍ 3 പേര്‍ സിപിഎം പ്രവര്‍ത്തകരും 3 പേര്‍ കോണ്‍ഗ്രസുകാരും 2 പേര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു 36 രാഷ്ട്രീയ കൊലപാതകങ്ങളാണു നടന്നത്. ഈ കണക്കുകള്‍ അപ്രസക്തമാക്കുന്ന രീതിയിലേക്ക് ഇത്തവണ കാര്യങ്ങള്‍ പോകുമെന്ന സൂചനയാണ് കാസര്‍ഗോട്ടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നല്‍കുന്നത്. കേസ് അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയിലേക്ക് എത്തില്ല. ക്വട്ടേഷന്‍ പ്രതികളെ കണ്ടെത്തി ഏതെങ്കിലും ഒരു പ്രാദേശിക നേതാവിനെ ബലി കൊടുത്ത് എല്ലാം അവസാനിപ്പിക്കും. അതു തന്നെയാണ് ഇപ്പോഴും നടക്കുന്നത്. വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കും. ആദ്യം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയും. അതു കഴിഞ്ഞ് പാര്‍ട്ടിക്കാര്‍ അറസ്റ്റിലാകുമ്പോള്‍ എല്ലാം നടന്നത് പാര്‍ട്ടി അറിയാതെയാണെന്നും വിശദീകരിക്കും. സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആളുകള്‍ കൊല്ലപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ കൊലപതാകങ്ങള്‍ ഇരുട്ടിന്റെ മറവിലെ പകപോക്കലുകളാണ്. ഒരാളെ രാഷ്ട്രീയമായി വകവരുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ള ക്രൂരതകള്‍. കാസര്‍ഗോഡും നടന്നത് ഇത് തന്നെയാണ്.

2016ല്‍ 9 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഇതിനെതിരെ ദേശീയ തലത്തില്‍ പോലും ജനരോഷം ഉയര്‍ന്നു. ഇതോടെ കണക്കുളില്‍ കുറവ് വന്നു. അപ്പോഴും കൊല്ലാതിരിക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. പയ്യന്നൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ധനരാജാണ് ഈ ഭരണത്തില്‍ ആദ്യം കൊല്ലപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകന്‍. പ്രതികള്‍ ബിജെപിക്കാരും. പിന്നാലെ ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രനും പയ്യന്നൂരില്‍ കൊല്ലപ്പെട്ടു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍.കോട്ടയം ഈരാറ്റുപേട്ടയില്‍ പാര്‍ട്ടി വിട്ടയാളെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി. പാലക്കാട് കസബയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കോഴിക്കോട് കുറ്റ്യാടിയിലും നാദാപുരത്തും ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് എസ്ഡിപിഐ, സിപിഎം പ്രവര്‍ത്തകര്‍. ധര്‍മടത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പ്രതികള്‍ സിപിഎം. കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പ്രതികള്‍ ബിജെപിക്കാര്‍. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പ്രതികള്‍ ബിജെപി ,സിപിഎം പ്രവര്‍ത്തകര്‍. കണ്ണൂര്‍ മുഴക്കുന്നില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതികള്‍ സിപിഎം .

2017ല്‍ കൊല്ലപ്പെട്ടവരെല്ലാം ബിജെപിആര്‍-എസ്എസ് പ്രവര്‍ത്തകര്‍. കടയ്ക്കല്‍, ധര്‍മടം, ഗുരുവായൂര്‍, പയ്യന്നൂര്‍, ശ്രീകാര്യം എന്നിവിടങ്ങളിലാണു കൊല നടന്നത്. സിപിഎം ഡിവൈഎഫ്ഐക്കാരാണു പ്രതികള്‍. 2018ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികള്‍. അഭിമന്യു കൊലക്കേസ് പല അര്‍ത്ഥത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു. ഇതോടെ അക്രമ രാഷ്ട്രീയത്തിന് അയവുണ്ടാകുമെന്ന് ഏവരും കരുതി. സാസ്‌കാരിക നായകര്‍ അഭിമന്യുവിന് വേണ്ടി ഒരുമിച്ചു. സമാധാന ആഹ്വാനം നടത്തി. എന്നാല്‍ കൊലപാതകം തുടര്‍ന്ന് കൊണ്ടി രുന്നു. ന്യൂ മാഹിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കൊല്ലപ്പെട്ടു. രണ്ടു കേസിലും പ്രതികള്‍ സിപിഎം. പേരാവൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്തു സിപിഎം. ഈ വര്‍ഷത്തെ ആദ്യ രാഷ്ട്രീയ കൊലപാതകമാണ് കാസര്‍ഗോട്ടേത്. കാസര്‍കോട് പെരിയയില്‍ 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എഫ്ഐആര്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ. ഇതിനെതിരെ അതിശക്തമായ പ്രതികരണങ്ങള്‍ എല്ലാ കോണില്‍ നിന്നും ഉയര്‍ന്നു. ഇതിനൊപ്പമാണ് സൈനികളുടെ വീരമൃത്യവും. അതുകൊണ്ട് 1000 ദിവസത്തെ ആഘോഷം സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കുമെന്ന് കരുതി. എന്നാല്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി കണ്ണുനീര്‍ പൊഴിക്കുന്ന ഇടത് രാഷ്ട്രീയത്തിന് ജവാന്മാരുടെ മരണവും കോണ്‍ഗ്രസുകാരുടെ കൊലപാതകവുമൊന്നും ആഘോഷങ്ങള്‍ വേണ്ടെന്ന് വയ്ക്കാന്‍ മതിയായ കാരണങ്ങളല്ല.

