1 GBP = 93.50 INR                       

BREAKING NEWS

സൗദി രാജകുമാരന്‍ നിരാശപ്പെടുത്തിയത് ഓരോ ഇന്ത്യാക്കാരനെയുമാണ്; എങ്കിലും മഹത്തായ ആ രാജ്യത്തോട് നമ്മള്‍ കടിപിടിക്ക് പോവരുത്; ഇറാനേയും ഇസ്രയേലിനേയും ഒരുപോലെ ഒപ്പം നിര്‍ത്താന്‍ ഇതിലും പറ്റിയ മറ്റൊരവസരമില്ല; പാക്കിസ്ഥാനില്‍ നിരപരാധികളെ യുദ്ധം ചെയ്തുകൊല്ലും മുമ്പ് നമ്മള്‍ ഓര്‍ത്തിരിക്കേണ്ടത്; ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

സൗദി അറേബ്യ എക്കാലത്തെയും ഇന്ത്യയുടെ ഏറ്റവും അടുത്ത മിത്രങ്ങളിലൊന്നാണ്. ആ രാജ്യത്ത് ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ അവിടം സ്വന്തം രാജ്യം പോലെ കരുതുന്നു. സൗദിയും ഇന്ത്യയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. സൗദിയില്‍ അധികാരത്തിലിരുന്ന രാജാക്കന്മാരൊക്കെ ഇന്ത്യക്ക് എക്കാലത്തും മികച്ച പ്രാധാന്യമാണ് നല്‍കി വന്നത്. അതുകൊണ്ടാണ് സൗദിയുടെ പരമ്പരാഗത രീതികളും നയങ്ങളുമൊക്കെ പരിഷ്‌കരിച്ചുകൊണ്ട്, രാജ്യത്തെ 50 വര്‍ഷം മുന്നോട്ട് നടത്താന്‍ പരിശ്രമിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യ കണ്ണും പൂട്ടി പിന്തുണയ്ക്കുന്നത്. സൗദി രാജകുമാരന്റെ പേര് ജമാല്‍ ഖഷോഗി എന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകവുമായി ചലര്‍ കൂട്ടി വായിച്ചപ്പോള്‍ അതിനെ അംഗീകരിക്കാതെ ഇന്ത്യ നിലയുറപ്പിച്ചതും അതുകൊണ്ട് തന്നെയാണ്.

നിര്‍ഭാഗ്യവശാല്‍, ഇന്ത്യ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ മതിയായ പിന്തുണ നല്‍കാന്‍ സൗദിക്ക് കഴിയുന്നില്ല. പാക്കിസ്ഥാനുമായി ആ രാജ്യത്തിനുള്ള ബന്ധമായിരിക്കാം അതിനുള്ള കാരണം. പാക്കിസ്ഥാനെ തള്ളിപ്പറഞ്ഞുകൊണ്ട് സൗദി ഇന്ത്യക്കൊപ്പം നില്‍ക്കണമെന്ന വാശി ഇന്ത്യ ഒരിക്കലും എടുത്തിട്ടില്ല, എടുക്കുകയുമില്ല. എന്നാല്‍, പാക്കിസ്ഥാന്‍ എന്ന ഭീകര രാജ്യത്തിന്റെ പിന്തുണയോട് കൂടി അവരുടെ തണലില്‍ ഒളിവില്‍ കഴിഞ്ഞുകൊണ്ട്, ഒരുഭീകരസംഘടന നമ്മളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ശരിയല്ല എന്ന പറയാനുള്ള ബാധ്യത ആ രാജ്യത്തിനുണ്ട്. പാക്കിസ്ഥാനെ നേരിട്ട് പഴിച്ചില്ലെങ്കിലും ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയെ തള്ളിപ്പറയാനും, പുല്‍വാമയില്‍ ചോര ചീന്തി മരിച്ച 40 ഇന്ത്യന്‍ ജവാന്മാര്‍ക്കായി അനുശോചനം അറിയിക്കാനുമുള്ള ബാധ്യത രാജകുമാരനുണ്ടായിരുന്നു. ഭീകരാക്രമണത്തിന് ഇരയായ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പ് പാക്കിസ്ഥാനില്‍ പോവുകയും, പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ആശ്ലേഷിക്കുകയും, വിലപിടിച്ച സമ്മാനങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവുകയും, കടമ നിറവേറ്റുന്നതിന് വേണ്ടി പിന്നീട് ഇന്ത്യയിലെത്തുകയും ചെയ്ത രാജകുമാരന്‍ സന്ദര്‍ശനത്തിനൊടുവിലെങ്കിലും ജയ്ഷെ മുഹമ്മദിനെതിരെ സംസാരിക്കാതിരുന്നത് നിരാശാജനകനമാണ്. ഞങ്ങള്‍ ഇന്ത്യയോടൊപ്പമല്ല, പാക്കിസ്ഥാാനൊപ്പമാണ് എന്ന സന്ദേശമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, അതിന് നിരാശജനകമെന്നേ പറയാന്‍ കഴിയുകയുള്ളു. പരമ്പരാഗത സുഹൃത്തുക്കളായ പാക്കിസ്ഥാന തള്ളിപ്പറയാനുള്ള വൈഷമ്യം കൊണ്ടാണെങ്കില്‍, ആ ഭീകര സംഘടനയെ തള്ളിപ്പറയാനും, ഇന്ത്യയ്ക്ക നഷ്ടമായ 40 പുത്രന്മാരെ ഓര്‍ത്ത് അല്‍പം കണ്ണീര് പൊഴിക്കുകയെങ്കിലും ചെയ്യാമായിരുന്നു. അതുചെയ്യാതിരുന്നതുകൊണ്ട് തന്നെ സൗദി രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനം പരാജയമായിരുന്നുവെന്ന് സംക്ഷിപ്തപ്പെടുത്താം. ഇന്ത്യയുമായി സൗദിക്കുള്ള പാരമ്പര്യ ബന്ധം ഊട്ടിയുറപ്പിക്കേണ്ടതും, വ്യാപാര ബന്ധം ഊഷ്മളമാക്കേണ്ടതും, നമ്മുടെ ശരികള്‍ അവരെ കൊണ്ട് അംഗീകരിപ്പിക്കേണ്ടതുമാണ്. സൗദി ഒരിക്കലും നമ്മുടെ ശത്രുരാജ്യമല്ല, മിത്രം തന്നെയാണ്. ഇത് തിരിച്ചറിഞ്ഞ് തന്നെ മുന്നോട്ട് പോകാം.

ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ ഭീഷണിയായ ഭീകരതയ്ക്കെതിരെ സൗദിയും അമേരിക്കയും ഇസ്രയേലും ഒന്നിച്ച് നില്‍ക്കുമ്പോള്‍ നമ്മള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന ചോദ്യം ഉയരുകയാണ്. റഷ്യയും ബ്രസീലുമടക്കമുള്ള ഒരുവിഭാഗം രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍, അമേരിക്കയും, ഓസ്ട്രേലിയയും, യൂറോപ്യന്‍ യൂണിയനും ഒക്കെ അടങ്ങുന്ന സഖ്യകക്ഷികള്‍ക്കൊപ്പമാണ് നമ്മള്‍ നില്‍ക്കേണ്ടത്. അമേരിക്കയുടെ ഇന്ത്യന്‍ സ്നേഹത്തിന്റെ പിന്നാമ്പുറം ചൈനയോടുള്ള ശത്രുതയാണ്. ഭാവിയില്‍ അമേരിക്കന്‍ മേധാവിത്വത്തെ ചോദ്യം ചെയ്യാന്‍ കെല്‍പ്പുള്ള ചൈനയെ എതിരിടാനാണ് അവര്‍ ഇന്ത്യയെ ഒപ്പംകൂട്ടുന്നത്. മാത്രമല്ല ഇന്ത്യ പോലുള്ള വിപണിയും അവര്‍ക്ക് ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ ഒരുപരിധിക്കപ്പുറമുള്ള ആത്മാര്‍ഥതയും സ്നേഹവും അമേരിക്കയില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കേണ്ടതില്ല. അതേസമയം ഇന്ത്യയുടെ ചിരകാലസുഹൃത്തായ റഷ്യയുമായുള്ള സൗഹൃദം പണ്ടേ പോലെ സുതാര്യമല്ല താനും. പ്രത്യേകിച്ച് റഷ്യ-ചൈന ബന്ധം വളര്‍ന്നുവരുമ്പോള്‍, ഇന്ത്യക്ക് ഏറെക്കാലം റഷ്യയെ ആശ്രയിക്കാന്‍ കഴിയില്ല. സൗദി പോലെ പശ്ചിമേഷ്യയില്‍ അതിനിര്‍ണായകമായ രാജ്യങ്ങളില്‍ ഒന്ന്, ഇന്ത്യയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഒന്നിച്ച് നില്‍ക്കാതെ വന്നപ്പോള്‍ നമ്മുടെ വിദേശ നയം പൊളിച്ചെഴുതണം എന്ന് വന്നിരിക്കുകയാണ്. അമേരിക്കയുടെ തണലില്‍ വളരുകയും ജീവിക്കുകയും രൂപപ്പെടുകയും ചെയ്ത ഇസ്രയേലും, അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഏറ്റവും വലിയ ശത്രുവായ ഇറാനും തന്നെയാണ് ഇന്ത്യക്ക് അതിനുള്ള പരിഹാരം. ഒരേസമയം ഇസ്രയേലിനെയും അവരുടെ ശത്രുപക്ഷത്ത് നില്‍ക്കുന്ന ഇറാനെയും ഒപ്പം നിര്‍ത്തുക ഇന്ത്യക്ക് ഉചിതമായിരിക്കും.

ഇന്ത്യയെ പോലെ ഇറാനും പാക്കിസ്ഥാന്‍ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. അമേരിക്കയടക്കം ലോകരാജ്യങ്ങള്‍ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കിയിട്ടും കരുത്തോടെ മുന്നോട്ട് പോകുന്ന ഇറാന്റെ ശക്തിയെ കുറച്ചുകണ്ടുകൂടാ. അമേരിക്കയുടെ പിന്‍ബലത്താല്‍ സൗദിക്ക് പശ്ചിമേഷ്യയില്‍ മേല്‍ക്കൈയുണ്ടെങ്കിലും, യഥാര്‍ഥ കരുത്ത് ഇറാന് തന്നെ. അതുകൊണ്ട് തന്നെ ഒരുവശത്ത് ഇറാനും, മറുവശത്ത് ആര്‍ക്കും പിടിതരാത്ത ഇസ്രയേലും ചേരുമ്പോഴാണ് ഇന്ത്യയുടെ സുരക്ഷ പൂര്‍ണമാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category