1 GBP = 90.00 INR                       

BREAKING NEWS

ആക്രമിച്ചിട്ടും പാര്‍ട്ടി നടപടി ഉണ്ടാകാത്തത് പ്രകോപനമായി; ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിച്ചില്ല; അപമാനം സഹിക്കാന്‍ കഴിയാത്തതു മൂലം സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു; കൃപേഷിനേയും ശരത്തിനേയും വെട്ടിയതും ഞാന്‍; കഞ്ചാവ് ലഹരിയില്‍ ചെയ്തതു കാരണം മറ്റൊന്നും ഓര്‍മ്മയുമില്ല; പെരിയ ഇരട്ട കൊലപാതകത്തില്‍ പീതാംബരന്റെ കുറ്റസമ്മതം ഇങ്ങനെ; കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തെ രക്ഷിച്ചെടുക്കാനുള്ള തിരക്കഥയെന്ന് സംശയം; ഇരട്ടക്കൊലയില്‍ ഇരുട്ടില്‍ തപ്പി പൊലീസ്

Britishmalayali
kz´wteJI³

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണം കടക്കാതിരിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുമായി പ്രതികള്‍. എല്ലാ കുറ്റവും പീതാംബരന്‍ സ്വയം ഏറ്റെടുക്കുകയാണ്. കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന് പ്രതികള്‍ മൊഴി നല്‍കുന്നു. മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച് പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല . പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കണ്ണൂരിലെ സംഘങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ഈ ഇടപെടല്‍.

ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ എല്ലാം ഏറ്റെടുക്കുകയാണ്. കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയത് താനാണെന്നാണ് പീതാംബരന്റെ കുറ്റ സമ്മതം. പീതാംബരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. പീതാംബരന്‍ നിരവധി കേസില്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് ഇയാള്‍.

പ്രതികളെല്ലാം ഒരേ പോലെയാണ് മൊഴി നല്‍കുന്നത്. പഠിച്ച മൊഴി പറയുകായണെന്ന് പൊലീസിനും അറിയാം. എന്നാല്‍ പ്രതികളുടെ സിപിഎം ബന്ധം മൂലം ഉന്നത തല ഗൂഢാലോചന അന്വേഷിക്കാന്‍ പൊലീസിന് കഴിയില്ല. പീതാംബരന്‍ മൊഴിയില്‍ ഉറച്ചു നിന്നാല്‍ അത് മുഖവിലയ്ക്കെടുത്ത് അന്വേഷണം അവസാനിപ്പിക്കും. പാര്‍ട്ടിക്ക് കോട്ടമുണ്ടാകാതിരിക്കാനാണ് പീതാംബരനെ പൊലീസിന് വിട്ടു കൊടുത്തതെന്നും ആരോപണമുണ്ട്. അതിനിടെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും പരിശീലനം കിട്ടിയവരാണ് കൊല നടത്തിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള സാധ്യത കോണ്‍ഗ്രസ് ആരായുന്നുണ്ട്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് പെരിയയിലെ കൊലയെന്നാണ് ഉയരുന്ന ആരോപണം.

നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റസമ്മത മൊഴി. സംഘര്‍ഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പാര്‍ട്ടി നേതൃത്വം അറിയാതെ ഇത്തരത്തില്‍ കണ്ണൂരിലെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് എല്ലാം പീതാംബരന്‍ ഏറ്റെടുക്കുന്നത്. കൊല നടത്തിയത് പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരും ചേര്‍ന്നാണെന്നാണു മൊഴി. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നില്‍ക്കുകയാണ്.

കഞ്ചാവ് ലഹരിയിലാണ് താന്‍ കൊല നടത്തിയതെന്നാണ് പീതാംബരന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൃപേഷും ശരത്തും ചേര്‍ന്ന് തന്നെ ആക്രമിച്ചതില്‍ പാര്‍ട്ടി നടപടി എടുക്കാതിരുന്നതില്‍ നിരാശയുണ്ടായിരുന്നു. തന്നെ ആക്രമിച്ചതിലുള്ള അപമാനവും പകയും നിരാശയുമാണ് കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പീതാംബരന്റെ മൊഴിയില്‍ പറയുന്നതും. അന്വഷണ സംഘത്തിന്റെ വിലയിരുത്തല്‍. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടി കാര്യമായി ഇടപെട്ടില്ല. നേരത്തെ ശരത്തും കൃപേഷും പീതംബാരനെ ആക്രമിച്ച് കൈ ഒടിഞ്ഞിരുന്നു. ഈ കേസില്‍ ശരത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. എന്നാല്‍ കൃപേഷ പീതംബാരനെ ആക്രമിചിട്ടില്ലെന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൃപേഷിനെയും പ്രതിയാക്കാന്‍ പീതാംബരന്‍ പൊലീസിനോടും പാര്‍ട്ടിയിലും ആവശ്യപ്പെട്ടെങ്കിലും പൊലീസും പാര്‍ട്ടിയും ഇത് നിരാകരിക്കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയെന്നാണ് പീതാംബരിന്റെ മൊഴി. അതായത് സിപിഎമ്മിനെ കുറ്റവിമുക്തമാക്കും വിധമാണ് മൊഴി.

തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപനത്തിന് കാരണമായി. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിച്ചില്ല. ഇക്കാരണത്താലാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊല ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കി. അപമാനം സഹിക്കാന്‍ കഴിയാത്തതുമൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മൊഴിയില്‍ പറയുന്നു. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കാനും സാധ്യതയുണ്ട്. പീതാംബരനെ കൂടെ ആറ് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ കൂടാതെ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ സഞ്ചരിച്ച മഹേന്ദ്ര സൈലോ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാക്കത്തിനടുത്ത് ചെറൂട്ട് നിന്നാണ് ഉപേക്ഷിച്ച നിലയില്‍ വാഹനം കണ്ടെത്തിയത്. കസ്റ്റഡിയില്‍ ഉള്ള ഒരാള്‍ കണ്ണൂര്‍ സ്വദേശിയാണെന്നാണ് സൂചന.ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരെക്കൂടാതെ കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരും കൃത്യത്തില്‍ പങ്കെടുത്തുവരുമായ ആറുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് ഉള്ളതാണെന്ന് വിവരം.

അതിനിടെ പെരിയ ഇരട്ട കൊലപാതകം സിപിഎമ്മിന്റെ പൂര്‍ണ അറിവോടെയാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യന്‍ ആരോപിച്ചു്. പാര്‍ട്ടിക്കു പങ്കില്ലെന്നു പറയുന്നതു പച്ചക്കള്ളം. പ്രതി പീതാംബരന്‍ തന്നെയാണ്. പാര്‍ട്ടിയുടെ അറിവില്ലാതെ ലോക്കല്‍ കമ്മറ്റി അംഗമായ ഇയാള്‍ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്‌നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ പല തവണ വധ ഭീഷണി മുഴക്കിയിരുന്നു. എംഎല്‍എയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയത് എന്നും സത്യന്‍ ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category