പ്രളയത്തിന്റെ പേരില്‍ സ്‌കൂള്‍ കുട്ടികളുടെ കലോത്സവവും കായിക മേളയും വേണ്ടെന്ന് വയ്ക്കുകയും പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് ചെലവ് ചുരുക്കി നടത്തുകയും ചെയ്തു. ഈ മാതൃക എല്ലായിടത്തും നടത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ആയുഷ് കേരള ധൂര്‍ത്തും 1000 ദിവസത്തെ സര്‍ക്കാരോഘോഷവുമെല്ലാം ധൂര്‍ത്തിന്റെ ചിത്രങ്ങളായി മാറുകയാണ്. ഗാനമേളയും നൃത്തവുമെല്ലാമായി പിണറായി ആഘോഷത്തിലാണ്. ഇതിനിടെയിലാണ് രാഷ്ട്രീയത്തിന്റെ പേരില്‍ യുവാക്കളെ സിപിഎം കൊന്നു തള്ളുന്നതും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ ഇന്നാണ് ആയിരം ദിവസം പൂര്‍ത്തിയാക്കുന്നത്. ആയിരം പുതിയ വികസന ക്ഷേമ പദ്ധതികളുമായാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കൊരുങ്ങുന്നത്. ഓഖിയും പ്രളയവും നിപ രോഗബാധയും ഉണ്ടാക്കിയ വെല്ലുവിളിയെ മറികടന്ന് നവകേരളം സൃഷ്ടിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രധാന അവകാശവാദം. പരമാവധി വിഭവ സമാഹരണത്തിലുടെ പുതിയ കേരളമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ശബരിമല പ്രശ്നത്തിലൂടെ ഉയര്‍ന്നു വന്ന നവോത്ഥാനമെന്ന ആശയത്തെ പുരോഗമന ചിന്തയായി വളര്‍ത്തി. ലിംഗ നീതി ഉറപ്പ് വരുത്തി .പൊതു മേഖലയെ ലാഭത്തിലെത്തിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലയെ മുകവുറ്റതാക്കി. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പട്ടയം നല്‍കി. ക്ഷേമ പെന്‍ഷന്‍ ഇരട്ടിയാക്കി. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്. കര്‍ഷക സുരക്ഷാ പദ്ധതികള്‍. ഐടി രംഗത്ത് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി 20000 പുതിയ തസ്തികകള്‍ ഇങ്ങനെ സര്‍ക്കാര്‍ അവകാശ വാദങ്ങളുടെ പട്ടിക നീളുന്നു. ആയിരം ദിവസങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഭദ്രമായ ക്രമസമാധാനം എന്ന അവകാശ വാദമുയര്‍ത്തുന്നതിനിയിലാണ് കാസര്‍കോട് കൊലപാതകം. ഇതിനെ മുമ്പ് മരിച്ച രക്തസാക്ഷികളുടെ ചിത്രം വച്ചാണ് സൈബര്‍ സഖാക്കള്‍ പ്രതിരോധിക്കുന്നത്. എന്നാല്‍ ധീര ജവാന്മാരുടെ മരണത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ ഇത്തരത്തിലൊരു ആഘോഷത്തിന്റെ പ്രസക്തിയിലെ ചര്‍ച്ചയക്ക് സൈബര്‍ സഖാക്കള്‍ തയ്യാറുമല്ല. കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ പ്രവര്‍ത്തനരീതിയില്‍ പാര്‍ട്ടിയില്‍ പോലും എതിര്‍പ്പുണ്ടായിരുന്നു. കല്ല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ കോണ്‍ഗ്രസുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയ വ്യക്തി. കല്ല്യോട്ട് ഏച്ചിലടുക്കം സ്വദേശിയായ പീതാംബരന്‍ കെട്ടിടങ്ങളുടെ പ്ലാസ്റ്ററിങ് കരാറുകാരനാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ല്യോട്ട് മൂവാരിമൂലയിലെ പ്രസാദിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലും പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രവി, ഗോപകുമാര്‍ എന്നിവര്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും പീതാംബരനു പങ്കുണ്ടെന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

മുന്നാട് കോളജില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റ വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ ബസ് തടയുന്നതിനിടെ പ്രശ്നത്തില്‍ ഇടപെട്ട പീതാബരനും പ്രവാസി സംഘം വില്ലേജ് സെക്രട്ടറി സുരേന്ദ്രനും മര്‍ദനമേറ്റു. സംഭവത്തില്‍ ശരത്ലാലിനെ ഒന്നാം പ്രതിയാക്കിയും കൃപേഷിനെ ആറാം പ്രതിയാക്കിയും കേസെടുത്ത ബേക്കല്‍ പൊലീസ് പിന്നീട് കൃപേഷിനെ ഒഴിവാക്കി. ശരത്ലാല്‍ റിമാന്‍ഡിലാകുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ പുറത്തിറങ്ങിയത്. സംഭവത്തില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നു പീതാംബരനും സംഘവും പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഇത് പാര്‍ട്ടിക്കും അറിയാമായിരുന്നു. ഇങ്ങനെ എല്ലാം പരസ്യമാക്കിയാണ് യുവാക്കളെ കൊന്ന് തള്ളിയത്. എന്നിട്ടും പൊലീസ് കാഴ്ചക്കാരായി. കൃപേഷും ശരത്തും നല്‍കിയ ഭീഷണികളെ കുറിച്ചുള്ള പരാതിയില്‍ പൊലീസ് നടപടിയൊന്നും എടുത്തില്ല. എന്നിട്ടും വീമ്പു പറച്ചിലാണ് നടത്തിയത്. ക്രമസമാധാന നില ഏറ്റവും ഭദ്രമായ സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാലും മികച്ചതു കേരളമാണ്. ഈ സര്‍ക്കാര്‍ വന്നശേഷം രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ വലിയ തോതില്‍ കുറഞ്ഞവെന്നും പിണറായി പറഞ്ഞു. സ്വാമി സന്ദീപാനന്ദഗിരിയുടെ വീട് ആക്രമിച്ച ഉടന്‍ സ്ഥലത്തു പോയ മുഖ്യമന്ത്രി, ഇതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ ഇരകളുടെ വീടുകളില്‍ പോകാറുമില്ല. കാരണം രാഷ്ട്രീയമാണ്. ഇത് തന്നെയാണ് ആഘോഷങ്ങളിലൂടെ സര്‍ക്കാരിന്റെ 1000 ദിനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന്റെ കാരണവും.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷം 20 മുതല്‍ 27 വരെയാണ് നടക്കുന്നത്.ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം 20ന് വൈകിട്ട് 5ന് കോഴിക്കോട് ബീച്ചിലും, സമാപന സമ്മേളനം ഉദ്ഘാടനം 27ന് വൈകിട്ട് 5ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.കോഴിക്കോട്ട് നടക്കുന്ന സമ്മേളനത്തില്‍ സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി ഇ.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ടി. പി.രാമകൃഷ്ണന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ.ശശീന്ദ്രന്‍,രാമചന്ദ്രന്‍ കടന്നപ്പള്ളി, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവര്‍ പങ്കെടുക്കും.പൂര്‍ത്തിയായതും പുതുതായി ആരംഭിക്കുന്നതുമായ 1000 പദ്ധതികള്‍ ആയിരം ദിനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഉദ്ഘാടനം ചെയ്യും. വിവിധ വകുപ്പുകളെയും കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളെയും പങ്കെടുപ്പിച്ച് ജില്ലകളില്‍ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കും. ഇതോടൊപ്പം കലാപരിപാടികളും വികസന സെമിനാറുകളും നടത്തും. ജില്ലകളില്‍ മീഡിയ കോണ്‍ക്ളേവും സംഘടിപ്പിക്കും. ഇതിന് വേണ്ടി ചെലവഴിക്കുന്നത് 10 കോടിയോളം രൂപയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category